യൂട്യൂബര്‍ ചെകുത്താന്റെ വീട്ടില്‍ കയറി അതിക്രമം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പുതിയ വീഡിയോ പുറത്തു വിട്ട് നടന് ബാല. ചെകുത്താന് എന്നറിയപ്പെടുന്ന അജു അലക്സിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ബാല വ്യക്തമാക്കി. ആറാട്ടണ്ണന് എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കിക്കൊപ്പമാണ് താരത്തിന്റെ വീഡിയോ. ബാല തന്നെ പൂട്ടിയിട്ടെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങള്‍ സന്തോഷ് വര്‍ക്കി പാടെ തള്ളി. തനിക്ക് ഒബ്സെസ്സീവ് കംപല്‍സീവ് ഡിസോര്‍ഡര്‍ എന്ന രോഗമുണ്ട്. 20 വര്‍ഷമായി ഇതിന്റെ ചികിത്സയിലാണ്. മരുന്നു കഴിക്കുന്നതിനാല്‍ തനിക്ക് ഓര്‍മക്കുറവുണ്ടെന്നും സന്തോഷ് വര്‍ക്കി പറഞ്ഞു. തന്റെ മാതാപിതാക്കള്‍ രോഗാവസ്ഥയില്‍ ഏറെ അശങ്കയിലാണ്. താന്‍ മാനസീകാരോഗ്യ വിദഗ്ധരെ കാണിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച വരെ ഡോക്ടറെ കണ്ടിരുന്നു എന്നുമാണ് സന്തോഷ് വിഡിയോയില്‍ പറയുന്നത്. തന്റെ വണ്ടിയില്‍ ഒറ്റയ്ക്കാണ് താന്‍ ബാലയുടെ വീട്ടില്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. കഞ്ചാവും എംഡിഎംഎയുമെല്ലാം ഉപയോഗിച്ചാണ് ചെകുത്താന് വീഡിയോ ചെയ്യുന്നത്. 10 വര്‍ഷമായി അയാള്‍…
Read MoreTag: bala
പണം ഉണ്ടാക്കാന്‍ യൂട്യൂബില്‍ എന്തും പറയാമെന്ന അവസ്ഥയാണ് ! ലഹരി ഉപയോഗിക്കുന്നവരാണ് ഇവര്‍; വീഡിയോ പുറത്തുവിട്ട് ബാല
ചെകുത്താന് എന്ന പേരിലറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സിനെ ഫ്ളാറ്റില്‍ കയറി ആക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതികരണവുമായി നടന് ബാല. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി എന്നതടക്കമുള്ള യൂട്യൂബറുടെ ആരോപണങ്ങളെല്ലാം നുണയാണെന്ന് ബാല പറഞ്ഞു. അയാള്‍ ചെയ്യുന്ന തെറ്റ് മനസ്സിലാക്കിക്കൊടുക്കുവാനാണ് താന്‍ നേരിട്ടുപോയതെന്നും തര്‍ക്കിക്കാനോ ഭീഷണിപ്പെടുത്താനോ ചെന്നതല്ലെന്നും ബാല മാധ്യമങ്ങളോടു പറഞ്ഞു. ”ഇതുപോലുള്ള ടോക്സിക് ആളുകളെ പ്രോത്സാഹിപ്പിക്കരുത്. പത്തുവയസ്സുള്ള കുട്ടികളൊക്കെ യൂട്യൂബ് കാണുന്നവരാണ്. എന്റെ കുടുംബത്തിലെ ഒരാളെപോലും ഞാന്‍ ഇവന്റെ വീഡിയോ കാണിക്കില്ല. ചെയ്യുന്ന തെറ്റ് മനസ്സിലാക്കി കൊടുക്കുവാനാണ് ഞാന്‍ നേരിട്ടുപോയത്. അല്ലാതെ തര്‍ക്കിക്കാനോ ഭീഷണിപ്പെടുത്താനോ പോയതല്ല. തോക്കിന് എനിക്ക് ലൈസന്‍സ് ഇവിടെ ഇല്ല.”ബാല പറഞ്ഞു. പണം ഉണ്ടാക്കാന്‍ യൂട്യൂബില്‍ എന്തും പറയാമെന്ന അവസ്ഥയാണ്. തമിഴ്നാട്ടിലും ഇത്തരക്കാര്‍ ഉണ്ട്. ലഹരി ഉപയോഗിക്കുന്നവരാണ് ഇവര്‍. എന്റെ കയ്യില്‍ തെളിവുണ്ട്. നിങ്ങള്‍ സമൂഹത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഈ പ്രവണതയെ ചോദ്യം ചെയ്യണം. നടന്മാരെയെല്ലാം…
