നടന്‍ ഷമ്മി തിലകനെക്കുറിച്ചുള്ള ഒരു ആരാധകന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. മോസ്റ്റ് അണ്ടര്‍ യൂട്ടിലൈസ്ഡ് ഓര്‍ അണ്ടര്‍ റേറ്റഡ് മോളിവുഡ് ആക്ടര്‍ എന്നാണ് ആരാധകന്‍ ഷമ്മിയെ വിശേഷിപ്പിക്കുന്നത്. സനല്‍ കുമാര്‍ പദ്മനാഭന്‍ എന്ന ആളാണ് പ്രജ എന്ന സിനിമയില്‍ ഷമ്മി ചെയ്ത ബലരാമനെ ഓര്‍മപ്പെടുത്തുന്ന ഡയലോഗുകളുമായി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്… സനല്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… അമ്മ ( അസോസിയേഷന്‍ ) യുടെ തറവാടിന്റെ പൂമുഖത്തു മുണ്ടും മടക്കി കുത്തി നെഞ്ചും വിരിച്ചു കടന്നു വന്നിട്ട് പതിയെ തന്റെ കണ്ണട ഒന്ന് ഊരി തുടച്ചു വെച്ച് കൊണ്ട് പൗരുഷമേറിയ ശബ്ദത്തില്‍ അയാളെന്ന ബലരാമന്‍ സംസാരിച്ചു തുടങ്ങി…. മലയാളം നന്നായി ഉച്ചരിക്കാന്‍ അറിയാത്ത നെപ്പോളിയനും, ടൈഗര്‍ പ്രഭാകരനും, സലിം ഗൗസിനും, വിഷ്ണു വര്‍ദ്ധനും ഒക്കെ ശബ്ദം നല്‍കി മുണ്ടക്കല്‍ ശേഖരനെയും ഹൈദരലി മരക്കാരെയും, താഴ്വാരത്തിലെ രാജുവിനേയും, കൗരവറിലെ…
Read More