കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ പ്രതിഫലനം സിനിമ ലോകത്തെ മാത്രമല്ല പ്രകമ്പനം കൊള്ളിച്ചത്. തിയറ്ററുകള്‍ വിട്ട് മിനിസ്ക്രീനിലും നടിയുടെ ആക്രമണം ചലനം സൃഷ്ടിക്കുകയാണ്. ഇപ്പോഴിതാ ടിവി രംഗത്തു നിന്നും പ്രധാനപ്പെട്ട വാര്‍ത്തയാണ് വന്നിരിക്കുന്നത്. ടിവി ചാനലുകളെ ബഹിഷ്കരിക്കുമെന്ന താരങ്ങളുടെ ഭീഷണിക്കു തക്ക മറുപടിയുമായി ചാനലുകളും രംഗത്തെത്തുകയാണ്. ഇനി മുതല്‍ ചാനല്‍ പരിപാടികളില്‍ അവതാരകരായ താരങ്ങളെ ഒഴിവാക്കാനാണ് ചാനലുകളുടെ തീരുമാനം. ചാനലുകളിലെ പ്രധാനപ്പെട്ട താരങ്ങള്‍ സുരേഷ് ഗോപി, മുകേഷ്, ജഗദീഷ് തുടങ്ങിയവരാണ്. പലരും ലക്ഷങ്ങളാണ് ഓരോ എപ്പിസോഡിനും പ്രതിഫലം വാങ്ങുന്നത്. മുകേഷ് മുഖ്യ അവതാരകനായ ബഡായി ബംഗ്ലാവാണ് ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ പരിപാടി. ടാം റേറ്റിംഗിലും ബംഗ്ലാവ് മുന്നില്‍ തന്നെ. എന്നാല്‍ മുകേഷ് നടിയെ ആക്രമിച്ച കേസില്‍ വിവാദത്തിലായതോടെ പരിപാടിയിലും അതിന്റെ പ്രതിഫലനമുണ്ടായി. റേറ്റിംഗില്‍ വന്‍ ഇടിവുണ്ടായി. പോലീസ് ചോദ്യം ചെയ്ത ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ഈ ഷോയിലെ താരമാണ്. വിവാദം പരിപാടിയെ…
Read More