Read Moreനടൻ ബാലയ്ക്കെതിരേ പോലീസ് കേസ്; ചെകുത്താൻ യുട്യൂബറെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ; ബാലയുടെ വിശദീകരണം ഇങ്ങനെ…
കൊച്ചി: യുട്യൂബറുടെ വീട്ടിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ. നടൻ ബാലക്കെതിരേ പോലീസ് കേസ്. ചെകുത്താൻ എന്ന പേരിൽ യുട്യൂബിൽ വീഡിയോ ചെയ്യുന്ന അജു അലക്സിനെ ഭീഷണിപ്പെടുത്താൻ വീട്ടിലെത്തിയതിനാണ് ബാലക്കെതിരെ പരാതി നൽകിയത്. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൾ ഖാദറാണ് തൃക്കാക്കര പോലീസിൽ പരാതി നൽകിയിരിക്കുന്നത്. അജു അലക്സ് ബാലക്കെതിരേ വീഡിയോ ചെയ്തതിലുള്ള വിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് എഫ്ഐആർ. അജു വീട്ടിൽ ഇല്ലാത്ത സമയത്ത് ബാല വീട്ടിലെത്തുകയും സുഹൃത്തിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും യുട്യൂബറെ കൊല്ലുമെന്ന് പറഞ്ഞാണ് പോയതെന്നുമാണ് പരാതിയിൽ പറയുന്നത്. ആറാട്ടണ്ണൻ എന്ന് വിളിപ്പേരുള്ള സന്തോഷ് വർക്കിയും മറ്റ് രണ്ട് ഗുണ്ടകളും ബാലക്കൊപ്പമുണ്ടായിരുന്നു എന്നും പരാതിയിലുണ്ട്. അതേസമയം താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മോശം വാക്കുകൾ ഉപയോഗിച്ച് വീഡിയോ ചെയ്യുന്നതിനെതിരേ പ്രതികരിച്ചതാണെന്നും ബാല പറയുന്നു. യുട്യൂബറിന്റെ വീട്ടിലെത്തി സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ വീഡിയോ ബാല ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
Read Moreഅവസാന അരമണിക്കൂറില്‍ എന്തോ അത്ഭുതം സംഭവിച്ചു ! ബാലയുടെ തുറന്നു പറച്ചില്
മെഡിക്കല്‍ സയന്‍സില്‍ ഇല്ലാത്ത ഒരത്ഭുതം എന്റെ കാര്യത്തില്‍ നടന്നുവെന്നാണ് വിശ്വസിക്കുന്നത്. പൂര്‍ണമായും പരാലിസിസ് അവസ്ഥയില്‍ ആയിരുന്നു. ഇനി രക്ഷയില്ലെന്ന അവസ്ഥയില്‍ അമ്മയെ കാര്യങ്ങള്‍ അറിയിച്ചു. എന്നാല്‍ അവസാന അരമണിക്കൂറില്‍ എന്തോ അത്ഭുതം നടന്ന് പെട്ടെന്ന് സുഖപ്പെടാന്‍ തുടങ്ങുകയായിരുന്നു. എല്ലാം ദൈവത്തിന്റെ അനുഗ്രഹം ആണ്. അസുഖത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ അക്കാര്യങ്ങള്‍ വീണ്ടും പറയാന്‍ ആഗ്രഹിക്കുന്നില്ല. പഴയ കാര്യങ്ങള്‍ പറഞ്ഞാല്‍ പലരുടേയും പേര് പറയേണ്ടി വരും. അത് നിയമ പ്രശ്നം ഉണ്ടാക്കും. അവനവന് ചെയ്ത കാര്യത്തിന്റെ ഫലം അവനവന് തന്നെ അനുഭവിക്കണം. അവന് എന്നത് അവളും ആകാം. താന്‍ കര്‍മയില്‍ വിശ്വസിക്കുന്നുവെന്നും ബാല പറയുന്നു.
