മലയാളത്തിലെ പ്രമുഖ കവിയായ ബാലചന്ദ്രന് ചുള്ളിക്കാട് വ്യത്യസ്ഥനാകുന്നത് അദ്ദേഹത്തിന്റെ കൃത്യമായ നിലപാടുകള്‍ കൊണ്ടു കൂടിയാണ്. രണ്ടു വര്‍ഷം മുമ്പ് മാതൃഭൂമി സാഹിത്യോത്സവത്തില്‍ ഒരു സംവാദത്തിനിടെ ചോദ്യകര്‍ത്താവിന് ബാലചന്ദ്രന് ചുള്ളിക്കാട് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. ”കവിതയിലേക്ക് നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണ്? കവിതയിലേക്ക് ഇനി മടങ്ങിവരുമോ? സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങിവന്നുകൂടെ?,” എന്നായിരുന്നു ചോദ്യോത്തര വേളയില്‍ സദസ്സില്‍ നിന്നും ഒരാള്‍ ചുള്ളിക്കാടിനോട് ചോദിച്ചത്. ”സൗകര്യമില്ല,” എന്നാണ് ചുള്ളിക്കാട് ചോദ്യകര്‍ത്താവിന് മറുപടി നല്‍കിയത്. ചുള്ളിക്കാടിന്റെ തഗ് മറുപടിയെന്ന രീതിയില്‍ വീഡിയോ ഇന്നലെ മുതല്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. അതേസമയം, വീഡിയോയെ വിമര്‍ശിച്ചു കൊണ്ടുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ഇപ്പോഴിതാ, ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബാലചന്ദ്രന് ചുള്ളിക്കാട്. ‘എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു,’ എന്ന് ചുള്ളിക്കാട് പറയുന്നു.…
Read MoreTag: balachandran chullikkadu
സാംസ്കാരിക നായകനെന്നു വിളിച്ച് അപമാനിക്കരുത് ! ജാതിബോധത്തിനും മതവിശ്വാസത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നല്കുന്ന മലയാളികളുടെ സാംസ്കാരിക നായകനാവാന്‍ ആവശ്യമായ യാതൊരു യോഗ്യതയും തനിക്കില്ലെന്ന് ബാലചന്ദ്രന് ചുള്ളിക്കാട്
തിരുവനന്തപുരം: സാംസ്കാരിക നായകന് എന്നു വിളിച്ച് തന്നെ അധിക്ഷേപിക്കരുതെന്ന അപേക്ഷയുമായി കവി ബാലചന്ദ്രന് ചുള്ളിക്കാട്. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യ വര്‍ഷങ്ങളും ഇത്രയും കാലം താന്‍ നിശബ്ദം സഹിച്ചിട്ടുണ്ടെന്നും എന്നാല്‍ ഈ വിളി സഹിക്കാനാകില്ലെന്നും സുഹൃത്തുക്കള്‍ക്കയച്ച സന്ദേശത്തില്‍ അദ്ദേഹം പറയുന്നു. ‘ഈയിടെ ചില മാധ്യമങ്ങള്‍ എന്നെ ‘സാംസ്കാരിക നായകന്’ എന്നു വിശേഷിപ്പിച്ചുകണ്ടു. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യങ്ങളും ഞാന്‍ നിശബ്ദം സഹിച്ചുപോന്നിട്ടുണ്ട്. പക്ഷേ ഈ വിശേഷണം സഹിക്കാനാവുന്നില്ല.ഞാന്‍ ഒരുതരത്തിലും മലയാളികളുടെ സാംസ്കാരിക നായകനല്ല. ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നല്കുന്ന മലയാളികളുടെ സാംസ്കാരിക നായകനാവാന്‍ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല. എഴുത്തുകാരന് എന്ന നിലയിലാണെങ്കില്‍ യാതൊരുവിധ അവാര്‍ഡുകളോ ബഹുമതികളോ സ്ഥാനമാനങ്ങളോ ഇന്നേവരെ എനിക്കില്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല. എന്റെ സമാനഹൃദയരായ ചില വായനക്കാരുടെ കവി എന്നതിനപ്പുറം ഞാന്‍ മലയാളികളുടെ സര്‍വ്വസമ്മതനായ കവിയുമല്ല. ഒരു പ്രസംഗകനോ…
Read Moreഅവര്‍ എന്നെയും തേടിയെത്തിയിരുന്നു ! ആ കുപ്പായം എനിക്ക് ഒരിക്കലും പാകമാവില്ല ! തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ബാലചന്ദ്രന് ചുള്ളിക്കാട് പറയുന്നതിങ്ങനെ…
സാഹിത്യകാരന്മാരെയും സിനിമക്കാരെയും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് പണ്ടേ താല്പര്യമാണ്. ഇവരുടെ ജനപ്രീതി മുതലെടുക്കാനാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. എസ്.കെ പൊറ്റെക്കാട്ട് മുതല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള വരെ ജനഹിതമറിയാന്‍ ഗോദയില്‍ ഇറങ്ങിയിട്ടുണ്ട്. രണ്ടുതവണ മത്സരിച്ച എസ്കെ ഒരുതവണ ജയിക്കുകയും ചെയ്തു. 1962ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുകുമാര്‍ അഴീക്കോടിനെയാണ് ഇടതു സ്ഥാനാര്‍ഥിയായിരുന്ന എസ്കെ തോല്‍പ്പിച്ചത്. മിക്ക തിരഞ്ഞെടുപ്പ് കാലത്തും സാഹിത്യകാരന്മാരെ ഇരുമുന്നണികളും മത്സരരംഗത്തിറക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്നെയും തേടി ആളുകളെത്തിയിരുന്നെന്ന് മലയാളിയുടെ പ്രിയ കവി ബാലചന്ദ്രന് ചുള്ളിക്കാട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു ബാലചന്ദ്രനു ക്ഷണം. പക്ഷേ, അദ്ദേഹം തല്‍ക്ഷണം തന്നെ ക്ഷണം നിരസിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകന്റെ ജീവിതം സന്തോഷം തരില്ലെന്നുറപ്പുള്ളതുകൊണ്ടാണ് ക്ഷണം നിരസിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ഇടതുപക്ഷ അനുഭാവിയാണെങ്കിലും രാഷ്ട്രീയക്കാരന്റെ വസ്ത്രം തനിക്കിണങ്ങില്ല എന്നാണ് കവി മനസ്സു പറഞ്ഞത്. പഠിക്കുന്ന കാലത്തൊക്കെ ബാലചന്ദ്രന് വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. നക്സല്‍…
Read More