വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഏറുകയാണ്. ബാലുവിന്റെ മരണശേഷം ബലിക്രിയകള്‍ക്കു പോലും ബന്ധുക്കളെ വീട്ടില്‍ കയറ്റിയില്ലെന്ന ആരോപണവുമായി ബന്ധു കൂടിയായ പ്രിയാ വേണുഗോപാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനു പുറമെ ബാലഭാസ്ക്കര്‍ മരിച്ച ദിവസം പകല്‍ പാലക്കാട് പൂന്തോട്ടം ലത എന്ന സ്ത്രീ ആശുപത്രിയിലുണ്ടായിരുന്നെന്നും എന്നാല്‍ ബാലുവിന്റെ മരണവാര്‍ത്തയറിഞ്ഞയുടന്‍ അവര്‍ സ്ഥലംവിട്ടുവെന്നും പ്രിയ ആരോപിക്കുന്നു. വാഹനമോടിച്ച അര്‍ജുന്റെ മാതൃസഹോദരിയാണ് ഇവര്‍ എന്നും എന്നാല്‍ ആരും അത് ചര്‍ച്ചയാക്കിയില്ലെന്നും പ്രിയ ആരോപിക്കുന്നു. നീ സംഗീതരംഗത്ത് ഒരു ചുവടുറപ്പിക്ക്, ഈ കല്യാണം ഞങ്ങള്‍ തന്നെ നടത്തിത്തരും’ എന്ന് ബാലുവിനെ എന്നും സ്നേഹിച്ചിട്ടുള്ള അമ്മാവന്മാര് പറഞ്ഞിട്ടും അടുത്ത ദിവസം നടന്നത് ഒരു ഒളിച്ചോട്ടമാണ്.. കൂട്ടുകാര്‍ നടത്തിക്കൊടുത്ത കല്യാണം. അവര്‍ തന്നെ ഏറ്റെടുത്ത കല്യാണം.. ബാലുവിന് ഒരു ചേച്ചിയുണ്ട്.. മീര. ബുദ്ധിയിലും സ്നേഹത്തിലും ബാലുവിനേക്കാള്‍ എന്നും ഒരുപടി മുന്നിലായിരുന്നു ചേച്ചി. ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍…
Read MoreTag: balabhaskar
അന്ന് സ്റ്റേജില്‍ കയറിയെങ്കിലും വയലിന് വായിക്കാന്‍ ബാലുവിനായില്ല ! വിഷ്ണുവിന്റെയും പ്രകാശ്തമ്പിയുടെയും അവിശുദ്ധ ഇടപാടുകള്‍ തിരിച്ചറിഞ്ഞതോടെ അകെ അസ്വസ്ഥനായി;ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു…
തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് വമ്പന്‍ സംഘമാണെന്ന വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മുന്‍മാനേജര്‍മാരുടെ പങ്കു വെളിപ്പെട്ട സാഹചര്യത്തില്‍ ബാലഭാസ്കറിന്റെ മരണത്തിലും ദുരൂഹതയേറുകയാണ്. ബാലഭാസ്കറിന്റെ വിദേശയാത്രകള്‍ മറയാക്കി മാനേജര്‍മാരായിരുന്ന വിഷ്ണുവും പ്രകാശ് തമ്പിയും നിരവധി തവണ സ്വര്‍ണ്ണം കടത്തിയെന്ന് ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി ഒരു മാധ്യമത്തോട് പ്രതികരിച്ചിരുന്നു. ബാലഭാസ്കര്‍ മരിക്കുന്നതിന് ആറുമാസം മുമ്പ് ഇത് കൈയ്യോടെ പിടികൂടിയിരുന്നു. അതോടെ ബാലു മാനസികമായി അസ്വസ്ഥനായിരുന്നുവെന്ന് പിതാവ് ഉണ്ണി പറയുന്നു. വിദേശത്തു നിന്ന് വന്നശേഷം കോഴിക്കോട് ഒരു പരിപാടിയുണ്ടായിരുന്നു. അവിടെയെത്തിയെങ്കിലും മാനസിക വിഷമം കൊണ്ട് സ്റ്റേജില്‍ കയറാനായില്ല. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്റ്റേജില്‍ കയറിയെങ്കിലും വയലിന് വായിക്കാന്‍ അദ്ദേഹത്തിനായില്ല. അവസാനം കാണികളോട് സോറി പറഞ്ഞ് സ്റ്റേജില്‍ നിന്നിറങ്ങി. തിരിച്ചെത്തിയ ബാലു ഫേസ്ബുക്ക് ലൈവിലൂടെ തന്റെ മ്യൂസിക് ബാന്‍ഡ് പിരിച്ചുവിടുകയാണെന്ന് അറിയിച്ചു. ‘സ്വന്തമെന്നു കരുതിയവര്‍, കൂടെയുണ്ടായിരുന്നവര്‍ നമ്മളെ…