Read Moreഎന്റെ കരള്‍ പോകാന്‍ കാരണം ആ രണ്ടു പേര് ! പേരു പറഞ്ഞാല്‍ അവര്‍ ജയിലിലാവും; തുറന്നു പറച്ചിലുമായി ബാല
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. തമിഴ്നാട് സ്വദേശി ആണെങ്കിലും മലയാള സിനിമയിലൂടെയാണ് അദ്ദേഹം താരമായത്. വില്ലനായും നായകനായും സഹനടനായും ല്ലൊം മലയാള സിനിമയില്‍ തിളങ്ങിയ അദ്ദേഹം ഹിറ്റ്ലിസ്റ്റ് എന്ന സിനിമയിലൂടെ സംവിധായകന് ആയും അരങ്ങേറിയിരുന്നു. ഗായിക അമൃത സരേഷുമായി വിവാഹ മോചനം നേടിയ ബാല രണ്ടാമത് തൃശ്ശൂര്‍ കുന്ദംകുളം സ്വദേശിനി ഡോ. എലിസബത്തിനെ വിവാഹം കഴിച്ചിരുന്നു. അടുത്തിടെ രോഗബാധിതനായ അദ്ദേഹത്തിന്റെ കരള്‍ മാറ്റ ശസ്ത്രക്രീയ വിജയകരമായി കഴിഞ്ഞിരുന്നു. ബാലയ്ക്ക് രോഗം ബാധിച്ചത് മദ്യപിച്ചിട്ടാണെന്നായിരുന്നു പലരുടെയും ആക്ഷേപം. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് താരം. തനിക്ക് ഈ അവസ്ഥ വരാന്‍ കാരണം മദ്യപാനമല്ലെന്ന് ബാല പറയുന്നു. കുടിച്ചിട്ട് പോയതല്ല തന്റെ കരള്‍. രണ്ട് വ്യക്തികളുടെ പേര് പറയട്ടെ, അവരാണ് ഉത്തരവാദികള്‍ താന്‍ പേര് പറഞ്ഞാല്‍ അവര്‍ ജയിലിലാവുമെന്നും ബാല വെളിപ്പെടുത്തി. ബാലയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ മലയാള സിനിമയില്‍ പുതിയ…
Read Moreപിന്നീട് വന്ന ചില തെറ്റായ വിചാരങ്ങള്‍ ആയിരിക്കും പ്രശ്നങ്ങള്‍ക്കു കാരണം ! ബാല-ഉണ്ണി മുകുന്ദന് വിവാദത്തില്‍ പ്രതികരിച്ച് മിഥുന് രമേശ്…
നടന്, അവതാരകന് എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനാണ് മിഥുന് രമേശ്. മിനിസ്ക്രീനില്‍ അഭിനേതാവായാണ് താരത്തിന്റെ തുടക്കമെങ്കിലും പിന്നീട് സിനിമയിലെത്തുകയായിരുന്നു. എന്നാല്‍ ടെലിവിഷന്‍ ഷോകളില്‍ അവതാരകനായതോടെയാണ് താരം മലയാളികളുടെ പ്രിയപ്പെട്ടവനാകുന്നത്. മലയാളം ടെലിവിഷന്‍ കോമഡി പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉണ്ടായിരുന്ന ഷോ ആയിരുന്നു ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന കോമഡി ഉത്സവം എന്ന പരിപാടി. ആയിരക്കണക്കിന് കലാകാരന്മാരാണ് കോമഡി ഉത്സവത്തില്‍ വന്ന് പങ്കെടുക്കുകയും പിന്നീട് പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തത്. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാ കഴിവുള്ള കലാകാരന്മാര്ക്കും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള വലിയ വേദിയായിരുന്നു കോമഡി ഉത്സവം. ഈ ഷോയുടെ അവതാരകനായതോടെയാണ് മിഥുന് രമേശ് മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കുന്നത്. അടുത്തിടെ താരം ബെല്‍സ് പാള്‍സി രോഗബാധിതനായിരുന്നു. ഈ രോഗത്തിന് ചികിത്സ തേടിയ കാര്യം താരം തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്. ഇതോടെ ആരാധകര്‍ ഏറെ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു.…
