ലോകത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോകുന്ന അവിവാഹിതരായ യുവതിയുവാക്കള്‍ ഇനി കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. കാരണം അവിവാഹിതരായ സ്ത്രീ പുരുഷന്മാര് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ലിവിംഗ് ടുഗതറില്‍ ഏര്‍പ്പെടുന്നതും വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്നതും നിരോധിക്കുന്നത് ഉള്‍പ്പെടെയുള്ളതാണ് ഇന്തോനേഷ്യയിലെ പുതിയ നിയമം. നിയമം അടുത്തയാഴ്ച പാസാക്കാനാണ് ഗവണ്മെന്റിന്റെ പദ്ധതി. വിദേശികള്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍ ഈ പുതിയ നിയമത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ‘സ്ത്രീകളെയും മത, ലൈംഗിക ന്യൂനപക്ഷങ്ങളെയും മാത്രമല്ല എല്ലാ ഇന്തോനേഷ്യക്കാരെയും ഇത് ബാധിക്കും. നിയമം പാസാക്കുന്നതിന് മുമ്പ് ഇത്തരം വകുപ്പുകള്‍ ഇതില്‍ നിന്നും നീക്കം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്’ ഹ്യൂമന്‍ റൈറ്റ്സ് വാച്ചില്‍ സീനിയര്‍ റിസര്‍ച്ചര്‍ ആയ അന്‍ഡ്രിയാല് ഹര്‍സോനോ അറിയിച്ചു. സ്ത്രീകളുടെയും മതന്യൂനപക്ഷത്തിന്റെയും ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെയും അവകാശത്തിനും അഭിപ്രായ, സംഘടനാ സ്വാതന്ത്ര്യത്തിനും എതിരാണ് പുതിയ നിയമങ്ങള്‍ എന്നാണ് പല ഗ്രൂപ്പുകളും വാദിക്കുന്നത്.…
Read MoreTag: bali
ഫോട്ടോ ഭ്രമം ചതിച്ചാശാനേ ! കിഴുക്കാംതൂക്കായ പാറയുടെ തുഞ്ചത്തു നിന്ന് ഫോട്ടോയ്ക്കു പോസ് ചെയ്ത യുവതിയ്ക്കുണ്ടായത് ദുരനുഭവം; വീഡിയോ കാണാം…
ബാലി: അപകടം നിറഞ്ഞ സ്ഥലത്തു നിന്ന് ഫോട്ടോയെടുക്കുന്നത് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്താറുണ്ട്. കടലിനോടു ചേര്‍ന്ന് കിഴുക്കാംതൂക്കായ പാറയുടെ തുഞ്ചത്ത് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതിയ്ക്ക് അപകടമുണ്ടാകുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. 花季少女,巨浪吞噬,命懸一線 pic.twitter.com/qTo7vDyDRu — 人民日報 People's Daily (@PDChinese) March 17, 2019 ഇന്തൊനീഷ്യയിലെ ബാലിയിലുള്ള നുസ ലെംബോന്‍ഗന്‍ ദ്വീപിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഡെവിള്‍സ് ടിയറില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്ത യുവതിക്കാണ് ദുരനുഭവം. കൈകള്‍ വിടര്‍ത്തി, പുഞ്ചിരിച്ച് പോസ് ചെയ്ത യുവതിയെ വന്‍ തിരമാല അടിച്ചുവീഴ്ത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അടിച്ചുവീഴ്ത്തിയെങ്കിലും തിര ആ യുവതിയെ കൊണ്ടുപോയില്ല. പരുക്കേറ്റ യുവതിയുടെ ദൃശ്യങ്ങളും മറ്റൊരു വിഡിയോയില്‍ കാണുന്നുണ്ട്. യുവതിയെ ഒരാള്‍ എടുത്തുകൊണ്ട് വന്ന് വൈദ്യശുശ്രൂഷ നല്‍കുന്നതും കാണാം. View this post on Instagram WARNING WARNING! Please…
Read More