കുട്ടികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ മനസിലാകാന്‍ വേണ്ടി ടീച്ചര്മാര് പലപല കുറുക്കുവഴികളും തേടാറുണ്ട്. ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു കാര്യം ചെയ്താണ് തായ്ലന്റിലെ ഒരു ഇംഗ്ലീഷ് അധ്യാപകനായ ബാലി എന്നു വിളിക്കുന്ന തീരഫോങ് മീസറ്റ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്.കാരണം ബാലി തന്റെ ക്ലാസില്‍ എത്തുന്നത് ഫാന്‍സി ഡ്രെസിലാണ്. ക്ലാസില്‍ കുട്ടികള്‍ ശ്രദ്ധിച്ചിരിക്കാനാണ് ബാലി ഫാന്‍സി ഡ്രെസ് വേഷത്തില്‍ ക്ലാസ് എടുക്കാനായി എത്തുന്നത്. പല വേഷങ്ങളില്‍ മാറി മാറി ക്ലാസിലെത്തിയാല്‍ കുട്ടികളുടെ ഉറക്കം പോകുമെന്നും കുട്ടികള്‍ ക്ലാസില്‍ ശ്രദ്ധയോടെ ഇരിക്കുമെന്നുമാണ് ബാലി പറയുന്നത്. ആദ്യമായി ബാലി ഇങ്ങനെ ഒരു വേഷത്തിലെത്തിയത് ഒരു പരേഡില്‍ പങ്കെടുത്ത ശേഷമായിരുന്നു. പരേഡില്‍ പങ്കെടുക്കാന്‍ പോയി തിരികെ വന്ന ബാലിക്ക് ക്ലാസിന് സമയമായതിനാല്‍ വേഗം തന്നെ ക്ലാസിലേക്ക് കയറേണ്ടി വന്നു. പരേഡില്‍ ഇട്ടിരുന്ന രൂപത്തില്‍ ക്ലാസിലെത്തിയ ബാലിയെ കണ്ട് കുട്ടികള്‍ ആദ്യം അമ്പരക്കുകയും പേടിക്കുകയും ചെയ്തെങ്കിലും…
Read More