തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിന്റെ അപകടമരണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവർ അർജുൻ കോടതിയിൽ. അപകടസമയത്തു ബാലഭാസ്കറാണു വണ്ടിയോടിച്ചതെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടാണ് അർജുൻ കോടതിയെ സമീപിച്ചത്. ബാലഭാസ്കറിന്റെ കുടുംബത്തെ എതിർകക്ഷിയാക്കിയാണ് അർജുന്റെ ഹർജി. ബാലഭാസ്കറിന്റെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടത്തിന് ഇടയാക്കിയതെന്നു ഹർജിയിൽ പറയുന്നു. അതേസമയം, അപകടമുണ്ടായ സമയത്തു കാർ ഓടിച്ചിരുന്നത് ഡ്രൈവറായിരുന്ന അർജുനാണെന്നു ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. അർജുന്റെ തലയ്ക്കു പരിക്കേറ്റതു മുൻ സീറ്റിൽ ഇരുന്നതിനാലാണെന്നാണും ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ പറയുന്നു. ബാലഭാസ്കറിന്റെ അപകടമരണം വഴിതിരിച്ചുവിടുന്ന നിലയിൽ വെളിപ്പെടുത്തൽ നടത്തിയ കഐസ്ആർടിസി ഡ്രൈവർക്കു ഗൾഫിൽ ജോലി ലഭിച്ചതിൽ ദുരൂഹതയുണ്ടെന്നും ഇയാൾക്ക് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും ആരോപിച്ചു ബാലഭാസ്കറിെൻറ ബന്ധുക്കൾ രംഗത്തെത്തിയതിനു പിന്നാലെയാണു അർജുന്റെ ഹർജി. താത്കാലിക ഡ്രൈവറായിരുന്ന അജിയ്ക്കെതിരേയാണ് ആരോപണം. ബാലഭാസ്കറിന്റെ മാനേജർമാർ ഉൾപ്പെട്ട സംഘത്തെ സ്വർണക്കടത്ത് കേസിൽ പിടികൂടിയിരുന്നു. ഇതിൽ കഐസ്ആർടിസിയിലെ താത്കാലിക…
Read MoreTag: balabhaskar accident
ഓടിയെത്തിയപ്പോള്‍ ആദ്യം കണ്ട കാഴ്ച ഇനിയും മറക്കാനായിട്ടില്ല ! ബാലഭാസ്കര്‍ പിന്‍സീറ്റിനിടയില്‍ ബോധരഹിതനായി കിടക്കുകയായിരുന്നു ;ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തല്‍ നിര്‍ണായകമാവുന്നു…
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ദൃക്സാക്ഷിയുടെ നിര്‍ണായകമായ വെളിപ്പെടുത്തല്‍ പുറത്ത്. അപകടം നടന്നപ്പോള്‍ വണ്ടി ഓടിച്ചിരുന്നത് അര്‍ജുനായിരുന്നുവെന്നാണ് ദൃക്സാക്ഷിയുടെ മൊഴി. വര്‍ക്കല സ്വദേശിയായ നന്ദുവിന്റെതാണ് വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച വാര്‍ത്ത ഒരു സ്വകാര്യ ചാനലിലൂടെ നന്ദു ഇതിനുമുമ്പും വെളിപ്പെടുത്തിയിരുന്നു. പ്രവാസിയായ സഹോദരനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ പോയി തിരികെ വരുന്നതിനിടയിലായിരുന്നു നന്ദു ആ കാഴ്ച കാണുന്നത്. ഒരു ഇന്നോവ കാര്‍ മരത്തിലിടിച്ച് നില്ക്കുന്നു. ചുറ്റിലും കുറച്ചുപേര്‍ കൂടി നില്ക്കുന്നു. ഇതുകണ്ടതോടെ മറ്റൊന്നും ചിന്തിക്കാതെ നന്ദുവും സഹോദരനും കാറിന്റെ അടുത്തേയ്ക്ക് ഓടിയെത്തി. ആദ്യം കണ്ട കാഴ്ച ബാലഭാസ്ക്കറുടെ മകള്‍ തേജസ്വിനി ചോരയില്‍ കുളിച്ച് കിടക്കുന്നു. കണ്ട കാഴ്ചയില്‍ തളരാതെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഓടിവന്നപ്പോള്‍ ബാക്ക് സീറ്റില്‍ ഒരാള്‍ രണ്ട് സീറ്റുകള്‍ക്കിടയില്‍ കിടക്കുന്നത് കണ്ടു. പിന്നീടാണ് മുന്നോട്ട് നോക്കിയപ്പോള്‍ കുഞ്ഞിനേയും സൈഡില്‍ ഇരുന്ന ലക്ഷ്മിയെയും കാണുന്നത്. പെട്ടെന്ന് അവരെ…
Read More