ഇന്ത്യന്‍ സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ റിലീസിന് മുമ്പേ 900 കോടി ക്ലബ്ബില്‍. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമായ ആര്‍ആര്‍ആറില്‍ രാംചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, ആലിയ ഭട്ട് തുടങ്ങി വമ്പന്‍താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ എല്ലാ ഭാഷകളിലെയും സാറ്റലൈറ്റ്, ഡിജിറ്റല്‍, ഇലക്ട്രോണിക് റൈറ്റുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് സീ ഗ്രൂപ്പ്. 570 കോടി രൂപയ്ക്കാണ് സീ ഗ്രൂപ്പ് ചിത്രത്തിന്റെ അവകാശങ്ങള്‍ നേടിയിരിക്കുന്നത്. തിയേറ്റര്‍ അവകാശം വിറ്റതിലൂടെ മാത്രം 570 കോടിയോളം ചിത്രം നേടി. മ്യൂസിക് റൈറ്റ്സിന് 20 കോടി ലഭിച്ചതായും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു. എല്ലാം ചേര്‍ത്താല്‍ ഉറപ്പായും 900 കോടിക്ക് മുകളിലെത്തും ചിത്രത്തിന്റെ പ്രീ-റിലീസ് ബിസിനസ് എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇതോടെ ബാഹുബലിയെ മറികടക്കാനും ചിത്രത്തിനായി 500 കോടിയായിരുന്നു ബാഹുബലിയുടെ പ്രീ-റിലീസ്…
Read MoreTag: bahubali
ബാഹുബലിയായി ട്രംപ് ! ദേവസേനയായി മെലാനി, ഒപ്പം മോദിയും; ട്രംപിന്റെ ബാഹുബലി വീഡിയോ വൈറലാകുന്നു…
ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായി സൂപ്പര്‍ഹിറ്റ് ചിത്രം ബാഹുബലിയുടെ എഡിറ്റ് ചെയ്ത വീഡിയോയില്‍ ബാഹുബലിയായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഈ വീഡിയോ ക്ലിപ് ട്വീറ്റ് ചെയ്തതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. തന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കുമ്പോഴാണ് ട്രംപ് ഇന്ത്യയിലെ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമെന്ന് ട്വീറ്റ് ചെയ്ത് വീഡിയോ പങ്കുവച്ചെത്. ‘ബാഹുബലി’ സിനിമയിലെ നായകന്റെ മുഖത്ത് ട്രംപിന്റെ മുഖം മോര്‍ഫ് ചെയ്തുവച്ചാണ് @Solmemes1 ട്വിറ്റര്‍ ഉപയോക്താവ് വിഡിയോ നിര്‍മിച്ചിരിക്കുന്നത്. ട്രംപ് യുദ്ധത്തിനിറങ്ങുന്നതും എതിരാളികളെയൊന്നാകെ വെട്ടിവീഴ്ത്തുന്നതും വിഡിയോയില്‍ കാണാം. ബാഹുബലിയുടെ പത്നി ദേവസേനയായി ട്രംപിന്റെ ഭാര്യ മെലാനിയയും ഇതില്‍ കാണാം. ട്രംപിന്റെ മകന് ഡോണള്‍ഡ് ജൂനിയറും മകള്‍ ഇവാന്‍കയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമെല്ലാം വീഡിയോയിലുണ്ട്. വീഡിയോ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്.
