ഓംലറ്റ് അടിക്കാന്‍ മുട്ട പൊട്ടിക്കുമ്പോള്‍ കോഴിക്കുഞ്ഞ് ദോശക്കല്ലിലേക്ക് ചാടിയാല്‍ എങ്ങനെയിരിക്കും ! കേരളത്തിലേക്ക് പാതി വിരിഞ്ഞ മുട്ടകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് എത്തുന്നു; ഇതു കഴിച്ചാല്‍ സംഭവിക്കുന്നത്…

ഉപയോഗിക്കാനാവാത്ത പൊട്ടിയമുട്ടകള്‍ വ്യാപകമായി കേരളത്തിലേക്കെത്തുന്നതായി റിപ്പോര്‍ട്ട്. ഇത്തരം മുട്ടകള്‍ ഭക്ഷിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന കര്‍ശനമാക്കിയാല്‍ ക്രാക്ക്ഡ് മുട്ടയുടെ കേരളത്തിലേക്കുള്ള വരവു നിയന്ത്രിക്കാനാവും. പൊട്ടിയ മുട്ടയും കേടായ മുട്ടയും ഭക്ഷിക്കുമ്പോള്‍ അതോടൊപ്പം ബാക്ടീരിയയും അകത്താവും. ഗുരുതര സ്വഭാവമുള്ള ടൈഫോയിഡ് പടര്‍ത്താന്‍ പോലും ഈ മുട്ട കാരണമായേക്കാമെന്നു മണിപ്പാലിലെ വൈറോളജി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും മുട്ട വഴി രോഗങ്ങള്‍ പടര്‍ന്നതിനു തെളിവു ലഭിച്ചതോടെ വിശദമായ തുടര്‍പഠനങ്ങളും നടന്നു. എന്നാല്‍ ലാഭം മാത്രം ലക്ഷ്യമിട്ടു കേരളത്തില്‍ വില്‍പന നടത്തുന്ന ക്രാക്ക്ഡ് മുട്ടയെക്കുറിച്ചു ജാഗ്രതയ്‌ക്കൊപ്പം കൂടുതല്‍ പരിശോധനകളും വേണമെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. സാധാരണ മുട്ടയ്ക്ക് അഞ്ചുരൂപയാണെങ്കില്‍ വെറും ഒന്നര രൂപയ്ക്ക് ക്രാക്ക്ഡ് മുട്ട ലഭിക്കും. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നാണു കേരളത്തിലേക്കു ദിവസവും ലക്ഷക്കണക്കിനു ക്രാക്ക്ഡ് മുട്ട എത്തുന്നത്. പേരിനുപോലും പരിശോധനയില്ലാത്തത് പഴകിയ,…

Read More

ഞാന്‍ അയച്ച സാമ്പിളില്‍ ഒരു ബഹിരാകാശ ജീവിയുണ്ടായായിരുന്നു; ബഹിരാകാശ നിലയത്തിലെ കോസ്‌മോനോട്ട് പറഞ്ഞ വാക്കുകള്‍ കേട്ട് ഞെട്ടിത്തരിച്ച് ശാസ്ത്രലോകം

ഭൂമിയ്ക്കു മുകളില്‍ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ(ഐഎസ്എസ്) ശാസ്ത്രജ്ഞര്‍ ഇടയ്ക്കിടെ പുറത്തിറങ്ങാറുണ്ട്. നിലയത്തിന്മേല്‍ പറ്റിപ്പിടിച്ചിരിക്കുന്ന വസ്തുക്കളുടെ സാംപിളുകള്‍ എടുക്കുകയാണു ലക്ഷ്യം. റഷ്യന്‍ കോസ്‌മോനോട്ട് ആന്റണ്‍ ഷ്‌കാപ്ളെറോവും അത്തരമൊരു ലക്ഷ്യത്തിലേര്‍പ്പെട്ടിരുന്നു. നിലയത്തിനു പുറത്തെ പലയിടത്തു നിന്നും സാംപിളുകള്‍ തുടച്ചെടുത്ത് ശേഖരിച്ചു. ഇവ പിന്നീട് ഭൂമിയിലേക്കയക്കുകയും ചെയ്തു. എന്നാല്‍ ഗവേഷണ ഫലം ശാസ്ത്രജ്ഞരെ ഞെട്ടിച്ചു കളഞ്ഞു. ഒരു പുതിയ തരം ബാക്ടീരിയത്തെ ആന്റണ്‍ അയച്ച സാംപിളുകളില്‍ കണ്ടെത്തിയിരിക്കുന്നു. അവയാകട്ടെ ഭൂമിയില്‍ നിന്നല്ലെന്ന് ഉറപ്പാണ്, കൂടുതല്‍ വിശദവിവരങ്ങള്‍ക്കായി അവയെപ്പറ്റി പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ഭൂമിയില്‍ നിന്ന് ആന്റണ് അറിയിപ്പും ലഭിച്ചു. ഭൂമിക്കു പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടെന്നതിന് ഇതാദ്യമായാണ് ഒരു ബഹിരാകാശ ഗവേഷകന്‍ തന്നെ തെളിവുമായെത്തിരിക്കുന്നത്. ഡിസംബറില്‍ തന്റെ മൂന്നാം ബഹിരാകാശ നിലയ യാത്രയ്ക്ക് ഒരുങ്ങവേയാണ് ആന്റണിന്റെ വെളിപ്പെടുത്തല്‍. റഷ്യന്‍ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലെ ഈ കാര്യങ്ങള്‍ ശാസ്ത്രലോകം ഞെട്ടലോടെയാണു കേട്ടത്.…

Read More