തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. മംഗലപുരം പള്ളിപ്പുറത്തിനു സമീപം വച്ച് നടന്ന വാഹനാപകടത്തിൽ ആണ് ബാലഭാസ്കറും മകൾ തേജസ്വനി ബാലയും മരിച്ചത്. അപകട സമയത്ത് അവിടെയെത്തിയ ആളുകൾ, ബാലഭാസ്കറിനെ ആശുപത്രിയിൽ എത്തിച്ച ആളുകൾ, ബാലഭാസ്കറിനെ പരിശോധിച്ച ഡോക്ടർമാർ, അടുത്ത സുഹൃത്തുക്കൾ എന്നിവരുടെ മൊഴിയാണ് വരുംദിവസങ്ങളിൽ രേഖപ്പെടുത്തുക. ഇന്നലെ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി സിബിഐ സംഘം രേഖപ്പെടുത്തിയിരുന്നു. അപകടദിവസത്തെ യാത്രകളെ സംബന്ധിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥരാണ് ഇന്നലെ ലക്ഷ്മിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.
Read MoreTag: balabhaskar
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ബാലഭാസ്കറിന് ബോധമുണ്ടായിരുന്നു ! കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നുവെന്ന് പറഞ്ഞു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍…
മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുമ്പോള്‍ വയലിനിസ്റ്റ് ബാലഭാസ്കറിന് ബോധമുണ്ടായിരുന്നതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ അന്ന് ജോലി ചെയ്തിരുന്ന ഡോ ഫൈസലാണ് വെളിപ്പെടുത്തലുമായി എത്തിയത്. കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു എന്നും അപകടത്തില്‍പ്പെട്ട് തെറിച്ച് വീണതായുമാണ് ബാലഭാസ്കര്‍ പറഞ്ഞതെന്നും ഡോ ഫൈസല്‍ പറയുന്നു. ബാലഭാസ്കറിനേയും ഭാര്യ ലക്ഷ്മിയേയും ഒരുമിച്ചാണ് ആശുപത്രിയിലെത്തിച്ചത്. കൈകള്‍ക്ക് മരവിപ്പ് ബാധിക്കുന്നുവെന്ന് ബാലഭാസ്കര്‍ പറഞ്ഞു. ലക്ഷ്മിയിടെ ആരോഗ്യ സ്ഥിതിയും ബാലഭാസ്കര്‍ തിരക്കിയെന്ന് ഡോക്ടര്‍ പറയുന്നു. മെഡിക്കല്‍ കോളെജില്‍ എത്തിച്ച് പത്ത് മിനിറ്റിന് ശേഷം തന്നെ ബന്ധുക്കളെത്തി ഇരുവരേയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മണ്ണന്തലയിലെ സ്വകാര്യ ക്ലിനിക്കിലാണ് ഫൈസല്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. 2018 സെപ്തംബര്‍ 25നാണ് ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്ത വാഹനാപകടമുണ്ടായത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവേ ദേശിയ പാതയില്‍ പള്ളിപ്പുറത്ത് വെച്ചാണ് അപകടമുണ്ടായത്. മകള്‍ തേജസ്വിനി ബാല അപകട സ്ഥലത്ത്…
Read Moreബാലഭാസ്കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തു മാഫിയയുമായി ബന്ധം ! ബാലഭാസ്കറിന് അപകടം സംഭവിക്കുമ്പോള്‍ സംഭവസ്ഥലത്ത് സരിത്ത് ഉണ്ടായിരുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി…
വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണം പുതിയ വഴിത്തിരിവിലേക്ക്. ബാലഭാസ്കര്‍ അപകടത്തില്‍പ്പെട്ട സമയം സംഭവസ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നുവെന്ന് കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍. മാധ്യമങ്ങളിലൂടെ ഫോട്ടോ കണ്ടപ്പോഴാണ് അപകടസ്ഥലത്ത് സരിത്തുണ്ടായിരുന്നതായി തിരിച്ചറിഞ്ഞതെന്നും സോബി പറയുന്നു. ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തുകൂടി പോയപ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആര്‍ഐ ചില സ്വര്‍ണക്കടത്തുകാരുടെ ഫോട്ടോകള്‍ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോട്ടോ കൂട്ടത്തില്‍ ഇല്ലായിരുന്നു. നയതന്ത്ര സ്വര്‍ണക്കടത്ത് വിവാദമാകുകയും സരിത്ത് അറസ്റ്റിലാകുകയും ചെയ്തപ്പോഴാണു സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു. ബാലഭാസ്കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആര്‍ഐ അന്വേഷണം നടത്തിവരികയാണ്. 25 കിലോ സ്വര്‍ണം കടത്തിയ സംഘത്തില്‍ മുന്‍ മാനേജര്‍ ഉള്‍പ്പെട്ടതോടെയാണു ബാലഭാസ്കറിന്റെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചത്. 2018…
Read Moreസ്വര്‍ണക്കള്ളക്കടത്തിനും കാറപകടത്തിനും തമ്മില്‍ ബന്ധമില്ല ! എന്നാല്‍ ബാലുവിന്റെ മരണശേഷവും കള്ളക്കടത്ത് തുടര്‍ന്നു; ബാലഭാസ്കര്‍ കൊല്ലപ്പെടാനിടയായ കാറപകടം സ്വഭാവികം ?
തിരുവനന്തപുരം:പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ ഉയര്‍ന്ന വിവാദങ്ങളുടെ പുക കെട്ടടങ്ങുന്നു. ബാലുവിന്റേത് അപകടമരണം തന്നെയെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജ്ജുനാണെന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തലുകള്‍. ഇനി ഡിഎന്‍എ പരിശോധന അതീവ നിര്‍ണ്ണായകമാകും. കാറൊടിച്ചത് ബാലഭാസ്കറാണെന്ന് അര്ജുന് മൊഴി നല്‍കിയിരുന്നു. ഇനി ഇതിനു പിന്നിലെ കാരണം കണ്ടെത്താന്‍ പോലീസ് ശ്രമിക്കും. സ്വര്‍ണക്കടത്തിന് സഹായിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിനെ പ്രകാശന് തമ്പി പരിചയപ്പെട്ടത് ബാലഭാസ്കറിന്റെ പേര് പറഞ്ഞാണെന്ന് മൊഴി ലഭിച്ചു. ഇതല്ലാതെ ബാലഭാസ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ല. ബാലഭാസ്കര്‍ ജീവിച്ചിരുന്നപ്പോള്‍ ഇവര്‍ സ്വര്‍ണം കടത്തിയതിന് തെളിവില്ലെന്നും ഡിആര്‍ഐ പറഞ്ഞു. ബാലഭാസ്കറിന്റെ സുഹൃത്തുക്കളും ട്രൂപ്പിലെ അംഗങ്ങളുമായിരുന്ന പ്രകാശന് തമ്പിയും വിഷ്ണു സോമസുന്ദരവുമാണ് സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യ കണ്ണികളെന്ന് റവന്യൂ ഇന്റലിജന്‍സ്. ഇവര്‍ 200 കിലോയിലേറെ സ്വര്‍ണം കടത്തിയിട്ടുണ്ട്. പ്രകാശന് തമ്പിക്കു പിന്നാലെ…