Read Moreലോകത്തെ വിസ്മയിപ്പിക്കാന് വീണ്ടും ബാഹുബലി; 500 കോടി ചിലവില്‍ ഇറങ്ങുന്ന പരമ്പര റിലീസ് ചെയ്യുന്നത് 152 രാജ്യങ്ങളില്‍; മൂന്നു ഭാഗങ്ങളായി ഇറങ്ങുന്ന പരമ്പരയുടെ വിവരങ്ങള്‍ ഇങ്ങനെ…
മുംബൈ:ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ വിസ്മയമായി മാറിയ ബാഹുബലി വീണ്ടുമെത്തുന്നു. ‘ബാഹുബലി’ സിനിമയുടെ പൂര്‍വകഥ പറയുന്ന, മലയാളി എഴുത്തുകാരന് ആനന്ദ് നീലകണ്ഠന്റെ പുസ്തകം ദ് റൈസ് ഓഫ് ശിവഗാമി’യെ ആസ്പദമാക്കി ആഗോള ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സിലാണ് ഇത്തവണ ബാഹുബലി പരമ്പരയായെത്തുന്നത്. ‘ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്’ എന്ന പരമ്പര ചിത്രീകരിക്കുന്നതിനു പിന്നില്‍ സംവിധായകന് രാജമൗലിയുമുണ്ട്. ദേവ കട്ട, പ്രവീണ്‍ സതാരു എന്നിവര്‍ േചര്‍ന്നാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥാ നിര്‍ദേശം രാജമൗലിയുടേതാണ്. മൂന്നുഭാഗങ്ങളായുള്ള പരമ്പരയ്ക്കു 500 കോടിയോളം രൂപയാണ് ചെലവു കണക്കാക്കുന്നത്. ബാഹുബലിയുടെ ജനനത്തിനു മുന്‍പുള്ള ശിവഗാമിയുടെയും കട്ടപ്പയുടെയും കഥയാണ് ആദ്യഭാഗം. കേരളത്തില്‍ ഉള്‍പ്പെടെയാകും ചിത്രീകരണം. റിലീസ് 152 രാജ്യങ്ങളില്‍. മൂന്നു ബാഹുബലി സിനിമകള്‍ പുതുതായി ചിത്രീകരിച്ച് ഇന്റര്‍നെറ്റ് വഴി മൂന്നുഭാഗങ്ങളായി റിലീസ് ചെയ്യുന്നവിധമാണു പരമ്പര. ആനന്ദ് നീലകണ്ഠന് എഴുതിക്കൊണ്ടിരിക്കുന്ന രണ്ടാമത്തെ പുസ്തകത്തെയും എഴുതാനിരിക്കുന്ന മൂന്നാമത്തേതിനെയും ആസ്പദമാക്കിയാകും…
Read Moreബാഹുബലിയിലെ ശിവഗാമിയെ നിരസിച്ചതെന്തിന്? ചോദ്യങ്ങളുടെ പെരുമഴയ്ക്കൊടുവില്‍ ആദ്യമായി പ്രതികരിച്ച് ശ്രീദേവി
ബാഹുബലിയിലെ ശിവഗാമി എന്ന കഥാപാത്രത്തിനായി സംവിധായകന് എസ്.എസ്.രാജമൗലി ആദ്യം സമീപിച്ചത് ഒരു കാലത്ത് ബോളിവുഡിന്റെ താരറാണിയായിരുന്ന ശ്രീദേവിയെ ആയിരുന്നെന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. കഥ ശ്രീദേവിക്ക് ഇഷ്ടമായെങ്കിലും ബജറ്റിനെക്കാള്‍ വന്‍ തുകയാണ് പ്രതിഫലമായി ചോദിച്ചത്. ഇതു നല്കാന് കഴിയാത്തതിനെത്തുടര്‍ന്ന് രാജമൗലി രമ്യ കൃഷ്ണനെ സമീപിക്കുകയായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. ശിവഗാമിയാകാന്‍ ശ്രീദേവി ആറു കോടി ചോദിച്ചതായും എന്നാല്‍ രമ്യ കൃഷ്ണന് 2.5 കോടി പ്രതിഫലം വാങ്ങിയാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും വാര്‍ത്തകള്‍ വന്നിരുന്നു ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ നിരന്തരം ശ്രീദേവിയോട് ഇതിനെക്കുറിച്ച് പലരും ചോദിച്ചിരുന്നു. പക്ഷേ അപ്പോഴൊന്നും താരം ഇതിനുളള മറുപടി നല്‍കിയില്ല. പുതിയ ചിത്രമായ മോമിന്റെ പ്രമോഷന് പരിപാടിക്കിടെ ശ്രീദേവി വീണ്ടും ഈ ചോദ്യം നേരിട്ടു. താരം ആദ്യം മറുപടി നല്കിയില്ലെങ്കിലും പിന്നീട് പ്രതികരിച്ചു. ബാഹുബലി ചിത്രം വന്നുപോയി, വേറെ ആരോ ആ വേഷം ചെയ്യുകയും…