Read Moreപ്രകാശ് തമ്പി ബാലഭാസ്കറിന്റെ മാനേജരല്ല ! സ്വര്‍ണക്കടത്തു കേസിലെ ഇടനിലക്കാരനുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ക്കു പിന്നിലെ നിജസ്ഥിതി വെളിപ്പെടുത്തി ലക്ഷ്മി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ഇടനിലക്കാരന് പ്രകാശ് തമ്പിയുമായി അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാല ഭാസ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന വാര്‍ത്തകള്‍ തള്ളി ബാലഭാസകറിന്റെ ഭാര്യ ലക്ഷ്മി. പ്രകാശ് തമ്പി ബാലഭാസ്കറിന്റെ മാനേജരായിരുന്നെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇയാള്‍ ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ മാത്രമാണ് വഹിച്ചതെന്നും പ്രചരണം വാസ്തവ വിരുദ്ധമാണെന്നും ബാലഭാസ്ക്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലക്ഷ്മി കുറിച്ചു. ഈ പ്രതികള്‍ ബാലഭാസ്കറിന്റെ ചില പരിപാടികള്‍ കോഡിനേറ്റ് ചെയ്തിരുന്നെന്നും അതിന് അവര്‍ക്ക് പ്രതിഫലവും നല്‍കിയിരുന്നെന്നും അല്ലാതെ മറ്റു ബന്ധങ്ങളില്ലെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അപകീര്‍ത്തികരവും വേദനാജനകവുമാണെന്നു ലക്ഷ്മി വ്യക്തമാക്കി. പ്രകാശ് തമ്പി പിടിയിലായതിന് പിന്നാലെ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെന്നു കണ്ടെത്തിയവര്‍ വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മാനേജര്‍മാര്‍ ആയിരുന്നുവെന്ന വിധത്തില്‍ മാധ്യമ വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള…
Read Moreആ യാഥാര്‍ഥ്യം ലക്ഷ്മിക്ക് അറിയാം; ബാലുവിന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള അന്വേഷണത്തെക്കുറിച്ചും ബോധ്യമുണ്ട്; ലക്ഷ്മിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
തിരുവനന്തപുരം: അന്തരിച്ച വയലിന് മാന്ത്രികന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. മകളും ഭര്‍ത്താവും ഒപ്പമില്ലെന്ന യാഥാര്‍ഥ്യം ലക്ഷ്മി മനസ്സിലാക്കിക്കഴിഞ്ഞു. ഗുരുതരമായി അപകടത്തില്‍ തേജസ്വിനിയും ബാലയും പൊലിഞ്ഞപ്പോള്‍ കുടുംബത്തില്‍ അവശേഷിക്കുന്നത് ഇനി ലക്ഷ്മി മാത്രമാണ്. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലുള്ള ലക്ഷ്മിക്ക് ഇപ്പോള്‍ തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. ജീവിതത്തിലേക്ക് തിരികെ കയറാന്‍ ഇനിയും ആറേഴുമാസങ്ങള്‍ വേണ്ടിവരുമെന്നാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വീല്‍ചെയറിന്റെ സഹായത്തോടെയാണ് ലക്ഷ്മി ഇപ്പോള്‍ സഞ്ചരിക്കുന്നത്. സുഹൃത്തുക്കള്‍ അടങ്ങുന്നവര്‍ സുഖവിവരം അന്വേഷിച്ച് എത്തുന്നുണ്ട്. അധികം സംസാരമില്ലങ്കിലും കാര്യങ്ങളെ കുറിച്ചെല്ലാം അവള്‍ക്ക് ബോധ്യമുണ്ട്. നടക്കാന്‍ സമയമെടുക്കും എന്നതൊഴിച്ചാല്‍ ആരോഗ്യസ്ഥിതി പൂര്‍ണമായും മെച്ചപ്പെട്ടതായാണു വിവരം. യാഥാര്‍ഥ്യങ്ങളോടു പൊരുത്തപ്പെട്ടു വരികയാണ് ഇപ്പോള്‍ ലക്ഷ്മി. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ലക്ഷ്മി ആശുപത്രി വിട്ടത്. തുടര്‍ന്ന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ലക്ഷ്മി പൊലീസില്‍ മൊഴി…
Read Moreഅര്‍ജുനും ആ ഡോക്ടറും തമ്മില്‍ അടുത്ത ബന്ധം ! ബുക്ക് ചെയ്ത മുറി ഉപേക്ഷിച്ച് രാത്രി യാത്രയ്ക്കു ശ്രമിച്ചത് എന്തിന്; ബാലഭാസ്കറിന്റെ കുടുംബം ഉന്നയിക്കുന്ന സംശയങ്ങള്‍ ഇങ്ങനെ…