Read Moreബാലഭാസ്കറിന് ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് അര്‍ജുനെ ഡ്രൈവറാക്കിയത് ! എടിഎം തട്ടിപ്പു മുതല്‍ നാഗമാണിക്യം തട്ടിപ്പുവരെ…പണമുണ്ടാക്കാനായി അര്ജ്ജുന് എന്തും ചെയ്യും;പുതിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്…
ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിയതായി വിവരം. അപകടസമയത്ത് ബാലഭാസ്കറിന്റെ വാഹനം ഓടിച്ച ഡ്രൈവര്‍ അര്ജുന് എടിഎം കൊള്ളയടിച്ച കേസ് മുതല്‍ നാഗമാണിക്യം കയ്യിലുണ്ടെന്നു പ്രചരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വരെ പ്രതിയാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എടിഎം കൊള്ള, നാഗമാണിക്യം തട്ടിപ്പ്, സ്വര്‍ണക്കടത്ത്, നിധി തട്ടിപ്പ്, വ്യാജ സ്വര്‍ണ ബിസ്കറ്റ് വില്പന…എന്നിങ്ങനെ അര്ജ്ജുന് കൈവയ്ക്കാത്ത തട്ടിപ്പുമേഖലകള് ഒന്നുംതന്നെയില്ലെന്നാണ് വിവരം. പല കേസിലും അര്ജുന് പൊലീസ് പിടിയിലായിട്ടുണ്ടെന്നാണ് വിവരം. പാലക്കാട്ടെ പൂന്തോട്ടം ആയുവേദ ആശുപത്രി ഉടമ രവീന്ദ്രന്റെ ഭാര്യ ലതയുടെ സഹോദരന്റെ മകനാണ് അര്ജുന്. ഇവരാണ് അര്‍ജുനെ ബാലഭാസ്കറിന് പരിചയപ്പെടുത്തിയത്. ബാലുവിനോട് സ്നേഹമുള്ള ആരും അര്ജുന് എന്ന ക്രിമിനലിനെ ഒപ്പം വിടില്ലെന്ന് ഏവരും സമ്മതിക്കുന്നു. ഇതുകൊണ്ടാണ് ബാലുവിന്റെ അച്ഛന് ഉണ്ണിയുടെ സംശയങ്ങള്‍ക്ക് ബലം കൂടുന്നതും. മൂന്നു വര്‍ഷം മുന്‍പ് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ രണ്ടു…
Read Moreഓടിയെത്തിയപ്പോള്‍ ആദ്യം കണ്ട കാഴ്ച ഇനിയും മറക്കാനായിട്ടില്ല ! ബാലഭാസ്കര്‍ പിന്‍സീറ്റിനിടയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു ;ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാവുന്നു…
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ദൃക്സാക്ഷിയുടെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ പുറത്ത്. അപകടം നടന്നപ്പോള്‍ വണ്ടി ഓടിച്ചിരുന്നത് അര്‍ജുനായിരുന്നുവെന്നാണ് ദൃക്സാക്ഷിയുടെ മൊഴി. വര്‍ക്കല സ്വദേശിയായ നന്ദുവിന്റെതാണ് വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച വാര്‍ത്ത ഒരു സ്വകാര്യ ചാനലിലൂടെ നന്ദു ഇതിനുമുമ്പും വെളിപ്പെടുത്തിയിരുന്നു. പ്രവാസിയായ സഹോദരനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പോയി തിരികെ വരുന്നതിനിടയിലായിരുന്നു നന്ദു ആ കാഴ്ച