കോഴിക്കോട്: ബഹറിനിലെ ആലിയില്‍ ബിന്‍ സല്മാന് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ശുചീകരണ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. കോഴിക്കോട് സ്വദേശി വി.പി. മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു എന്നിവരാണ് മരിച്ച മലയാളികള്‍. തെലങ്കാനയിലെ സുമന് രാമണ്ണയാണ് മരിച്ച അഞ്ചാമന്. സല്മാബാദില്നിന്ന് മുഹറഖിലേക്ക് സഞ്ചരിക്കുകയായിരുന്നു ഇവര്‍. കാര്‍ ശുചീകരണ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അഞ്ചുപേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read MoreTag: Bahrain
ബഹ്റൈനില്‍ മലയാളി യുവഡോക്ടര്‍മാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അടിമുടി ദുരൂഹത; ആത്മസുഹൃത്തുക്കളും ബന്ധുക്കളുമായ ഇവരുടെ മരണം അമിതഡോസില്‍ ഗുളിക കഴിച്ചതിനെത്തുടര്‍ന്ന്; മരിച്ച വനിതാ ഡോക്ടര്‍ ഗര്‍ഭിണി…
ബഹ്റൈനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ മലയാളികളുടെ മരണത്തില്‍ ഞെട്ടി ബഹ്റൈനിലെ മലയാള സമൂഹം. കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തര്‍(34), പത്തനംതിട്ട സ്വദേശിനി ഡോ. ഷംലീന മുഹമ്മദ് സലീം(34) എന്നിവരെയാണ് ശനിയാഴ്ച രാത്രി ബുഖ്വാരയിലെ ഫ്ലാറ്റില്‍ മാരകമായ ഗുളികകള്‍ അമിതമായി കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ഇരുവരും സഹപാഠികളും ബന്ധുക്കളുമായിരുന്നു. ഷംലീന വിവാഹിതയാണ്. അവരുടെ ഭര്‍ത്താവും ബഹ്റൈനില്‍ ഡോക്ടറാണ്. ഷംലീന ഗര്‍ഭിണിയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് സുഹൃത്തുക്കളുടെ ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷംലീനയുടെ ഭര്‍ത്താവിനേയും ബഹ്റൈന്‍ പൊലീസ് ചോദ്യം ചെയ്തു. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയില്ലെന്നാണ് സൂചന. ഷംലീനയുടെ ഭര്‍ത്താവിന്റെ സഹോദരി ഭര്‍ത്താവാണ് റാവുത്തര്‍. പൊതുവേ ശാന്തശീലനും മൃദു സ്വഭാവക്കാരനുമായിരുന്നു ഡോക്ടര്‍. അതുകൊണ്ട് തന്നെ ഇവരുടെ മരണത്തില്‍ ദുരൂഹത പലരും സംശയിക്കുന്നുണ്ട്. ഡോ.ഇബ്രാഹീമിന്റെ താമസസ്ഥലത്തായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബഹ്റൈനിലെ പ്രമുഖ ആശുപത്രിയായ ബിഡിഎഫിലെ അനസ്തേഷ്യ…
Read More