വിവാഹവേദിയില്‍ വരന്റെ കഷണ്ടി തെളിഞ്ഞതോടെ വധു വിവാഹത്തില്‍ നിന്നും പിന്മാറി. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. വിവാഹ വേദിയില്‍ വരന് കാല്‍വഴുതി വീണപ്പോള്‍ തലയിലിരുന്ന വിഗ് ഊരി വീണതോടെയാണ് വധു വരന് കഷണ്ടിയാണെന്ന കാര്യം അറിഞ്ഞത്. വരന് കഷണ്ടിയുണ്ടെന്ന് വധുവിനോ വീട്ടുകാര്‍ക്കോ മുമ്പ് അറിയില്ലായിരുന്നു എന്നതാണ് പ്രശ്നം വഷളാക്കിയത്. ഇത് മറച്ചുവച്ചാണ് വരനും വീട്ടുകാരും വിവാഹം ഉറപ്പിച്ചത്. ബന്ധുക്കള്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിന് സംസാരിച്ചെങ്കിലും വിവാഹത്തിന് തയ്യാറല്ലെന്ന് വധു ഉറപ്പിച്ച് പറയുകയായിരുന്നു. വിവാഹത്തിനായി ചെലവഴിച്ച 5.66 ലക്ഷം രൂപ തിരികെ നല്‍കാമെന്ന് വരന്റെ വീട്ടുകാര്‍ ഉറപ്പ് നല്‍കിയതോടെയാണ് രംഗം ശാന്തമായത്. കഷണ്ടിയുടെ കാര്യം മുന്‍പേ പറഞ്ഞിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു എന്നാണ് വധുവിന്റെ ബന്ധുക്കളുടെ നിലപാട്.
Read MoreTag: bald
ഇനി ആരെയെങ്കിലും ‘കഷണ്ടി’ എന്നു വിളിച്ചാല്‍ പണിപാളും മോനെ ! ‘കഷണ്ടി’ എന്ന് വിളിക്കുന്നത് ലൈംഗിക അധിക്ഷേപമെന്ന് കോടതി…
ഒരു വ്യക്തിയെ കഷണ്ടിക്കാരനെന്നു വിളിക്കുന്നത് ലൈംഗിക അധിക്ഷേപമായി കണക്കാക്കുമെന്ന വിധിയുമായി യു.കെ എംപ്ലോയ്മെന്റ് ട്രിബ്യൂണല്‍. ഇത് ലൈംഗികതയുമായി ബന്ധപ്പെട്ടിട്ടുള്ളതാണെന്നും വിവേചനപരമാണെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി. 24 വര്‍ഷത്തോളം ജോലി ചെയ്തിരുന്ന യോര്‍ക്ക്ഷയര്‍ ആസ്ഥാനമായുള്ള ബിസിനസ് സംരംഭത്തില്‍ നിന്ന് പിരിച്ചുവിട്ട ടോണി ഫിന് എന്നയാള്‍ ഫയല്‍ ചെയ്ത കേസിലാണ് ട്രിബ്യൂണലിന്റെ വിധി. പൊതുവെ പുരുഷന്മാരിലാണ് കഷണ്ടി കൂടുതലായി കാണപ്പെടുന്നത്. അതിനാല്‍ ഒരാളെക്കുറിച്ച് പറയാന്‍ അയാളുടെ കഷണ്ടി ഉപയോഗിക്കുന്നത് ഒരു തരം വിവേചനമാണ്. ജോലിസ്ഥലത്ത് ഒരു പുരുഷന്റെ കഷണ്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒരു സ്ത്രീയുടെ സ്തനങ്ങളുടെ വലിപ്പത്തെ പരാമര്‍ശിക്കുന്നതിന് തുല്യമാണ്. ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. തന്നെ കമ്പനിയില്‍ നിന്ന് പുറത്താക്കുന്നതിന് മുമ്പ് ഒരു സഹപ്രവര്ത്തകന് കഷണ്ടിക്കാരനെന്ന് വിളിച്ച് ലൈംഗിക അധിഷേപം നടത്തിയതായി ടോണി പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ പ്രായവും മുടിയുമായി ബന്ധപ്പെട്ട് പരിഹസിക്കുന്നത് നീചവും തരംതാഴ്ത്തുന്നതുമാണെന്നും ട്രിബ്യൂണല്‍ പറഞ്ഞു. ഫിന്നിന്റെ പിരിച്ചുവിടല്‍…
Read Moreവരന് കഷണ്ടിയുണ്ടെന്നറിഞ്ഞത് വിവാഹവേദിയില്‍ വെച്ച് ! വിവാഹവേദിയില്‍ ബോധംകെട്ടു വീണ് വധു…
