എസ്ഡിപിഐയുടെ ഫ്ളക്സ് കീറിയെന്നാരോപിച്ച് ബാലുശ്ശേരി പാലോളിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. മര്‍ദനത്തിന് ശേഷം പോലീസെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. പോലീസിനോടും ഫ്ളക്സ് കീറിപ്പോയെന്ന് കുറ്റസമ്മതം നടത്തുന്ന ജിഷ്ണുരാജിനെ പോലീസുകാര്‍ക്ക് മുമ്പിലിട്ടും മര്‍ദിക്കുന്നുണ്ട്. പോലീസിനോട് കയര്‍ക്കുന്നതും പോലീസിന് മുന്നിലിട്ട് അസഭ്യം പറയുന്നതും ദൃശ്യങ്ങളില്‍ കാണാം. ജിഷ്ണുവിന്റെ കയ്യില്‍നിന്ന് പിടിച്ചെടുത്ത വടിവാള്‍ പോലീസിന്റെ മുന്നില്‍വച്ച് നിര്‍ബന്ധിച്ച് പിടിപ്പിക്കാനും ഫോട്ടോയെടുക്കാനും ആവശ്യപ്പെടുന്നുണ്ട്. പോലീസ് ഇത് അനുവദിക്കാതിരുന്നതോടെ തെറിവിളിക്കുകയും പോലീസിനോട് കയര്‍ക്കുന്നതുമാണ് രണ്ടാമതായി പുറത്തുവന്ന വീഡിയോയിലുള്ളത്. വ്യാഴാഴ്ചയാണ് ജിഷ്ണുവിനെ ആള്‍ക്കൂട്ട വിചാരണ ചെയ്ത് മര്‍ദിച്ച ശേഷം വടിവാള്‍ പിടിച്ച് കുറ്റസമ്മതം നടത്തിക്കുന്ന വീഡിയോ പുറത്തുവന്നത്. ഇത് നിര്‍ബന്ധിച്ച് പിടിപ്പിച്ചതാണെന്നും കുറ്റസമ്മതം നടത്തിച്ചതാണെന്നും ജിഷ്ണു പിന്നീട് പറഞ്ഞിരുന്നു. സംഭവത്തില്‍ 30 പേര്‍ക്കെതിരേ കേസെടുത്തിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഡി.വൈ.എഫ്.ഐ. തൃക്കുറ്റിശ്ശേരി നോര്‍ത്ത് യൂണിറ്റ് സെക്രട്ടറിയാണ് ജിഷ്ണുരാജ്.…
Read MoreTag: balussery
സിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളൂ ! രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്; കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കലാകാരന്മാരുടെ ഉറവിടമെന്നു ചിന്തിക്കുന്നത് ശരിയല്ലെന്ന് ധര്മജന്…
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നടന് ധര്മജന് ബോള്‍ഗാട്ടി ആയിരിക്കുമെന്ന കാര്യം ഏകദേശം തീരുമാനമായിരിക്കുകയാണ്. പ്രാദേശികമായി വരുന്ന എതിര്‍പ്പുകളെ അവഗണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. തന്റെ സ്ഥാനാര്‍ഥിത്വം ഏറെക്കുറെ ഉറച്ച സാഹചര്യത്തില്‍ രാഷ്ട്രീയ പ്രസ്താവനകളുമായി ധര്‍മജനും കളം നിറയുകയാണ്. ഇതിനായി കാലങ്ങളായി കേരളം വെച്ചുപുലര്‍ത്തിയ ചില ധാരണകള്‍ തന്നെ മാറ്റുകയാണ് ധര്‍മ്മജനും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കലാകാരന്മാരുടെ ഉറവിടമെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും ഒരു സര്‍വ്വേ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്മാര് ഉള്ളത് കോണ്‍ഗ്രസിലാണെന്നും ധര്മജന് വ്യക്തമാക്കി. കോണ്‍ഗ്രസ്സിലുള്ള കലാകാരന്മാരുടെ പേര് എടുത്ത് പറയില്ല. സിനിമയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് തന്റെ ആഗ്രഹമെന്നും ധര്മജന് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. സിനിമയിലും മിമിക്രിയിലും മാത്രമേ താന്‍ ചിരിക്കാറുള്ളൂവെന്നും രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. തെന്നും മരിക്കുന്നതു വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുമെന്നും ധര്മജന് പറയുന്നു.…
Read More