കാണുന്നത്. ഒരു ഇന്നോവ കാര്‍ മരത്തിലിടിച്ച് നില്ക്കുന്നു. ചുറ്റിലും കുറച്ചുപേര്‍ കൂടി നില്ക്കുന്നു. ഇതുകണ്ടതോടെ മറ്റൊന്നും ചിന്തിക്കാതെ നന്ദുവും സഹോദരനും കാറിന്റെ അടുത്തേയ്ക്ക് ഓടിയെത്തി. ആദ്യം കണ്ട കാഴ്ച ബാലഭാസ്ക്കറുടെ മകള്‍ തേജസ്വിനി ചോരയില്‍ കുളിച്ച് കിടക്കുന്നു. കണ്ട കാഴ്ചയില്‍ തളരാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഓടിവന്നപ്പോള്‍ ബാക്ക് സീറ്റില്‍ ഒരാള്‍ രണ്ട് സീറ്റുകള്‍ക്കിടയില്‍ കിടക്കുന്നത് കണ്ടു. പിന്നീടാണ് മുന്നോട്ട് നോക്കിയപ്പോള്‍ കുഞ്ഞിനേയും സൈഡില്‍ ഇരുന്ന ലക്ഷ്മിയെയും കാണുന്നത്. പെട്ടെന്ന് അവരെ…
Read Moreഡ്രൈവര്‍ അര്ജുന് അസമിലേക്ക് കടന്നെന്ന് സംശയം ! അപകട ദിവസം വണ്ടി പായിച്ചത് റേസിംഗ് മൂഡില്‍; 237 കി.മി പിന്നിടാന്‍ എടുത്തത് 2.37 മണിക്കൂര്‍ മാത്രം…
ബാലഭാസ്കറിന്റെ മരണത്തിനു കാരണമായ അപകടം നടക്കുന്ന സമയത്ത് കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ അര്ജുന് ഇപ്പോള്‍ നാട്ടിലില്ലെന്ന് ക്രൈംബ്രാഞ്ച്. തൃശൂരിലെത്തിയ ക്രൈംബ്രാഞ്ച് സംഘത്തിന് അതിനാല്‍ ഇയാളുടെ മൊഴിയെടുക്കാനായില്ല. ഇയാള്‍ അസമിലേക്കാണ് പോയിരിക്കുന്ന് സൂചനയുണ്ട്. അപകടത്തില്‍ പരുക്കേറ്റയാള്‍ ദൂരയാത്രയ്ക്കു പോയതില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍. തുടക്കത്തില്‍ വാഹനം ഓടിച്ചത് അര്‍ജുനെന്ന് സ്ഥിരീകരിക്കാവുന്ന മൊഴി ലഭിച്ചു. അപകടദിവസം ബാലഭാസ്കറിന്റെ വാഹനം ഓടിച്ചത് അമിതവേഗത്തിലാണെന്നും കണ്ടെത്തല്‍. ചാലക്കുടിയില്‍ 1.08ന് കാര്‍ സ്പീഡ് ക്യാമറയില്‍ കുടുങ്ങി. 3.45ന് പള്ളിപ്പുറത്തെത്തി. 231 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ വെറും 2.37 മണിക്കൂര്‍ മാത്രമാണെടുത്തത്. ഡിവൈഎസ്പി കെ.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള തെളിവെടുപ്പിലാണ് വിവരങ്ങള്‍ ലഭിച്ചത്. സ്വര്‍ണക്കടത്തു കേസില്‍ ബാലഭാസ്കറിന്റെ സുഹൃത്ത് പ്രകാശന് തമ്പി പിടിയിലായതോടെയാണ് അപകടം സംബന്ധിച്ച അന്വേഷണം വീണ്ടും സജീവമായത്. ബാലുവിന്റെ മരണത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്ന് അച്ഛന് കെ.സി.ഉണ്ണി അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. അര്‍ജുനാണ് വാഹനം ഓടിച്ചതെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ…
Read Moreബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ അപകടത്തിനു ശേഷം കാണാനില്ല ! അപകടം നടന്ന് എട്ടുമാസത്തിനു ശേഷവും ദുരൂഹത നീങ്ങുന്നില്ല; ഫോണ്‍ പ്രകാശന് തമ്പിയുടെ കൈയ്യിലോ ?