Read Moreമഹിഷ്മതി കെട്ടുകഥയല്ല; നര്‍മദയുടെ തീരത്തുണ്ടായിരുന്ന പുരാതന നഗരം; ഇന്നറിയപ്പെടുന്നത് മറ്റൊരു പേരില്‍; മഹിഷ്മതിയുടെ യഥാര്‍ഥ ചരിത്രം ഇതാണ്…
ഇന്ത്യന്‍ സിനിമയിലെ റിക്കാര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞു മുന്നേറുകയാണ് എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി ദി കണ്ക്ലൂഷന്. പ്രണയവും പ്രതികാരവും യുദ്ധവുമെല്ലാം നിറഞ്ഞ ബാഹുബലി-2 ഉജ്ജ്വലമായ ഡയലോഗുകള്‍ കൊണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കുന്നു. മഹിഷ്മതി എന്ന അതിസുന്ദരമായ രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് രാജമൗലി കഥപറയുന്നത്. മഹിഷ്മതി ഒരു സാങ്കല്‍പ്പിക രാജ്യമാണോ അതോ അങ്ങനെയൊരു രാജ്യം നിലനിന്നിരുന്നോ എന്ന ചോദ്യം ബാഹുബലി ആദ്യഭാഗം ഇറങ്ങിയ അന്നു മുതല്‍ കേള്‍ക്കുന്നതാണ്. എന്നാല്‍ അങ്ങനെയൊരു പ്രദേശം നിലനിന്നിരുന്നു എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ആ പ്രദേശം സിനിമയിലെപ്പോലെ ദക്ഷിണേന്ത്യയില്‍ അല്ലയെന്നു മാത്രം. ചരിത്രകാരന്മാരുടെ വാക്കുകളനുസരിച്ച് അവന്തി എന്ന രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു മഹിഷ്മതി. പുരാതന ഇന്ത്യയിലെ ഒരു പ്രബലമായ രാജ്യമായിരുന്നു ഇത്. മധ്യപ്രദേശില്‍ നര്‍മദാ നദിയുടെ തീരത്താണ് ഈ സാമ്രാജ്യം വ്യാപിച്ചു കിടന്നത്. ഇന്ന് മഹേശ്വര് എന്ന പേരിലാണ് പഴയ മഹിഷ്മതി അറിയപ്പെടുന്നത്. മഹേശ്വരി…
Read Moreരമ്യാകൃഷ്ണന്റെ മുഖം സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍ പ്രേക്ഷകര്‍ ചെരുപ്പ് ഊരി എറിഞ്ഞു; ഇതിനു പിന്നിലെ കാരണത്തെക്കുറിച്ച് നടി പറയുന്നതിങ്ങനെ…
രമ്യാകൃഷ്ണനിപ്പോള് ശിവഗാമിയാണ്. കഴിഞ്ഞ മുപ്പതുവര്ഷത്തിനിടയില് അഞ്ചു ഭാഷകളിലായി ഇരുനൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച രമ്യ തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം എന്നാണ് ശിവഗാമിയെ വിശേഷിപ്പിക്കുന്നത്. കഥാപാത്രത്തെ ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ എങ്ങനെ ആ കഥാപാത്രമായി സിനിമയില്‍ ജീവിക്കാം എന്നാണ് രമ്യയുടെ ചിന്ത. നായികയുടെ വേഷം മാറ്റിവച്ച് രമ്യ പടയപ്പയില്‍ നീലാംബരി എന്ന വില്ലത്തി ആയപ്പോള്‍ പ്രേക്ഷകര്‍ കണ്ടത് അഭിനയത്തിന്റെ മറ്റൊരു മുഖം. പിന്നീട് ബാഹുബലിയിലൂടെ കണ്ടത് ശിവഗാമി രാജമാതാവിന്റെ ശക്തയായ വേഷം. തന്റെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രം എന്നാണ് നീലാംബരിയെപ്പറ്റി രമ്യ പറയുന്നത്. എന്നാല്‍ ഈ കഥാപാത്രത്തെ പേടിച്ചാണ് അഭിനയിച്ച് ഫലിപ്പിച്ചതെന്ന് രമ്യ കൃഷ്ണന് പറയുന്നു. രജനീകാന്ത് എന്ന വലിയ താരത്തോടൊപ്പം അഭിനയിക്കുന്നതു മാത്രമല്ല അദ്ദേഹത്തിന്റെ വില്ലത്തിയായി അഭിനയിക്കുന്നതും ടെന്‍ഷനു കാരണമായി. നീലാംബരിയുടെ വേഷം അഭിനയിച്ചുകഴിഞ്ഞപ്പോഴും ഭയം വിട്ടൊഴിഞ്ഞില്ലെന്നു താരം പറയുന്നു. മാത്രമല്ല കൂടെയുള്ളവരും രമ്യയെ പേടിപ്പിക്കുകയായിരുന്നു. ചിത്രം…