Read Moreബാല ചേട്ടന് പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നവരില്‍ ഞങ്ങളും ഉണ്ട് ! അദ്ദേഹം മടങ്ങിവരും; അഭിരാമി സുരേഷ്…
നടന് ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. രണ്ട് ദിവസം മുമ്പായിരുന്നു ശസ്ത്രക്രിയ. നിലവില്‍ താരത്തെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടെ താരത്തിന്റെ മുന്‍ഭാര്യ അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ബാല ചേട്ടന് പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നവരില്‍ തങ്ങളുമുണ്ടെന്നും ഇപ്പോഴത്തെ ഭാര്യ എലിസബത്ത് ചേച്ചിക്കൊപ്പമുള്ള വീഡിയോ കണ്ടപ്പോള്‍ സന്തോഷമായി എന്നാണ് അഭിരാമി പറയുന്നത്. അഭിരാമിയുടെ വാക്കുകള്‍ ഇങ്ങനെ…ബാല ചേട്ടന് ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞ സമയത്ത് തന്നെ അവിടെ എത്തിയിരുന്നു. ചേച്ചി അന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നും വന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. ചേച്ചിയും പാപ്പുവും ചേട്ടനെ അകത്ത് കയറി കണ്ടു. കുറേ നേരം സംസാരിച്ചു. കൊച്ചിനെയും കൊണ്ട് ആശുപത്രിയില്‍ നില്‍ക്കണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് പാപ്പുവിനെ തിരികെ കൊണ്ടുപോയത്. ചേച്ചിയും അമ്മയും ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നു. ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടാകണമെന്ന്…
Read Moreഉണ്ണി ഒരു മരണത്തിന് ഉത്തരവാദിയാണ് ! വീണ്ടും ആരോപണവുമായി ബാല
നടന്മാരായ ഉണ്ണി മുകുന്ദനും ബാലയും തമ്മിലുള്ള വാഗ്വാദങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന്. ഉണ്ണിക്കെതിരെ നാള്‍ക്കുനാള്‍ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ബാല വാര്‍ത്തകളില്‍ നിറയുന്നത്. ഷഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അവരുടെ കഷ്ടപ്പാടിനുള്ള പ്രതിഫലം കൊടുക്കാതെ ഒരു കോടിക്ക് മുകളിലുള്ള പുതിയ കാര്‍ വാങ്ങിയെന്നാണ് ബാലയുടെ ആദ്യത്തെ ആരോപണം. ഫില്‍മി ബീറ്റ്സിന് നല്കിയ അഭിമുഖത്തിലായിരുന്നു ബാലയുടെ ഈ താരത്തിന്റെ തുറന്ന് പറച്ചില് ഇപ്പോഴിതാ ഉണ്ണി കാരണം ഒരാള്‍ ആത്മഹത്യ ചെയ്തു എന്നാണ് താരം പറയുന്നത്. ബാലയുടെ വാക്കുകള്‍ ഇങ്ങനെ…കൊല്ലത്ത് ഒരു പ്രൊഡ്യൂസര്‍ ഉണ്ണി കാരണം തൂങ്ങി മരിച്ചിട്ടുണ്ട്. നിങ്ങള്‍ അത് അന്വേക്ഷിക്കൂ. അതേസമയം സിനിമയുടെ പ്രമോഷന് എന്നെ വിളിക്കാതെ എങ്ങനെയാണ് ഞാന്‍ പോകുക എന്ന കാര്യവും ബാല ചോദിക്കുന്നുണ്ട്. എല്ലാവര്ക്കും വേണ്ടി സംസാരിച്ച ഞാനിന്ന് ഒറ്റക്കായി. ഉണ്ണി പറയുന്നത് എല്ലാം കള്ളമാണ്. ബാല പറയുന്നു.…
