മോഡല്‍, നടി എന്നീ നിലകളിലൊക്കെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന താരമാണ് സൂര്യ ജെ മേനോന്. ജനപ്രിയ റിയാലിറ്റിഷോ ബിഗ്ബോസില്‍ എത്തിയതോടെയാണ് സൂര്യയെ മലയാളികള്‍ ശ്രദ്ധിക്കുന്നത്. ബിഗ്ബോസ് മലയാളം മൂന്നാം സീസണില്‍ ആയിരുന്നു സൂര്യ ജെ മേനോന് മല്‍സരാര്‍ത്ഥി ആയി എത്തിയത്. ഈ സീസണിന്റെ അവസാനം വരെയും താരം ഹൗസിനുള്ളില്‍ പിടിച്ച് നിന്നിരുന്നു. അടുത്തിടെ ഫ്ളവേഴസ് ചാനലിലെ ഒരു കോടി എന്ന ഷോയില്‍ പങ്കെടുത്ത് താരം പറഞ്ഞ് കാര്യങ്ങള്‍ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്. അത്ര സുഖകരം ആയിരുന്നില്ല താന്‍ കടന്ന് വന്ന ജീവിതം എന്നും പല പ്രതിസന്ധികള്‍ വന്നപ്പോഴും തളര്‍ന്ന് പോയിട്ടുണ്ട് എന്നുമാണ് നടി ഒരുകോടിയില്‍ പങ്കെടുത്തപ്പോള്‍ പറഞ്ഞത്. താന്‍ ജോലിക്കായി ദുബായില്‍ പോയപ്പോള്‍ ഉണ്ടായ ഞെട്ടിക്കുന്ന അനുഭവവും സൂര്യ ജെ മേനോന് തുറന്നു പറഞ്ഞിരുന്നു. സൂര്യയുടെ വാക്കുകള്‍ ഇങ്ങനെ…ആര്‍ജെ ആയിട്ടാണ് ദുബായില്‍ ജോലിക്ക് പോയത്, ഒന്നര വര്‍ഷത്തോളം…
Read MoreTag: bad experiences
സാലറിയൊക്കെത്തരാം പക്ഷെ കൂടെ യാത്ര ചെയ്യുകയും എല്ലാത്തിനും സഹകരിക്കുകയും വേണം ! സിനിമാരംഗത്തു നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി മഞ്ജുവാണി
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിലൂടെ ശ്രദ്ധേയയായ താരമാണ് മഞ്ജുവാണി ഭാഗ്യരത്നം. അഭിഭാഷകയായ മഞ്ജുവാണി അഭിനയത്തോടൊപ്പം നൃത്ത രംഗത്തും സജീവമാണ്. ഇപ്പോഴിതാ തനിക്ക് സിനിമ മേഖലയില്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇവര്‍. 2013ല്‍ ഉണ്ടായ സംഭവമാണ് മഞ്ജു റാണി ഫേസ്ബുക്കിലൂടെ പങ്കവെച്ചിരിക്കുന്നത്. മഞ്ജു റാണിയുടെ വാക്കുകള്‍ ഇങ്ങനെ… 013ല്‍ ആണെന്നാണോര്‍മ്മ!എഫ് ബി യില്‍ ഞാന്‍ ഷെയര്‍ ചെയ്ത സൗണ്ട്ക്ലൗഡിലെ പാട്ട് എന്നെ കൊണ്ടെത്തിച്ചത് ഒരു സിംഹത്തിന്റെ മടയില്‍. വിവാഹിതനും പിതാവുമൊക്കെയാണെന്ന പൊതുബോധത്തിലാണ് പോകാനൊരുങ്ങുന്നത്. ലൊക്കേഷന്‍ പറഞ്ഞു തരാന്‍ സിംഹം എന്നെ ഫോണില്‍ വിളിക്കുന്നു. ഒടുവില്‍ ആ ഡയലോഗും – ‘ഫ്ലാറ്റില്‍ എന്റൊപ്പം എന്റെ ഗേള്‍ഫ്രണ്ട് ഉണ്ടാവും, കുഴപ്പമൊന്നും ഇല്ലല്ലോ ല്ലേ?’ അന്നേരം മനസ്സ് വിളിച്ചു പറഞ്ഞത് വാട്ട് ദ് ഫക്ക് എന്നാണ്. ഭാര്യയും കുട്ടിയുമുള്ളവന് ഗേള്‍ഫ്രണ്ട് ഉണ്ടോ ഇല്ലയോ എന്നത്…
Read Moreകൊള്ളാമല്ലേ സാധനം ! കോമഡി പ്രോഗ്രാമില്‍ നിന്നുണ്ടായത് ഞെട്ടിക്കുന്ന അനുഭവമെന്ന് സീമ വിനീത്…
