വിമാനത്തില്‍ വച്ച് നടിയെ കയറിപ്പിടിച്ച് യുവ വ്യവസായി ! കുടുങ്ങിയെന്ന് മനസ്സിലായപ്പോള്‍ പേരുമാറ്റിപ്പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം…

ഡല്‍ഹി-മുംബൈ വിമാനത്തില്‍ വച്ച് നടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യവസായി അറസ്റ്റില്‍. സഹര്‍ പോലീസ് ഒക്ടോബര്‍ 14ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗാസിയാബാദ് സ്വദേശി നിതിന്‍ അറസ്റ്റിലായത്. മുംബൈയില്‍ താമസിക്കുന്ന 40കാരിയായ നടിയ്ക്കാണ് ദുരനുഭവമുണ്ടായത്. ഇവര്‍ ഒക്ടോബര്‍ ഒന്നിന് ഡല്‍ഹിയിലേക്ക് പോയിരുന്നു. ഒക്ടോബര്‍ മൂന്നിന് തിരികെ മുംബൈയിലേക്ക് മടങ്ങവെയാണ് സംഭവം. ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം ഇറങ്ങിയതിന് പിന്നാലെ നടി തന്റെ ഹാന്‍ഡ്ബാഗ് പുറത്തെടുക്കാന്‍ ഓവര്‍ഹെഡ് സ്റ്റോറേജ് തുറക്കുമ്പോള്‍ ഇയാള്‍ അനുചിതമായി സ്പര്‍ശിച്ചെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ ഇയാള്‍ ഇവരെ തന്നിലേക്ക് പിടിച്ചുവലിക്കാനും ശ്രമിച്ചു. ഇതിനെ പ്രതിരോധിച്ച നടി വിഷയം കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കാബിന്‍ ക്രൂ കസ്റ്റമര്‍ റിലേഷന്‍ സംഘത്തിന് പരാതി നല്‍കാന്‍ ഇവരോടു നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ പേരുമാറ്റി രക്ഷപ്പെടാനും ഇയാള്‍ ശ്രമിച്ചു. കാബിന്‍ ക്രൂ ഇയാളുടെ പേര് ചോദിച്ചപ്പോള്‍ സഹയാത്രികന്റെ പേരാണ് ഇയാള്‍…

Read More

പലഹാരം വില്‍ക്കുന്ന പ്രായമുള്ള ആള്‍ ബസില്‍ വച്ച് എന്നെ മടിയില്‍ പിടിച്ചിരുത്തി;ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിച്ചു; നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ദുര്‍ഗ കൃഷ്ണ…

തനിക്ക് ബാല്യകാലത്ത് നേരിടേണ്ടി വന്ന ഒരു ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ദുര്‍ഗ്ഗ കൃഷ്ണ ഇപ്പോള്‍. പ്രായമായ ഒരു വ്യക്തിയില്‍ നിന്നാണ് തനിക്ക് മോശമായ അനുഭവം നേരിടേണ്ടി വന്നതെന്ന് ദുര്‍ഗ കൃഷ്ണ പറയുന്നു. ആ സംഭവത്തെക്കുറിച്ച് ദുര്‍ഗ പറയുന്നതിങ്ങനെ…’മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് എനിക്ക് ഈ അനുഭവം ഉണ്ടായത്. ഞാന്‍ ബസ്സില്‍ യാത്ര ചെയ്യുന്ന സമയത്ത് വീടുകളില്‍ പലഹാരങ്ങള്‍ വില്‍ക്കുന്ന പ്രായമുള്ള ആള്‍ എന്നെ മടിയില്‍ പിടിച്ചിരുത്തി. അയാളുടെ അനാവശ്യമായ ബാഡ് ടച്ച് മനസ്സിലായപ്പോള്‍ കൈ തട്ടി മാറ്റാന്‍ ഞാന്‍ ശ്രമിച്ചു. ടീച്ചര്‍മാര്‍ അടക്കം ബസ്സില്‍ ഉണ്ടായിട്ടും എനിക്ക് ആ കാര്യം തുറന്നു പറയാനും, പ്രതികരിക്കാനും ധൈര്യം വന്നില്ല. ഇപ്പോള്‍ അന്ന് പ്രതികരിക്കാഞ്ഞതില്‍ ദുഃഖമുണ്ട്. ഒരുപക്ഷെ, ടീച്ചേഴ്‌സോ മാതാപിതാക്കളോ അന്ന് ആ കാര്യങ്ങളെപ്പറ്റി പറഞ്ഞു തന്നിരുന്നെങ്കില്‍ പ്രതികരിക്കാന്‍ ധൈര്യം വന്നേനെ. ഞാന്‍ ഒരു പെണ്ണായതു കൊണ്ടാണ് ഈ അവസ്ഥ വന്നത്.…

Read More