ബെംഗളൂരു: റിക്കാര്‍ഡുകള്‍ തകര്‍ത്തു മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയ്ക്കെതിരേ പ്രതിഷേധിച്ച് കന്നട യുവാവ് കത്തിച്ചത് 10 ബൈക്കുകള്‍. കന്നടച്ചിത്രങ്ങള്ക്കു പകരം ബാഹുബലി പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഹോസ്കോട്ടെ അലങ്കാര്‍ തീയറ്ററിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്ക് സന്തോഷ്(20) എന്ന യുവാവ് തീകൊളുത്തിയത്. രണ്ടു കാനുകളിലായി കൊണ്ടുവന്ന പെട്രോള്‍ ഒഴിച്ചാണ് ഇയാള്‍ ബൈക്ക് കത്തിച്ചത്. മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരനായ ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സന്തോഷിനെ തടയാന്‍ തിയറ്ററിലെ സെക്യൂരിറ്റി ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കന്നഡ സിനിമയ്ക്കു പകരം ബാഹുബലി രണ്ടാം ഭാഗം പ്രദര്‍ശിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇയാള്‍ക്കു മാനസിക വൈകല്യമുള്ളതായും സൂചനയുണ്ട്. കാവേരി നദീജല പ്രശ്നത്തില്‍ ഒന്പതുവര്ഷം മുന്‍പു നടന് സത്യരാജ് നടത്തിയ കന്നഡ വിരുദ്ധ പ്രസ്താവനയുടെ പേരില്‍ ബാഹുബലി കര്‍ണാടകയിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ചില സംഘടനകള്‍ നേരത്തേ രംഗത്തുവന്നിരുന്നു. കന്നഡ ചലാവലി…
Read MoreTag: bahubali
ബാഹുബലിയല്ല പല്‍വാല്‍ ദേവനാണ് യഥാര്‍ഥ ഹീറോ; തന്റെ ഒരു കണ്ണിന് കാഴ്ചയില്ലെന്ന് തുറന്നു പറഞ്ഞ് റാണാ ദഗുബതി
തിയറ്ററുകള്‍ ഇളക്കിമറിച്ചു കൊണ്ട് ബാഹുബലിയുടെ രണ്ടാംഭാഗം മുന്നേറുമ്പോള്‍ ചിത്രത്തില്‍ പ്രതിനായക വേഷം ചെയ്ത റാണാ ദഗുബതിയുടെ വെളിപ്പെടുത്തല്‍ ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ഇടതു കണ്ണിന് കാഴ്ചയില്ലെന്നു പറഞ്ഞാണ് റാണ ഏവരെയും അമ്പരപ്പിച്ചത്. 2016ല്‍ ഒരു ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു റാണയുടെ ഈ വെളിപ്പെടുത്തല്‍. ബാഹുബലിയിലെ പ്രതിനായക കഥാപാത്രമായ പല്‍വാല്‍ ദേവനാകാന്‍ വേണ്ടി റാണ നടത്തിയ ശാരീരികാധ്വാനങ്ങള്‍ സോഷ്യല്‍മീഡിയയില്‍ മുമ്പേ തരംഗമായിരുന്നു. ബാഹുബലി ഇറങ്ങിയതോടെ റാണയും പ്രഭാസിനൊപ്പം തന്നെ ശ്രദ്ധേയനായി. ആ അഭിമുഖത്തില്‍ റാണ പറഞ്ഞതിങ്ങനെ ”ഞാന്‍ ഒരു കാര്യം പറയട്ടെ എന്റെ ഇടതുകണ്ണിന് കാഴ്ചയില്ല. വലതുകണ്ണ് അടച്ചാല്‍ എനിക്ക് യാതൊന്നും കാണാനാകില്ല. ഏതോ ഒരു മഹത്വ്യക്തി മരണാനന്തരം കണ്ണുകള്‍ ദാനം ചെയ്തു. എങ്കിലും കാഴ്ച്ച ലഭിച്ചില്ല”. ശാരീരിക പരിമിതികള്‍ ഉള്ള ധാരാളം ആളുകള്‍ നമുക്കു ചുറ്റുമുണ്ടെന്നും പരിമിതികളില്‍ തളരാതെ മുമ്പോട്ടു പോയാല്‍ വിജയം സുനിശ്ചിതമാണെന്നും റാണ പറയുന്നു.…