പുറമേ പുരോഗമനം നടിക്കുകയും ഉള്ളില്‍ തികഞ്ഞ യാഥാസ്ഥിതിക വാദം വച്ചു പുലര്‍ത്തുകയും ചെയ്യുന്നവര്‍ എന്നതാണ് മലയാളികള്‍ക്കു നേരെയുള്ള പ്രധാന ആക്ഷേപങ്ങളിലൊന്ന്. പുറമേ എത്ര പുരോഗമനം പ്രസംഗിച്ചാലും കാര്യത്തോടടുക്കുമ്പോള്‍ മലയാളി തനിനിറം കാട്ടാറുണ്ട്. ഇത്തരത്തില്‍ മലയാളിയുടെ കപട പുരോഗമന വാദത്തിന്റെ ഇരകളില്‍ പ്രമുഖരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. പുരോഗമനം പറയുന്ന ആള്‍ക്കാര്‍ പോലും ഇവരെ പുച്ഛ മനോഭാവത്തോടെ കാണുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു വൈരുദ്ധ്യാത്മകമായ സംഭവം. സമൂഹത്തില്‍ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ക്ക് ഇരയാകാറുണ്ട്. അങ്ങനെയുള്ള ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരം സീമ വിനീത്. മിനിസ്‌ക്രീനിലെ സൂപ്പര്‍ ഹിറ്റ് പ്രോഗ്രാമായ വോഡഫോണ്‍ കോമഡി സ്റ്റാര്‍സ്‌ലൂടെയാണ് താരം പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഒരു പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് താരം. മാത്രമല്ല ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്. ആണായാണ് താരം ജനിച്ചതും വളര്‍ന്നതും. വിനീത് എന്നായിരുന്നു താരത്തിന്റെ…
Read Moreഇവളെ ഒരു നായികയെ പോലെ തോന്നുന്നുണ്ടോ ! സത്യസന്ധമായി പറഞ്ഞാല്‍ ഇവളെ നായികയാക്കുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല; മോഹന്‍ലാലിന്റേതടക്കം 14 സിനിമകളില്‍ നിന്ന് പുറത്താക്കിയ പഴയ കഥ തുറന്നു പറഞ്ഞ് വിദ്യാബാലന്‍…
മീടു ക്യാമ്പയ്ന്‍ പടര്‍ന്നു പിടിച്ചപ്പോള്‍ നിരവധി ആളുകളാണ് കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിദ്യാബാലന്‍. വിദ്യാബാലന്റെ വാക്കുകള്‍ ഇങ്ങനെ..’ഒരു ദിവസം ഞാന്‍ ഓര്‍ക്കുന്നു. ചെന്നൈയില്‍ വച്ച് ഒരു സംവിധായകന്‍ എന്നെ കാണാന്‍ വന്നു. ഞാന്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിന് അവിടെ എത്തിയതായിരുന്നു. നമുക്ക് കോഫി ഷോപ്പില്‍ വച്ച് സംസാരിക്കാം എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍, വേണ്ട എന്റെ മുറിയിലേയ്ക്ക് പോകാം എന്നായിരുന്നു അയാളുടെ മറുപടി. ഇവിടെ കുറേ ആള്‍ക്കാരുണ്ട് അതുകൊണ്ട് മുറിയില്‍ പോകാം എന്ന് അയാള്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഞാന്‍ അപ്പോള്‍ ഒരു കാര്യം ചെയ്തു. വാതില്‍ തുറന്നിട്ടു. പിന്നെ അഞ്ച് മിനിറ്റ് കൊണ്ട് അയാള്‍ അപ്രത്യക്ഷനായി. അയാള്‍ ഒന്നും പറഞ്ഞില്ല. അത്തരത്തില്‍ ഒരു മോശം അനുഭവം…
Read More