വയലിന് മാന്ത്രികന് ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് സികെ ഉണ്ണി നല്കിയ പരാതിയെത്തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് ഡ്രൈവര്‍ അര്‍ജുന്റെ മൊഴി വീണ്ടുമെടുക്കും. ബാലഭാസ്കറാണ് വണ്ടി ഓടിച്ചിരുന്നതെന്നാണ് അര്‍ജുന്റെ ആദ്യമൊഴി. എന്നാല്‍ അര്ജുന് തന്നെയാണ് വണ്ടിയോടിച്ചതെന്നും ദീര്‍ഘദൂര യാത്രയില്‍ ബാലു വണ്ടിയോടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. മൊഴികളിലെ ഈ വൈരുദ്ധ്യമാണ് സംശയത്തിനു കാരണമായത്. ഇതേ തുടര്‍ന്ന് തങ്ങള്‍ക്കുള്ള സംശയങ്ങളെല്ലാം ചേര്‍ത്ത് കുടുംബം പരാതി നല്‍കുകയായിരുന്നു. തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് താമസിക്കാന്‍ മുറി ബുക്ക്് ചെയ്തിരുന്നു. ഇത് ഉപേക്ഷിച്ച് രാത്രി യാത്രയ്ക്ക് തയ്യാറായതിനു കാരണം അന്വേഷിക്കണമെന്നാണ് പ്രധാന ആവശ്യം. വാഹനമോടിച്ചത് അര്‍ജുനാണെന്ന് വ്യക്തമായിട്ടും എന്തിനാണ് കള്ളം പറഞ്ഞതെന്നും പിതാവ് ചോദിക്കുന്നു. പാലക്കാട് ആയുര്‍വേദ ഡോക്ടറുമായി ബാലുവിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. ഈ കുടുംബത്തിലെ അംഗമാണ് അര്ജുന്. ലക്ഷ്മിയുടെ കൂടെ അഭിപ്രായം കണക്കിലെടുത്താണ്…
Read Moreഎല്ലാം ലക്ഷ്മിയ്ക്കറിയാം എന്ന് ബാലു പറഞ്ഞിരുന്നു! വിദേശ സ്റ്റേജ് ഷോകളിലൂടെ സമ്പാദിച്ച സ്വത്തുക്കള്‍ ഒക്കെ ആരുടെ പേരില്‍? പാലക്കാട്ടെ ഒരു ആശുപത്രിയുമായി മകന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന് സംശയമുള്ളതായി പരാതിയില്‍ അച്ഛന് സി കെ ഉണ്ണി
മലയാളികളെ കണ്ണീരിലാഴ്ത്തിയാണ് വയലിന് മാന്ത്രികന് ബാലഭാസ്കറും മകള്‍ തേജസ്വിനിയും വിടപറഞ്ഞത്. തുടക്കത്തില്‍ സ്വഭാവിക അപകടമരണമെന്ന വിലയിരുത്തലിലാണ് പോലീസ് എത്തിയിരുന്നെങ്കിലും ബാലഭാസ്കറിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും മൊഴികളിലുണ്ടായ വൈരുദ്ധ്യവും അന്വേഷത്തില്‍ കണ്ടെത്തിയ ചില പൊരുത്തക്കേടുകളും സംഭവത്തിന് ഒരു ദുരൂഹമാനം നല്‍കിയിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സികെ ഉണ്ണി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ വേറെ തലത്തിലെത്തിയിരിക്കുകയാണ്.മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെടുന്നു. അപകട സമയത്ത് ബാലഭാസ്കറായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ഡ്രൈവര്‍ പറയുമ്പോള്‍ ഡ്രൈവറാണ് വണ്ടി ഓടിച്ചതെന്നാണ് ലക്ഷ്മി പറയുന്നത്. അപകടംനടക്കുമ്പോള്‍ താനും കുഞ്ഞുമായിരുന്നു വണ്ടിയുടെ മുന്‍ സീറ്റില്‍ ഇരുന്നതെന്നും ബാലഭാസ്ക്കര്‍ ആ സമയത്ത് പിന് സീറ്റില്‍ ഉറങ്ങുക ആയിരുന്നെന്നും ലക്ഷ്മി പൊലീസിനോട് പറഞ്ഞു.അര്ജുന് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും ലക്ഷ്മി പൊലീസിനോട് പറഞ്ഞതോടെ ബാലഭാസ്ക്കറിന്റെ മരണത്തില്‍…
