പോലീസുകാരന് അപമര്യാദയായി പെരുമാറിയെന്ന നടി അര്‍ച്ചന കവിയുടെ ആരോപണം നിഷേധിച്ച് ആരോപണവിധേയനായ ഉദ്യോഗസ്ഥന്. അര്ച്ചനയോടും സുഹൃത്തുക്കളോടും മോശമായി പെരുമാറിയിട്ടില്ലെന്നു പോലീസുകാരന് പറഞ്ഞു. പട്രോളിങ്ങിന്റെ ഭാഗമായി വിവരം ശേഖരിച്ചതാണെന്നുമാണ് ഇയാളുടെ ന്യായീകരണം. അതേസമയം, പൊലീസുകാരനെതിരേ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. പോലീസുകാരന്റെ ചോദ്യം പരുഷമായിരുന്നുവെന്നും ചോദ്യങ്ങള്‍ ചോദിച്ച രീതി ശരിയല്ലെന്നും അര്‍ച്ചന കവി പറഞ്ഞു. ഓട്ടോയില്‍ സ്ത്രീകള്‍ മാത്രമായി രാത്രി യാത്ര നടത്തുന്നതിനിടെ കൊച്ചിയില്‍ പോലീസുകാരില്‍നിന്ന് ദുരനുഭവം ഉണ്ടായെന്ന് നടി സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സുഹൃത്തിനും കുടുംബത്തിനും ഒപ്പം വീട്ടിലേക്കു മടങ്ങുമ്പോള്‍ തടഞ്ഞുനിര്‍ത്തിയ പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും വീട്ടിലേക്കു പോവുകയാണെന്നു പറഞ്ഞപ്പോള്‍, എന്തിനാണു വീട്ടിലേക്കു പോകുന്നത് എന്നായിരുന്നു പോലീസുകാര്‍ ചോദിച്ചതെന്നും കേരള പോലീസ്, ഫോര്‍ട്ട് കൊച്ചി എന്നീ ഹാഷ് ടാഗുകളില്‍ പങ്കുവച്ച പോസ്റ്റില്‍ അര്‍ച്ചന പറയുന്നു.
Read MoreTag: bad
ഫ്രെഷ് ഫ്രെഷേയ്…വരുന്നത് ‘ആന്ധ്രാപ്രദേശിലെ’ നീണ്ടകരയില്‍ നിന്നും ചെറായിയില്‍ നിന്നും; ആരോഗ്യത്തിനു ഭീഷണിയായി മറുനാടന്‍ മീന്‍ വീണ്ടും…
സംസ്ഥാനത്തെ ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയുയര്‍ത്തി വീണ്ടും മറുനാടന്‍ മീന്‍ വിപണിയില്‍ സജീവമാകുന്നു.നീണ്ടകര, മുനമ്പം, ചെറായി എന്നിവിടങ്ങളില്‍നിന്നുള്ള പിടയ്ക്കുന്ന മീന്‍ എന്നു പറഞ്ഞാണ് വില്‍പ്പന. എന്നാല്‍ എത്തുന്നതാവട്ടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും. കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ ഭൂരിഭാഗം മീന്‍ വില്‍പ്പന കേന്ദ്രങ്ങളിലും മീന്‍ തട്ടുകളിലും എത്തുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മീനാണെന്നാണ് വിവരം. വ്യാപാരികളോ ഏജന്റുമാരോ പോലും ഇതറിയുന്നില്ലെന്നതാണു വസ്തുത. സ്ഥിരമായി നീണ്ടകരയിലും മുനമ്പത്തും ചേറായിലുമൊക്കെ പോയി മീന്‍ വാങ്ങികൊണ്ടു വന്നു വില്‍പ്പന നടത്തുന്നവര്‍ക്ക് ഇത്തരം അന്യസംസ്ഥാന കച്ചവടം ഭീഷണിയായിരിക്കുകയാണ്. നീണ്ടകര, മുനമ്പം, ചേറായി, അര്‍ത്തുങ്കല്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ നല്ലയിനം മീന്‍ ലഭിക്കുമെന്നതിനാലാണ് കച്ചവടക്കാര്‍ ഈ സ്ഥലങ്ങളില്‍ നിന്നുള്ള പച്ചമീന്‍ എന്ന് പ്രചരിപ്പിച്ചു വില്പന നടത്തുന്നത്. കോവിഡിന്റെ തുടക്കത്തില്‍ ഈ തുറമുഖങ്ങള്‍ അടഞ്ഞു കിടന്നപ്പോഴും ഇവിടെ നിന്നെന്നുള്ള പേരില്‍ മീന്‍ വില്‍പ്പന തകൃതിയായി നടന്നിരുന്നു.കര്‍ണാടക, തമിഴ്നാട്, ആന്ധ്ര…
Read More