Read Moreമുങ്ങിപ്പോകുമോ എന്നു ഭയന്നു! ബാഹുബലിയിലെ അത്യുജ്ജ്വലമായ ആ രംഗത്തെക്കുറിച്ച് രമ്യാ കൃഷ്ണന് പറഞ്ഞത്
പ്രേക്ഷകരെ ആവേശത്തിരയിലാറാടിച്ച ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗം മുന്നേറുകയാണ്. ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളിലൊരാളാണ് ശിവകാമി എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെട്ട രമ്യാകൃഷ്ണന്‍. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രമായിരുന്നു മഹിഷ്മതിയിലെ ശിവകാമിയുടേതെന്ന് രമ്യാ കൃഷ്ണന് പറയുന്നു.ബാഹുബലിയുടെ തിരക്കഥ കേള്‍ക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലും തനിക്കു ഉറക്കം വന്നില്ലെന്നും സാധാരണ സംവിധായകര്‍ കഥ പറയുമ്പോള്‍ ഉറക്കം വരാറുണ്ടെന്നും നടി പറയുന്നു. ഇമ ചിമ്മാതെയാണ് താന്‍ ആ കഥ കേട്ടിരുന്നതെന്നും അവര്‍ പറഞ്ഞു. ചിത്രീകരണത്തിനിടെ നിരവധി തവണ പരിക്കേല്‍ക്കുകയും ചെയ്തു. ചിത്രത്തില്‍ സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കണം എന്ന് സംവിധായകനു നിര്‍ബന്ധം ഉണ്ടായിരുന്നു. ശക്തമായ ഒഴുക്കുള്ള വെള്ളത്തില്‍ കൂടി കുഞ്ഞു ബാഹുബലിയെ ഉയര്‍ത്തി നീങ്ങുന്ന രംഗമായിരുന്നു ചിത്രത്തിലെ ഏറ്റവും സാഹസികമായത്. കുഞ്ഞു ബാഹുബലിയെ ഉയര്‍ത്തിപിടിച്ചു വെള്ളത്തില്‍ കുടി നീങ്ങേണ്ടി വന്ന ഈ രംഗം തന്നെയായിരുന്നു അഭിനയിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടിയിരുന്നതെന്നു രമ്യാ കൃഷ്ണന് പറഞ്ഞു.…
Read Moreവിജയേന്ദ്രപ്രസാദാണ് യഥാര്‍ത്ഥ താരം! രാജമൗലി പ്രതിഭയാണെങ്കില്‍ അച്ഛന് അതുല്യ പ്രതിഭയാണ്; ബാഹുബലിയുടെ കഥയ്ക്ക് പിന്നില്‍ കളക്ഷന്‍ റെക്കോര്‍ഡുകളുടെ തോഴനായ വിജയേന്ദ്രപ്രസാദ്
ആദ്യമായി ആയിരം കോടിയിലെത്തുന്ന ഇന്ത്യന്‍ സിനിമയെന്ന റെക്കോര്‍ഡ് നേട്ടത്തിലേയ്ക്കാണ് ബാഹുബലി 2 നീങ്ങുന്നത്. മഗധീര, ഈച്ച തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനും രാജമൗലിയാണ്. സ്വാഭാവികമായും ഇതിന്റെയെല്ലാം ക്രെഡിറ്റ് കിട്ടുക രാജമൗലി എന്ന സംവിധായകനാണ്. എന്നാല്‍ ഈ സിനിമയെല്ലാം പ്രേക്ഷകര്‍ക്ക് ലഭിച്ചത് മറ്റൊരാള്‍ കാരണമാണ്. ബാഹുബലി എന്ന