Read Moreഅഭിനയിക്കണമെന്ന മോഹവുമായി എത്തിപ്പെട്ടത് ഒരു കന്നഡച്ചിത്രത്തിന്റെ ഓഡീഷനില്‍; അവിടെ തഴയപ്പെട്ടു; അനുഷ്കാഷെട്ടിയുടെ പഴയകാല ചിത്രങ്ങള്‍ പറയുന്ന കഥ ഇതാണ്…
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരി പടമായ ബാഹുബലിയില്‍ നായകനോളം തന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് നായികയായ ദേവസേനയുടേത്. ദേവസേനയായി അനുഷ്ക ഷെട്ടി അഭിനയിക്കുകയല്ലായിരുന്നു, ജീവിക്കുകയായിരുന്നു. ഇന്ന് ഇന്ത്യയിലെ മികച്ച നടിമാരുടെ നിരയില്‍ മുമ്പില്‍ നില്ക്കുമ്പോള് അനുഷ്ക ഓര്‍ക്കുക ആ പഴയകാര്യമായിരിക്കും. ഒട്ടുമിക്ക നടിമാരെയും പോലെ അവസരം തേടി അലഞ്ഞ കഥ അനുഷ്കയ്ക്കും പറയാനുണ്ട്. അഭിനയമോഹവുമായി ആദ്യം എത്തപ്പെടുന്നത് ഒരു കന്നടച്ചിത്രത്തിന്റെ ഓഡീഷനിലാണ്. എന്നാല്‍ ഫോട്ടോഷൂട്ടിനു ശേഷം നിര്‍മാതാവ് അനുഷ്കയെ തള്ളിക്കളയുകയാണുണ്ടായത്. അന്നെടുത്ത ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കര്‍ണാടകയില്‍ ജനിച്ച അനുഷ്കയുടെ സ്കൂള്‍ വിദ്യാഭ്യാസം ബംഗളുരുവിലായിരുന്നു. സിനിമയിലേക്കുള്ള ആദ്യ പടി നിരാശപ്പെടുത്തിയെങ്കിലും സിനിമ ഉപേക്ഷിക്കാന്‍ അനുഷ്ക തയ്യാറല്ലായിരുന്നു. 2005ല്‍ സൂപ്പര്‍ എന്ന തെലുങ്കു സിനിമയിലൂടെയായിരുന്നു അനുഷ്കയുടെ സിനിമാ അരങ്ങേറ്റം. 2006ല്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്ത വിക്രമരുഡു എന്ന ചിത്രമാണ് അനുഷ്കയുടെ തലേവര…
Read Moreബാഹുബലി ഷൂട്ട് ചെയ്തതോടെ കണ്ണവം കാടുകള്‍ നശിച്ചു! പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യമിതാണ്; വിശദീകരണവുമായി കണ്ണവം വനമേഖലയിലെ റേഞ്ച് ഓഫീസര്‍
എന്തെങ്കിലും ഒരു നല്ല കാര്യം സമൂഹത്തില്‍ സംഭവിക്കുമ്പോള്‍ അസൂയ മൂത്തവര്‍ അതിനെതിരെ അടിസ്ഥാന രഹിത ആരോപണങ്ങളുമായി രംഗത്തെത്തുക സ്വാഭാവികമാണ്. ബാഹുബലി എന്ന ചിത്രം റെക്കോഡ് നേട്ടങ്ങളുമായി രംഗത്തെത്തിയപ്പോള്‍ ബാഹുബലിയുടെ ചിത്രീകരണത്തിലൂടെ കണ്ണൂരിലെ വനമേഖലയ്ക്ക് പരിസ്ഥിതി നാശമുണ്ടായി എന്ന പ്രചാരണവുമായി ഒരു കൂട്ടര് രംഗത്തെത്തിയിരുന്നു. എന്നാല്‍ ആ ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്, സിനിമയുടെ ചിത്രീകരണം നടന്ന കണ്ണവം വനമേഖലയുടെ ചുമതലയുള്ള റേഞ്ച് ഓഫീസര്‍ ജോഷില്‍ മാളിയേക്കല്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ജോഷില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഷൂട്ടിംഗിനെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളും അവയുടെ പിന്നിലെ സത്യാവസ്ഥയും വിശദമായി അക്കമിട്ട് നിരത്തികൊണ്ടാണ് ജോഷില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജോഷിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം. കഴിഞ്ഞ വര്‍ഷാരംഭത്തിലാണ് അര്‍ക്ക മീഡിയ വര്‍ക്സ് എന്ന ഒരു കമ്പനി കണ്ണൂര്‍ ഡി എഫ് ഓയെ സമീപിച്ച് ബാഹുബലി 2 എന്ന സിനിമ കാട്ടില്‍ ചിത്രീകരിക്കാനുള്ള…