Read Moreബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയോ ? ഭാര്യ ലക്ഷ്മിയുടെ മൊഴിയിലെ ആശയക്കുഴപ്പം പോലീസിനെയും സംശയത്തിലാക്കുന്നു;വീട്ടുകാരുടെ ആരോപണവും സംശയം ബലപ്പെടുത്തുന്നു…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും മകളും മരിച്ച കാറപടകത്തില്‍ ദുരൂഹത ഉയരുന്നു. ഭാര്യ ബാലഭാസ്കറിന്റെ ഭാര്യയുടെ മൊഴിയിലെ ആശയക്കുഴപ്പമാണ് പോലീസിനെ കുഴപ്പിക്കുന്നത്. കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ അല്ലെന്നാണ് ഭാര്യ ലക്ഷ്മി പറയുന്നത്. ബാലഭാസ്കറാണ് കാറോടിച്ചതെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. ഇതുമായി ബന്ധപ്പെട്ട എല്ലാവരുടെയും മൊഴി വീണ്ടും എടുക്കാനാണ് പോലീസിന്റെ തീരുമാനം. ഭാര്യയുടേയും ഡ്രൈവറുടേയും മൊഴികളിലെ വൈരുദ്ധ്യം പൊലീസ് വിശദമായി അന്വേഷിക്കും. ആറ്റിങ്ങല്‍ ഡിവൈ.എസ്പിക്കു നല്കിയ മൊഴിയില്‍ അപകടം നടക്കുമ്പോള്‍ ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. വാഹനമോടിച്ചിരുന്നത് ഡ്രൈവര്‍ അര്ജുന് ആണ്. ലക്ഷ്മി മകള്‍, തേജസ്വിനിക്കൊപ്പം മുന്‍സീറ്റിലായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ സാധാരണ ബാലഭാസ്കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നല്കി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി തിങ്കളാഴ്ചയായിരുന്നു ആശുപത്രി വിട്ടത്. അപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന അര്ജുന് തൃശൂരിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണു മൊഴി നല്‍കിയത്. അതനുസരിച്ച്, തൃശൂരില്‍നിന്നുള്ള മടക്കയാത്രയില്‍ കൊല്ലം വരെ…
Read Moreഒടുവില്‍ ലക്ഷ്മി ആ സത്യം അറിഞ്ഞു ! ബാലയും ജാനിക്കുട്ടിയും ഇനിയില്ലെന്ന യാഥാര്‍ഥ്യം അറിയിച്ചത് അമ്മ…
തിരുവനന്തപുരം: ഒടുവില്‍ ആ യാഥാര്‍ഥ്യം ലക്ഷ്മി തിരിച്ചറിഞ്ഞു. അവസാനം വരെ കൂടെയുണ്ടാകുമെന്ന് വാക്കു നല്കി കൂടെ കൂട്ടിയ ബാലയും ജീവിതത്തിന്റെ പ്രകാശമായിരുന്ന തേജസ്വിനിയും ഇനിയില്ലെന്ന്. ബോധത്തിനും അബോധത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ സഞ്ചരിക്കുന്നതിനിടെ, ബാലയുടെയും ജാനിക്കുട്ടിയുടെയും വിയോഗ വാര്‍ത്ത ലക്ഷ്മിയെ അറിയിച്ചത് അമ്മയാണ്. ദുഖത്താല്‍ മനസു മരവിച്ചതിനാലാകണം അമ്മയുടെ വാക്കുകള്‍ കേട്ടുവെന്നല്ലാതെ ലക്ഷ്മിയില്‍ നിന്ന് പ്രത്യേകിച്ച് പ്രതികരണമൊന്നും ഉണ്ടായില്ല. അനന്തപുരി ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയിലാണ് ലക്ഷ്മി. ദിവസങ്ങള്‍ക്കു മുമ്പു വരെ അബോധാവസ്ഥയിലായിരുന്ന ലക്ഷ്മിയുടെ ജീവന് വെന്റിലേറ്ററിന്റെ സഹായത്താലാണ് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വെന്റിലേറ്റര്‍ നീക്കം ചെയ്തു. എന്നാലും ബുദ്ധിമുട്ടില്ലാതെ സംസാരിക്കാന്‍ തക്ക നിലയിലായിരുന്നില്ല ലക്ഷ്മി. ഇന്നലെ ഉപകരണ സഹായമില്ലാതെ ശ്വാസോച്ഛ്വാസം ചെയ്തു. മറ്റുള്ളവര്‍ പറയുന്നത് കാതുകൂര്‍പ്പിച്ചു കേട്ടു തുടങ്ങിയപ്പോഴാണ് ലക്ഷ്മിയുടെ അമ്മ ബാലയുടേയും ജാനിയുടേയും വിയോഗ വിവരം അറിയിച്ചത്. പുറത്തു കാട്ടിയില്ലെങ്കിലും മനസിലെങ്കിലും വിവരം ഉള്ക്കൊണ്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ്…
Read More