സിനിമയുടെ പിതാവ് രാജമൗലി ഒരു പ്രതിഭയാണെങ്കില്‍ രാജമൗലി എന്ന മനുഷ്യന്റെ പിതാവ് അതിനേക്കാള്‍ വലിയൊരു പ്രതിഭയാണ്. കെവി വിജയേന്ദ്രപ്രസാണ് അദ്ദേഹത്തിന്റെ പേര്. രാജമൗലിയുടെ അച്ഛനായതുകൊണ്ടല്ല, ഈ സിനിമകള്‍ സമ്മാനിച്ചത് അദ്ദേഹമാണെന്ന് പറഞ്ഞത്, മറിച്ച്, ബാഹുബലിയുള്‍പ്പെടെ രാജമൗലിയുടെ എല്ലാ ചിത്രങ്ങളുടെയും കഥയെഴുതിയത് രാജമൗലിയുടെ പിതാവായ വിജയേന്ദ്രപ്രസാദാണ്. ആന്ധ്രപ്രദേശിലെ കൊവ്വൂര്‍ സ്വദേശിയായ വിജയപ്രസാദ് 1988 മുതലാണ് സിനിമാ മേഖലയിലേക്ക് വരുന്നത്. 2011ല്‍ അദ്ദേഹം തിരക്കഥയെഴുതി സംവിധാനം ചെയ്ത രാജണ്ണ എന്ന ചിത്രം മികച്ചസിനിമയ്ക്കുള്ള നന്ദി ദേശീയ അവാര്‍ഡ് നേടിയിരുന്നു. അവാര്ഡുകളെക്കാള് കളക്ഷന്‍ റെക്കോര്‍ഡുകളാണ്…
Read Moreകരിഞ്ചന്തക്കാരുടെ ബാഹുബലി, ആദ്യദിനം ടിക്കറ്റൊന്നിന് 500 രൂപ, ടിക്കറ്റുകള്‍ കൂട്ടത്താടെ കൈക്കലാക്കി മാഫിയകള്‍, ടിക്കറ്റിനായി എത്ര പണം വേണേലും മുടക്കാന്‍ ആരാധകര്‍, തിയറ്ററുകളില്‍ രാഷ്ട്രദീപിക പ്രതിനിധി കണ്ട കാഴ്ച്ചകള്‍
സ്വന്തം ലേഖകന്‍ കരിഞ്ചന്തയില്‍ കുതിച്ചുകയറി ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 ദി കണ്‍ക്ലൂഷന്റെ ടിക്കറ്റുകള്‍. കോഴിക്കോട് അപ്സര, കൈരളി തിയറ്ററുകളില്‍ കരിഞ്ചന്തയില്‍ ടിക്കറ്റുകള്‍ വിറ്റത് 500 രൂപയ്ക്ക്. തിങ്കള്‍ വരെയുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി ബോര്‍ഡുകള്‍ തൂക്കിയിരിക്കുന്ന തിയറ്ററുകളിലാണ് കരിഞ്ചന്തക്കാര്‍ വിലസുന്നത്. സമീപ കാലത്തൊന്നും കാണാത്ത തിരക്ക് തിയറ്ററുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതോടെ എന്തുവിലകൊടുത്തും സിനിമ കാണാന്‍ എത്തുന്നവരെ ചാക്കിലാക്കിയാണ് ബാഹുബലി ടിക്കറ്റൊന്നിന് 500രൂപ എന്ന നിലയിലേക്കെത്തിച്ച് മാഫിയകള്‍ റിലീസ് ദിവസം തന്നെ ലാഭം കൊയ്യുന്നത്. ഇന്ന് രാവിലെ അപ്സര തിയറ്ററിനുപുറത്ത് വില്‍ക്കുന്നത് ആ തിയറ്ററിലേക്കുള്ള ടിക്കറ്റായിരുന്നില്ല. ഫിലിം സിറ്റിയിലെ 4.00 ഷോക്കുള്ള ടിക്കറ്റായിരുന്നു. അപ്സര പോലുള്ള ധാരാളം സീറ്റുകളുള്ള തിയറ്ററില്‍ രണ്ട് ദിവസത്തേക്കുള്ള ടിക്കറ്റ് ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ഇത് ഭൂരിഭാഗവും കൈക്കലാക്കിയതാകട്ടെ തിയറ്ററുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബ്ളാക്ക് മാഫിയകളും. 120 രൂപയുടെ ടിക്കറ്റാണ് ഇങ്ങനെ 500നും…
Read More