ബേക്കറിയില്‍ നിന്നു ലഭിച്ച ക്രീം ബണ്ണില്‍ ക്രീം കുറഞ്ഞുവെന്ന് ആരോപിച്ച് ചായ കുടിക്കാനെത്തിയ സംഘം ബേക്കറി ഉടമയെയും കുടുംബത്തെയും മര്‍ദിച്ചതായി പരാതി. വൈക്കം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തെ ബേക്കറിയിലാണ് സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ ബേക്കറി ഉടമയും ഭാര്യയും രണ്ട് മക്കളും ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ വൈകിട്ടാണ് ആറംഗ സംഘം ശിവകുമാറിന്റെ ബേക്കറിയില്‍ ചായ കുടിക്കാനെത്തിയത്. ചായക്കൊപ്പം ക്രീം ബണ്ണും ഓര്‍ഡര്‍ ചെയ്തു. സംഘത്തിലൊരാള്‍ ബണ്ണില്‍ ക്രീം ഇല്ലെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞതോടെയായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. വാക്കുതര്‍ക്കം പിന്നെ കയ്യാങ്കളിയിലേക്ക് നീങ്ങി. ശിവകുമാറിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭാര്യ കവിതക്കും മക്കളായ കാശിനാഥനും സിദ്ധി വിനായകനും മര്‍ദനമേറ്റതെന്നാണ് പരാതി. കടയില്‍ എത്തിയ 95 വയസുകാരന് വേലായുധനും സംഘര്‍ഷത്തില്‍ പരിക്കേറ്റു. കടയിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. അതേസമയം, കടയുടമയും മകനും ചേര്‍ന്ന് ആക്രമിച്ചെന്ന പരാതിയുമായി ആരോപണ വിധേയരായ പാലാംകടവ് സ്വദേശികളും പോലീസില്‍…
Read MoreTag: bakery
ഞാന്‍ ഒന്നു മൂത്രം ഒഴിച്ചിട്ട് വരാം ! പഫ്സ് വാങ്ങാനെത്തിയ ആളുടെ മൂത്രശങ്കയില്‍ ബേക്കറി ഉടമയ്ക്കു നഷ്ടമായത് 24000 രൂപ;സംഭവം കല്ലമ്പലത്ത്…
ബേക്കറിയില്‍ പഫ്സ് വാങ്ങാനെത്തിയ ആള് ബേക്കറി ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു കടന്നുകളഞ്ഞു. കല്ലമ്പലം പെട്രോള്‍ പമ്പിന് സമീപം യൂണിയന് ബാങ്കിന് താഴെയുള്ള പുല്ലൂര്‍ മുക്ക് ജൂബിലി വിഹാറില്‍ സതീശന്റെ ബേക്കറിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ പത്തര മണിയോടെയാണ് ഒരാള്‍ ബേക്കറിയില്‍ പ്രവേശിച്ച് ഒരു പഫ്സ് ഓര്‍ഡര്‍ ചെയ്തത്. 15 രൂപയും കൊടുത്തു. ബേക്കറി ഉടമ പപ്സ് എടുക്കാന്‍ തിരിഞ്ഞപ്പോള്‍ മൂത്രം ഒഴിച്ചിട്ടു വരാമെന്ന് പറഞ്ഞ് മേശപ്പുറത്തിരുന്ന മൊബൈലും കൈക്കലാക്കി ഇയാള്‍ കടന്നു കളയുകയായിരുന്നു. പപ്സും പൊതിഞ്ഞ് ബാക്കി രണ്ട് രൂപയുമായി ഓര്‍ഡര്‍ ചെയ്ത ആളെ കാത്തുനിന്നെങ്കിലും വരാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വന്തം മൊബൈല്‍ ഫോണ്‍ നഷ്ടമായ കാര്യം ബേക്കറിയുടമയ്ക്ക് മനസിലായത്. 24000 രൂപ വിലയുള്ള സാംസംഗ് ഫോണാണ് നഷ്ടമായത്.
Read More