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണം നടന്നിട്ട് എട്ടു മാസം പിന്നിടുമ്പോഴും സംഭവത്തിലെ ദുരൂഹതകള്‍ കൂടുകയാണ്. അപകടത്തില്‍ ബാലഭാസ്കര്‍ മരണപ്പെട്ട ശേഷം അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫോണ്‍ കണ്ടെത്താനുള്ള ക്രൈംബ്രാഞ്ചിന്റെ ശ്രമങ്ങള്‍ തുടരുകയാണ്. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ റിമാന്‍ഡിലുള്ള പ്രകാശന് തമ്പിയുടെ കൈവശം മൊബൈല്‍ ഫോണ്‍ ഉണ്ടെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. പ്രകാശന് തമ്പിയെ ചോദ്യം ചെയ്യാന്‍ എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയില്‍ ക്രൈം ബ്രാഞ്ച് അപേക്ഷ നല്കി. അപകടം സംഭവിച്ച് കഴിഞ്ഞ് ഫോണിലേക്ക് എത്തിയ ഒരു കോളിനെ സംബന്ധിച്ചും ദുരൂഹതകളുണ്ട്. ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ബാലഭാസ്കറിന്റെ പല രേഖകളും ബന്ധുക്കള്‍ക്ക് ലഭിക്കുന്നത് പ്രകാശന് തമ്പിയും വിഷ്ണുവും തടയാന്‍ ശ്രമിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. ബാലഭാസ്കറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ലഭിച്ചില്ലെന്ന് ബന്ധു ആരോപിച്ചിരുന്നു. അതേസമയം ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ…
Read Moreബാലഭാസ്കറിന്റെ അന്ത്യയാത്ര പുനരാവിഷ്കരിക്കാന്‍ ഒരുങ്ങി ക്രൈംബ്രാഞ്ച് ! അന്വേഷണസംഘം സഞ്ചരിക്കുക ബാലു സഞ്ചരിച്ച അതേ വഴികളിലൂടെ…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വീണ്ടും ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തില്‍ വാഹനാപകടത്തിന് മുമ്പ് ബാലഭാസ്കര്‍ അവസാനം സഞ്ചരിച്ച വഴികളിലൂടെ വീണ്ടും സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സ്വര്‍ണക്കടത്തു സംഘമാണ് ബാലുവിന്റെ മരണത്തിനു പിന്നിലെന്ന ആരോപണം സജീവമായതിനു പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കഴിഞ്ഞ സെപ്റ്റംബര്‍ 25ന് തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് പള്ളിപ്പുറത്ത് വെച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ ബാലഭാസ്കറും കുഞ്ഞും മരിച്ചിരുന്നു. ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജ്ജുനും രക്ഷപ്പെടുകയും ചെയ്തു. അന്ന് തന്നെ ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതി നല്കിയ സാഹചര്യത്തിലാണ് ബാലുവിന്റെ യാത്ര പുനരാവിഷ്കരിക്കാന്‍ ക്രൈംബ്രാഞ്ച്് ഒരുങ്ങുന്നത് ഇതിനായി ബാലഭാസ്കറും കുടുംബവും അപകട ദിവസം സഞ്ചരിച്ച വഴികളിലൂടെ അതേസമയത്ത് സഞ്ചരിച്ച് സ്ഥിതി വിലയിരുത്താന്‍ ഒരുങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്…
Read Moreബാലഭാസ്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോള്‍ ഉപയോഗിക്കുന്നത് ആര് ? അക്കൗണ്ടില്‍ തന്റേതെന്നു പറഞ്ഞ് പുറത്തു വന്ന പോസ്റ്റിട്ടത് താനല്ലെന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി
പ്രകാശ് തമ്പി ബാലഭാസ്കറിന്റെ മാനേജരല്ലെന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് താനല്ലെന്ന വെളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി. സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ പ്രകാശ് തമ്പിയുടെയും വിഷ്ണുവിന്റെയും സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ല. ബാലഭാസ്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത് താനല്ല. കൊച്ചിയിലെ ഏജന്‍സിയാണ് ഇതിന് പിന്നിലെന്നും ലക്ഷ്മി പറഞ്ഞു. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്ജുന് തന്നെയാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രകാശ് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ഇയാള്‍ ബാലഭാസ്കറിന്റെ മാനേജര്‍ ആയിരുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും നേരത്തെ ലക്ഷ്മിയുടെ പറഞ്ഞിരുന്നു. ബാലഭാസ്കറിന്റെ മരണത്തിന് പിന്നിലെ സത്യം അന്വേഷണത്തിലൂടെ പുറത്തുവരട്ടേയെന്നും ലക്ഷ്മി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പോസ്റ്റ് ഇട്ടത് താനല്ലെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മി രംഗത്തെത്തിയത്. അതേ സമയം, ലക്ഷ്മിയുടേതായി പുറത്ത് വന്ന പോസ്റ്റില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ടെന്നും…
Read More