Read Moreബോക്സോഫീസില്‍ ഹിറ്റായ ബാഹുബലി വിപണിയിലും തരംഗമാവാനൊരുങ്ങുന്നു; ബാഹുബലി സാരിയ്ക്കും ബര്‍ഗറിനും പ്രയമേറുന്നു; ബാഹുബലി ബ്രാന്‍ഡിന്റെ കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണിയിലേയ്ക്കെന്ന് സൂചന
ബോക്സ് ഓഫീസില്‍ ചരിത്രം കുറിച്ച് ബാഹുബലി 2 കുതിക്കുന്നതിനിടെ വിപണിയിലും ബാഹുബലി മയമായി. സിനിമയ്ക്കൊപ്പം വിപണിയില്‍ തരംഗമാവാന്‍ എത്തിയിരിക്കുന്നത് ബാഹുബലി സാരിയും ബര്‍ഗറുമാണ്. ബാഹുബലി താരങ്ങളുടെ ചിത്രം പതിപ്പിച്ചെത്തിയ സാരിക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രിയമാണുള്ളത്. സാരി മോഡല്‍ സമൂഹമാധ്യമങ്ങളിലും വന്‍ ഹിറ്റാണ്. ഓണ്‍ലൈന്‍ വിപണികളിലും ബാഹുബലി സാരി എത്തിയിട്ടുണ്ട്. ബാഹുബലിയിലെ പ്രധാന കഥാപാത്രങ്ങളായ പ്രഭാസിന്റെയും അനുഷ്കയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത സാരികള്‍ക്കാണ് വന്‍പ്രിയം. ഇ ബേയില്‍ ബാഹുബലി സാരിക്ക് 2599 രൂപയാണുള്ളത്. മികച്ച റേറ്റിംഗുമാണ് ഇ ബേയില്‍ സാരിക്കുള്ളത്. ബാഹുബലി ബര്‍ഗറും സിനിമാ തിയേറ്ററിലടക്കം വന്‍ പ്രചാരത്തോടെ വിറ്റുപോവുന്നുണ്ടെന്നാണ് വ്യാപാരികളുടെ പ്രതികരണം. സിനിമയ്ക്കൊപ്പം ബാഹുബലി ബ്രാന്‍ഡിന്റെ വിപണന സാധ്യത തേടി ഇനിയും എത്ര ഉത്പന്നങ്ങള്‍ ഇന്ത്യന്‍ മാര്ക്കറ്റിലേക്കെത്തുമെന്ന് കാത്തിരുന്നു തന്നെ കാണേണ്ടിയിരിക്കുന്നു.
Read Moreഎന്റെ വലതുകണ്ണിന് കാഴ്ചയില്ല! നിങ്ങളീ കാണുന്ന ഇടതുകണ്ണ് മറ്റൊരാളുടേതാണ്; ബാഹുബലി താരത്തിന്റെ വെളിപ്പെടുത്തല്‍ വൈറലാവുന്നു
ബോക്സ്ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറുകയാണ് രാജമൗലി ചിത്രം ബാഹുബലി ദ കണ്ക്ലൂഷന്. ബാഹുബലിയുമായി ബന്ധപ്പെട്ട് നിരവധി കൗതുകകരമായ കാര്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് റാണാ ദഗ്ഗുബാട്ടി വെളിപ്പെടുത്തിയ കാര്യം. ചിത്രത്തിന്റെ ആദ്യഭാഗത്തിലെ ഭല്ലാല്‍ ദേവന്റെ പ്രകടനം കൊണ്ട് തന്നെ റാണാ ദഗ്ഗുബാട്ടി പ്രേക്ഷകരുടെ മനസ്സില്‍ കയറിപ്പറ്റിയിരുന്നു. ബാഹുബലിയുടെ വിജയത്തോടെ ഒട്ടേറെ അവസരങ്ങളാണ് റാണായെ തേടിയെത്തുന്നത്. തന്റെ ഒരു കണ്ണിന് മാത്രമേ കാഴ്ചയുള്ളൂ എന്ന് റാണാ പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. റാണാ ദഗ്ഗുബാട്ടി പങ്കെടുത്ത ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് പറയുകയുണ്ടായി. ഷോയിലെ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ക്ക് ആത്മവിശ്വാസം പകരാനാണ് റാണാ തന്റെ കഥപറയുന്നത്. കുട്ടിയായിരുന്നപ്പോഴത്തെ തന്റെ അനുഭവങ്ങള്‍ അടങ്ങിയ വീഡിയോ ബാഹുബലിയുടെ വിജയത്തോടെയാണ് വൈറലായത്. തന്റെ വലതുകണ്ണിന് കാഴ്ച്ചയില്ലെന്ന കാര്യം ഒരു ടിവി ഷോയ്ക്കിടെയായിരുന്നു റാണാ വെളിപ്പെടുത്തിയത്.…
Read More