പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഫെബ്രുവരി 26 ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടെന്ന വാദവുമായി യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാക്ക് ആക്ടിവിസ്റ്റ്. കൊല്ലപ്പെട്ട ഇരുന്നൂറോളം പേരെ ബാലാകോട്ടില്‍ നിന്നു ഖൈബര്‍ പക്തൂണ്‍ഖ്വയിലേക്ക് മാറ്റിയെന്നാണ് അദ്ദേഹം പറയുന്നത്. പാക്കിസ്ഥാനിലെ ചില ഉര്‍ദു മാധ്യമങ്ങളിലും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്രമണത്തില്‍ നിരവധി പേര്‍ മരിച്ചുവെന്നതിന് തെളിവായി സൈനികന്‍ സംസാരിക്കുന്ന വിഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വിഡിയോയുടെ ഉറവിടവും അതിന്റെ ആധികാരികതയും ഇതുവരെ വ്യക്തമായിട്ടില്ല. പുറത്തുവിട്ട വിഡിയോയില്‍ 200 പേര്‍ രക്തസാക്ഷികളായെന്ന് പാക്ക് സൈനികന്‍ പറയുന്നുണ്ട്. #PakistanArmy acknowledges that over 200 terrorists were killed in the #Balakot region of #Pakistan. They also referred terrorists as 'allah k khas bande'! Allah…
Read MoreTag: balakote
ഇന്ത്യ പൈന്‍ മരക്കാട് നശിപ്പിച്ചെന്നത് ശരിതന്നെ ! എന്നാല്‍ ഇന്നുവരെ ഒരൊറ്റ മാധ്യമം പോലും ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമായി; റോയിട്ടേഴ്‌സ് ലേഖകനെ മൂന്നാമതും തടഞ്ഞ് പാകിസ്ഥാന്‍
ജാബാ: രാജ്യത്തെ ബുദ്ധിജീവികള്‍ക്കും പാകിസ്ഥാന്‍ അനുകൂലികള്‍ക്കും വേണ്ടത് ബാലാക്കോട്ട് വ്യോമാക്രമണം നടത്തിയതിന്റെ തെളിവാണ്. ആക്രമണത്തില്‍ 300ലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നുവെന്നു പറഞ്ഞെങ്കിലും അതിന് തെളിവില്ലാത്തതിനാല്‍ ഇക്കാര്യം വിശ്വസിക്കാന്‍ പലരും ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടയില്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടില്ലെന്ന റിപ്പോര്‍ട്ട് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തു വിട്ടതോടെ പലരും കേന്ദ്രസര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു രംഗത്തുവന്നു. എന്നാല്‍ ഈ വിഷയത്തില്‍ റോയിട്ടേഴ്‌സ് കാണിച്ച അമിതാവേശമാണ് ഇപ്പോള്‍ വിനയായതെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളെ കൊണ്ടു പോയി ബോംബിട്ട സ്ഥലങ്ങള്‍ കാണിക്കുമെന്ന് വീമ്പടിച്ച പാക്കിസ്ഥാന്‍ ഇപ്പോള്‍ പറഞ്ഞ വാക്കു വിഴുങ്ങിയിരിക്കയാണ്. ഇന്ത്യ വ്യോമാക്രമണം നടത്തിയ ബാലാക്കോട്ട് പ്രദേശം സന്ദര്‍ശിക്കാനെത്തിയ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് സംഘത്തെ പാക്ക് സേന തടഞ്ഞു. ഇത് മൂന്നാം തവണയാണ് ഇവരെ പ്രദേശം സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കിയത്. മദ്രസയും അനുബന്ധ കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്ന മലമുകളിലേക്കുള്ള പ്രവേശനമാണു…
Read Moreപാകിസ്ഥാനിലെ ഭീകരക്യാമ്പിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത് ഇന്ത്യ വിക്ഷേപിച്ച അമേരിക്കന്‍ സാറ്റലൈറ്റ്; ഈ സാറ്റലൈറ്റിന്റെ പ്രത്യേകതകള്‍ ഇങ്ങനെ…
പാകിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകരക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ച് തകര്‍ത്തതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ആക്രമണത്തിനു മുന്‍പും ശേഷവുമുള്ള സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ വിവിധ വെബ്‌സൈറ്റുകളും ന്യൂസ് ഏജന്‍സികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു വിഭാഗം ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം കൃത്യമായിരുന്നുവെന്ന് പറയുമ്പോള്‍ മറുഭാഗം വാദിക്കുന്നത് അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒ വിക്ഷേപിച്ച അമേരിക്കന്‍ കമ്പനിയുടെ സാറ്റ്ലൈറ്റ് പുറത്തുവിട്ട ചിത്രങ്ങളാണ് റോയിട്ടേഴ്‌സ് ഉള്‍പ്പടെയുള്ള ന്യൂസ് ഏജന്‍സികളും വെബ്‌സൈറ്റുകളും പോസ്റ്റ് ചെയ്തിരിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാനറ്റ് ലാബ്‌സിന്റെ ചെറിയ സാറ്റ്ലൈറ്റുകള്‍ വിക്ഷേപിക്കുന്നത് ഐഎസ്ആര്‍ഒയാണ്. ഈ വരുന്ന ഏപ്രിലിലും പ്ലാനറ്റ് ലാബ്സിന്റെ സാറ്റ്ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നുണ്ട്. ഏകദേശം 500 കിലോമീറ്റര്‍ മുകളില്‍ നിന്നു ഭൂമിയിലെ കാഴ്ചകള്‍ പകര്‍ത്താന്‍ ശേഷിയുളളതാണ് പ്ലാനറ്റ് ലാബ്സിന്റെ സാറ്റ്ലൈറ്റുകള്‍. പാക്കിസ്ഥാനിലെ ഭീകരതാവളങ്ങളുടെ ചിത്രങ്ങളും പകര്‍ത്തി. നിരവധി സാറ്റ്ലൈറ്റുകളുടെ സഹായത്തോടെ ഭൂമിയുടെ മൊത്തം ചിത്രങ്ങള്‍ കൃത്യമായി…
Read Moreബോംബിടുന്നതിനു മുമ്പു തന്നെ ജയ്‌ഷെ ക്യാമ്പുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ! ബലാക്കോട്ടെ ഭീകരക്യാമ്പുകള്‍ വ്യോമസേന തകര്‍ത്തില്ലെന്നു പറയുന്ന പാക്കിസ്ഥാന്‍ അനുകൂലികള്‍ക്കും ബുദ്ധിജീവികള്‍ക്കും ചുട്ടമറുപടിയുമായി സൈന്യം; വേണ്ടി വന്നാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടും
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു മറുപടിയായി ഇന്ത്യന്‍ വ്യോമസേന നടത്തിയ എയര്‍ സ്‌ട്രൈക്കിനെ സംശയത്തോടെ കാണുന്ന ആളുകള്‍ പാക്കിസ്ഥാനില്‍ മാത്രമല്ല നമ്മുടെ നാട്ടിലുമുണ്ട്. പാക്കിസ്ഥാന്‍ സര്‍ക്കാരും അവിടുത്തെ ജനങ്ങളും ബലാക്കോട്ടെ ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയെന്ന് പറയുന്ന വ്യോമാക്രമണം ശുദ്ധനുണയാണെന്ന് ആവര്‍ത്തിക്കുകയാണ്. സമാനമായ രീതിയിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ കേരളത്തിലെ ബുദ്ധിജീവികളും. ഒരേസമയം പാക്കിസ്ഥാന്‍കാര്‍ക്കും ഇവിടുത്തെ വിമര്‍ശകര്‍ക്കും മറുപടി പറയേണ്ട കാര്യമില്ലെന്ന നിലപാടിലാണ് സൈന്യം. ബോംബിടുന്നതിന് മുമ്പ് യുദ്ധവിമാനങ്ങള്‍ ജെയ്ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പുകളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയിരുന്നു. ഇവ അതിരഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. വ്യോമസേന വര്‍ഷിച്ച സ്പൈസ്-2000 എന്ന ബോംബില്‍ ഭീകരകേന്ദ്രത്തെക്കുറിച്ചുള്ള സാറ്റലൈറ്റ് ചിത്രങ്ങളും ഭൗമ അടയാളങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവ ലക്ഷ്യം തെറ്റുക അസാധ്യമാണെന്നും സേന കരുതുന്നു. ജി.പി.എസ്. പോലുള്ള നാവിഗേഷന്‍ സംവിധാനങ്ങളുപയോഗിച്ചാണ് ബോംബുകള്‍ ലക്ഷ്യം കണ്ടെത്തുന്നത്. അവ ലക്ഷ്യം തെറ്റി മറ്റെവിടെയെങ്കിലും പതിക്കാനുള്ള സാധ്യത വളരെക്കുറവാണെന്നും സൈനീക അധികൃതര്‍…