വരന് കഷണ്ടിക്കാരനാണെന്ന് വിവാഹവേദിയില്‍ വെച്ച് തിരിച്ചറിഞ്ഞ വധു ബോധം കെട്ടുവീണു. വരണമാല്യം അണിയിക്കുന്നതിനു അല്പം മുമ്പ് മാത്രമാണ് വരന് വിഗ് വച്ചിരിക്കുകയാണെന്ന് വധു മനസ്സിലാക്കിയത്. ഇതോടെ വധു മയങ്ങി വീഴുകയായിരുന്നു. കൂടാതെ വിവാഹത്തില്‍നിന്നു പിന്മാറുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഇറ്റാവ ജില്ലയില്‍ ഫെബ്രുവരി 23ന് ആയിരുന്നു സംഭവം. വരന് തലപ്പാവ് ഇടയ്ക്കിടെ ശരിയാക്കുന്നതു കണ്ടപ്പോഴാണ് വധുവിന് സംശയം തോന്നിയത്.തുടര്‍ന്ന്, വരന് കഷണ്ടിയാണെന്നും വിഗ് താഴെ വീഴാതിരിക്കാനാണ് തലപ്പാവ് ശരിയാക്കുന്നതെന്നും ഒരാള്‍ വധുവിനോടു പറഞ്ഞു. ഇതുകേട്ടതോടെ കുഴഞ്ഞു വീഴുകയായിരുന്നു. ബോധം വന്നപ്പോള്‍ വീട്ടുകാര്‍ ആശ്വസിപ്പിക്കുകയും വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ തയാറല്ല എന്ന് പെണ്‍കുട്ടി ഉറപ്പിച്ച് പറഞ്ഞു. ഇതോടെ വരനും സംഘവും മടങ്ങിപ്പോയെന്ന് വാര്‍ത്ത. ആയുഷ്മാന്‍ ഖുറാന മുഖ്യ വേഷത്തിലെത്തിയ ‘ബാല’ എന്ന സിനിമയില്‍ ഇതേ സാഹചര്യം ആവിഷ്കരിച്ചിട്ടുണ്ട്. 2019ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നടി യാമി ഗൗതമായിരുന്നു ആയുഷ്മാന്റെ ഭാര്യയുടെ…
Read Moreകോവിഡ് രോഗമുക്തര്‍ വളരെ വേഗം കഷണ്ടിയാകും ? പുതിയ റിപ്പോര്‍ട്ട് മുടി പ്രേമികളായ യുവതീയുവാക്കളെ ആകുലരാക്കുന്നത്…
കോവിഡില്‍ നിന്നു രോഗമുക്തി നേടിയാല്‍ പോലും പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വന്നേക്കുമെന്ന് പഠനങ്ങള്‍. പുതിയ സര്‍വേ റിപ്പോര്‍ട്ടില്‍ തെളിയുന്നത് കോവിഡ് രോഗമുക്തരില്‍ മുടികൊഴിച്ചില്‍ വ്യാപകമായി കാണുന്നുവെന്നാണ്. സര്‍വൈവര്‍ കോര്‍പ് ഫേസ്ബുക്ക് ഗ്രൂപ്പ് 1500ല്‍ അധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 27 ശതമാനം കോവിഡ് മുക്തരും മുടികൊഴിച്ചില്‍ പ്രശ്നം നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തു. ടെലോജന്‍ എഫ്ളുവിയം എന്ന താത്കാലിക പ്രതിഭാസമാകാം ചിലരില്‍ മുടികൊഴിച്ചിലിന് കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗം, സര്‍ജറി, ഉയര്‍ന്ന തോതിലുള്ള പനി, സമ്മര്‍ദമേകിയ ഒരു സംഭവം, പ്രസവം, അമിതമായി മെലിയല്‍ തുടങ്ങിയ അവസ്ഥകളിലൂടെ കടന്നു വന്ന ചിലര്‍ക്ക് ടെലോജന്‍ എഫ്ളുവിയം എന്ന താത്കാലിക സാഹചര്യം ഉണ്ടാകാറുണ്ട്. മുടിയുടെ വളര്‍ച്ച താല്‍ക്കാലികമായി മുരടിക്കുന്ന അവസ്ഥയാണ് ടെലോജന്‍ എഫ്ളുവിയം. എന്നാല്‍ ഇതൊരു താത്ക്കാലിക പ്രതിഭാസം മാത്രമാണെന്നും ഏതാനും ആഴ്ചകളോ മാസങ്ങളോ കൊണ്ട് മുടിയുടെ വളര്‍ച്ചാ ചക്രം…
Read More