Read Moreപൃഥ്വിയും ലാല്‍ സാറും തടി കുറച്ചാല്‍ കുഴപ്പമില്ല, ഞാന്‍ തടി കുറച്ചാലോ ഒരു കണ്ണാടി വച്ചാലോ എല്ലാവര്ക്കും കുഴപ്പമാണെന്ന് ബാല
ഷെഫീക്കിന്റെ സന്തോഷത്തിലേക്ക് എന്നെ വിളിച്ചത് ഉണ്ണി മുകുന്ദനാണ്. ഉണ്ണി വിളിച്ച സമയത്ത് ഞാന്‍ ഫോണ്‍ എടുത്തില്ല, എലിസബത്ത് ആണ് ഫോണ്‍ എടുത്തത്. ചിലപ്പോള്‍ അവന്റെ കല്യാണമായിരിക്കും. അതിന് ക്ഷണിക്കാന്‍ വിളിക്കുന്നതായിരിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഞാന്‍ കല്യാണങ്ങള്‍ക്ക് പോവാറില്ല. അതുകൊണ്ട് ഫോണ്‍ എടുക്കേണ്ടെന്നും പറഞ്ഞിരുന്നു. കല്യാണത്തിന് മാത്രമല്ല ഞാന്‍ മറ്റൊരു ഫങ്ക്ഷനും പോവാറില്ല. എവിടെയെങ്കിലും എന്നെ കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല. അത്ര രാശിയുള്ള ആളൊന്നുമല്ല ഞാന്‍. അതുകൊണ്ടാണ് കല്യാണങ്ങള്‍ക്ക് പോലും പോവാത്തത്. സിനിമയില്‍ എന്റെ ഗെറ്റപ്പ് വേറെയാണ്. ഓരോ കഥാപാത്രം ചെയ്യുമ്പോള്‍ ഓരോരുത്തരും പല അഭിപ്രായങ്ങളുമായി വരും. അതൊക്കെ നമ്മളെ വല്ലാതെ ശല്യപ്പെടുത്തുന്ന കാര്യങ്ങളാണ്. എന്തിനാ മെലിഞ്ഞ ത്, എന്തിനാ തടിച്ചത്, എന്തിനാ താടിയും മുടിയും വളര്‍ത്തിയത്, മനസിന് വിഷമമാണോ എന്നൊക്കെയാണ് ചോദ്യങ്ങള്‍ വരുന്നത്. പൃഥ്വിരാജും മോഹന്‍ലാല്‍ സാറും തടി കുറച്ചാല്‍ കുഴപ്പമില്ല. ഞാന്‍ തടി കുറച്ചാലോ ഒരു കണ്ണാടി…
Read Moreബാലയുമായി വേര്‍പിരിഞ്ഞ ശേഷം യൂട്യൂബ് ചാനലില്‍ സജീവമായി എലിസബത്ത് ! എല്ലാം വെളിപ്പെടുത്തുന്ന വീഡിയോ വൈറല്‍…
തമിഴകത്തു നിന്ന് വന്ന് മലയാളികളുടെ മനം കീഴടക്കിയ താരമാണ് ബാല. 2003ല്‍ അന്പ് എന്ന തമിഴ് സിനിമയിലൂടെയാണ് ബാല അഭിനയം ആരംഭിച്ചത്. ശേഷം മൂന്ന് തമിഴ് സിനിമകള്‍ കൂടി ചെയ്ത് 2006ല്‍ കളഭം എന്ന സിനിമയിലൂടെ മലയാളത്തില്‍ അരങ്ങേറുകയായിരുന്നു. പിന്നീട് മലയാളത്തില്‍ ബാലയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ബാല കഴിഞ്ഞ വര്‍ഷമാണ് രണ്ടാമതും വിവാഹിതനായത്. കുന്ദംകുളം സ്വദേശിനി എലിസബത്തിനെയാണ് ബാല വിവാഹം ചെയ്തത്. എന്നാല്‍ അടുത്തിടെ എലിസബത്തുമായി ബാല വേര്‍പിരിഞ്ഞു, എലിസബത്ത് ഇപ്പോള്‍ സ്വന്തം വീട്ടിലാണെന്നൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താന്‍ കുടുംബജീവിതത്തില്‍ രണ്ടാംതവണയും തോറ്റുപോയി എന്ന് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഒക്ടോബറിലാണ് ഇരുവരും വേര്‍പിരിഞ്ഞ വിവരം പുറത്തുവിട്ടത്. ബാലയുമായി പിരിഞ്ഞ ശേഷം സോഷ്യല്‍മീഡിയയില്‍ സജീവമാണ് എലിസബത്ത്. അടുത്തിടെ സ്വന്തമായി യൂട്യൂബ് ചാനലും എലിസബത്ത് തുടങ്ങി. ഇപ്പോഴിതാ എലിസബത്ത്…
Read More