Read Moreബലാക്കൊട്ട് ഭീകരകേന്ദ്രങ്ങളില്ലെന്ന പാക്കിസ്ഥാന്റെ വാദങ്ങളെ പൊളിച്ചടുക്കി നാട്ടുകാര്‍ ! മലയുടെ മുകളില്‍ തീവ്രവാദ പരിശീലനം നടത്തിയിരുന്നെന്ന് ഗ്രാമവാസി; തീവ്രവാദക്യാമ്പിനെക്കുറിച്ചുള്ള പരാമര്‍ശം 2011ല്‍ വിക്കിലീക്ക്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ടിലും
ഇന്ത്യന്‍ വ്യോമസേന പ്രത്യാക്രമണം നടത്തിയ ബാലക്കോട്ട് ഭീകരകേന്ദ്രങ്ങളില്ലെന്ന് പറഞ്ഞ പാക്കിസ്ഥാന്റെ വാദങ്ങളെ പൊളിച്ചടുക്കി പ്രദേശവാസികള്‍. മലയുടെ മുകളില്‍ തീവ്രവാദ പരിശീലനം നടത്തിയിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.”അവിടെ ഒരു മതകേന്ദ്രമുണ്ട്. മലയുടെ മുകളില്‍ മുജാഹിദ്ദീനുകളുടെ പരിശീലന ക്യാമ്പാണ്.” മലയുടെ മുകളിലേക്ക് കൈ ചൂണ്ടിയായിരുന്നു ഒരു പ്രദേശവാസി ഇക്കാര്യം പറഞ്ഞത്. ബാലാകോട്ടിലെ ജാബാ ഗ്രാമവാസിയുടേതാണ് വാക്കുകള്‍. അവിടുത്തെ മതകേന്ദ്രത്തില്‍ കുട്ടികള്‍ക്ക് മതപാഠം നല്‍കിയിരുന്നതായും ജെയ്‌ഷെ ഇ മുഹമ്മദ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയിരുന്നതായും നാട്ടുകാര്‍ തന്നെ പറയുന്നു. അല്‍-ജസീറയാണ് ഇസഌമാബാദില്‍ നിന്നും വടക്ക് 100 കിലോമീറ്റര്‍ മാറി കിടക്കുന്ന ബലാക്കോട്ടേയിലെ ജബയിലെ ഗ്രാമവാസികളുടെ പ്രതികരണം പുറത്തുവിട്ടത്. തീവ്രവാദം തങ്ങളുടെ മണ്ണിലില്ലെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ നടക്കുന്നു എന്ന ആരോപണം പാക്കിസ്ഥാന്‍ നിഷേധിക്കുകയും ചെയ്യുന്നു. എന്നാല്‍ തീവ്രവാദ പരിശീലന കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തിയതെന്ന ഇന്ത്യന്‍ വാദങ്ങള്‍ ശരി വെയ്ക്കുന്നതാണ് ഗ്രാമവാസികളുടെ പ്രതികരണം.…
Read Moreഒരു പൂവ് ചോദിച്ചാല്‍ ഒരു പൂന്തോട്ടം തരും ഞങ്ങള്‍…എന്നാല്‍… പാക് ഭീകരര്‍ക്ക് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പഞ്ച് ഡയലോഗുമായി ബാബു ആന്റണിയുടെ സന്തോഷ പ്രകടനം…
പാക് ഭീകരര്‍ക്കെതിരേ ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ പ്രതികരണവുമായി നടന്‍ ബാബു ആന്റണി. പഞ്ച് ഡയലോഗ് ചേര്‍ത്തായിരുന്നു താരത്തിന്റെ സന്തോഷ പ്രകടനം. ‘ഒരു പൂവ് ചോദിച്ചാല്‍ ഒരു പൂന്തോട്ടം തന്നെ തരും ഞങ്ങള്‍ ഇന്ത്യക്കാര്‍…എന്നാല്‍ ഒരു പൂവ് പറിച്ചെടുത്താല്‍ പറിച്ചെടുത്തവന്റെ കുഴിമാടത്തിനു തലക്കല്‍ വെക്കുന്ന ആദ്യത്തെ പൂവായിരിക്കും അത്. ഇന്ത്യയോട് കളിക്കാന്‍ നില്‍ക്കരുത്.’ ഇങ്ങനെയായിരുന്നു ബാബു ആന്റണിയുടെ മാസ് ഡയലോഗ്. ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി സുരേഷ് ഗോപിയും എത്തിയിരുന്നു. പുല്‍വാമ ഭീകരാക്രമണം നടന്ന് പന്ത്രണ്ടാം നാള്‍ 12 മിറാഷ് വിമാനങ്ങള്‍ കൊണ്ടു തന്നെ പകരം ചോദിച്ച് ഇന്ത്യയുടെ കരുത്തിനെക്കുറിച്ചെന്തു പറയുന്നുവെന്ന് സുരേഷ് ഗോപി കുറിച്ചു. അതേസമയം, ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പാക്ക് അധിനിവേശ കാഷ്മീരിലെ മൂന്നു ഭീകരതാവളങ്ങളില്‍ ആക്രമണം നടത്തിയ നടപടി നീണ്ടത് 21 മിനിറ്റെന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ പാക് ചാര റഡാറുകളുടെ…
Read More