ഉത്തരകൊറിയയില്‍ ആത്മഹത്യ നിരോധിച്ച് ഭരണാധികാരി കിം ജോങ് ഉന്‍. രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നതോടെയാണ് ഈ നീക്കമെന്നാണ് വിവരം. രാജ്യത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനം വര്‍ധനവുണ്ടായതാണ് കിം ജോങ് ഉന്നിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് ഉത്തരകൊറിയ കടന്നു പോകുന്നത്. ഇതിന്റെ ഫലമായി രാജ്യത്ത് ആത്മഹത്യകളുടെ എണ്ണവും കൂടുകയായിരുന്നു. രാജ്യത്ത് പട്ടിണിമരണങ്ങള്‍ വര്‍ധിച്ചതായും വിവരമുണ്ട്. പട്ടിണിയെത്തുടര്‍ന്ന് പത്തുവയസുകാരന് ആത്മഹത്യ ചെയ്തതോടെയാണ് ആത്മഹത്യ നിരോധിക്കാനും രാജ്യദ്രോഹക്കുറ്റമാക്കാനും കിം ജോങ് ഉന്‍ തീരുമാനിച്ചതെന്നാണ് വിവരം.
Read MoreTag: ban
വരുന്നത് പെണ്ണുങ്ങളെ തട്ടാനും മുട്ടാനും കമന്റടിക്കാനും വേണ്ടി ! പുരുഷന്മാര്ക്ക് പ്രവേശനം നിഷേധിച്ച് ഒരു വസ്ത്രസ്ഥാപനം…
പുരുഷന്മാര്ക്ക് പ്രവേശനം നിഷേധിച്ച ഒരു വസ്ത്രസ്ഥാപനമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ബ്രസീലില്‍ ആണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.സ്ത്രീകളുടെ വസ്ത്രങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് പുരുഷന്മാര്ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. ഇവിടെ വരുന്ന പുരുഷന്മാര് സ്ഥാപനത്തിലെ തൊഴിലാളികളായ സ്ത്രീകളെ ശല്യം ചെയ്യുന്നു എന്നു കാണിച്ചാണ് തീരുമാനം. മോഡലും സംരംഭകയുമായ ആന്‍ഡ്രിയാ കോസ്റ്റ ആണ് തന്റെ വസ്ത്രസ്ഥാപനത്തിന് മുമ്പില്‍ പുരുഷന്മാര്ക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് തൂക്കിയത്. സാവോപോളോയിലെ സാവോ ജോസ് ഡോസ് കാംപോസിലെ ഷോപ്പിങ് മാളിലാണ് ആന്‍ഡ്രിയയുടെ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സ്ത്രീകളുടെ സ്വകാര്യത മാനിക്കൂ എന്നും സ്റ്റോറിനു പുറത്തെ ബെഞ്ചില്‍ കാത്തിരിക്കൂ എന്നും ബോര്‍ഡില്‍ കുറിച്ചിട്ടുണ്ട്. സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും നേരെ കടയിലെത്തുന്ന പുരുഷന്മാരില് പലരും അനാവശ്യ കമന്റുകളും നോട്ടങ്ങളുമായി എത്തിയതോടെയാണ് നടപടിയെന്ന് ആന്‍ഡ്രിയ പറയുന്നു. കടയിലെത്തുന്ന തൊണ്ണൂറ്റിയൊമ്പതു ശതമാനം പുരുഷന്മാരും മോശമായാണ് പെരുമാറുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് പ്രവേശനം…
Read More‘പുകയാത്ത’ യുവതലമുറയ്ക്കു വേണ്ടി ! സിഗരറ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂസിലന്‍ഡ്…
ലോകത്തെ വലിയൊരു വിഭാഗം ആളുകളുടെ ജീവിതം കാര്‍ന്നെടുക്കുന്ന ഭീകരനാണ് പുകയില. പലയിടങ്ങളിലും പുകയില നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ യുവജനതയുടെ ആരോഗ്യത്തെക്കരുതി രാജ്യത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങുകയാണ് ന്യൂസിലന്‍ഡ്. 2008ന് ശേഷം ജനിച്ച ആര്‍ക്കും തന്നെ അവരുടെ ജീവിതകാലത്തിനിടയില്‍ സിഗരറ്റോ പുകയില ഉല്പന്നങ്ങളോ ന്യൂസിലന്‍ഡില്‍ വാങ്ങാന്‍ സാധിക്കില്ല. നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. 2025 ഓടെ രാജ്യത്തെ പുകവലി നിരക്ക് അഞ്ച് ശതമാനമായി കുറക്കുക എന്നതാണ് ലക്ഷ്യം. ശേഷം പതിയെ പുകയില ഉല്പന്നങ്ങളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുക എന്നതും ലക്ഷ്യമിടുന്നതായി ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഡോ. ആയിഷ വെരാള്‍ പറഞ്ഞു. നിലവില്‍ രാജ്യത്തെ 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്. മുമ്പിത് 18 ശതമാനമായിരുന്നു. എന്നാല്‍ പുകവലി മൂലമുള്ള അസുഖങ്ങളും മറ്റുമായി മരിക്കുന്ന ആളുകളുടെ നിരക്ക് 31 ശതമാനമാണ്. പ്രധാനപ്പെട്ട അര്‍ബുദരോഗങ്ങളുടെ കാരണങ്ങളിലൊന്ന്…
Read Moreകമ്യൂണിസ്റ്റുകാര്‍ക്ക് ഇനി അമേരിക്കയില്‍ പൗരത്വമില്ല ! പാര്‍ട്ടിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ള കുടിയേറ്റക്കാര്‍ക്കും ഇനി കഷ്ടകാലം; പുതിയ നീക്കത്തിലൂടെ അമേരിക്കന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്…
കമ്യൂണിസ്റ്റുകാര്‍ക്ക് എട്ടിന്റെ പണിയുമായി അമേരിക്കന്‍ സര്‍ക്കാര്‍. കമ്യൂണിസ്റ്റുകാരാണെങ്കില്‍ ഇനി അമേരിക്കയില്‍ പൗരത്വമോ സ്ഥിരതാമസത്തിനുള്ള അനുമതിയോ ലഭിക്കില്ലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്യുണിസ്റ്റ് പാര്‍ട്ടിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള കുടിയേറ്റക്കാര്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് യുഎസ് സിഐഎസ് ആണ് തീരുമാനം എടുത്തിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിനായിരുന്നു തീരുമാനം പ്രഖ്യാപിച്ചതെന്ന് ടെലെസെര്‍ ഇംഗ്ലീഷ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള കുടിയേറ്റം തടയുക ലക്ഷ്യമിട്ടാണ് നീക്കം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിട്ടുള്ളവരെ തടയുകയാണ് പ്രധാന ഉദ്ദേശം. 90 ദശലക്ഷത്തോളം അംഗങ്ങളുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) ക്കാരില് അമേരിക്കന്‍ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ വരെയുണ്ടെന്നാണ് അമേരിക്ക കണക്കാക്കുന്നത്. 2018 ലെ കണക്കുകള്‍ പ്രകാരം മൊത്തം 2.5 ദശലക്ഷം വരുന്ന വിദേശികളില്‍ 5.5 ശതമാനവും ചൈനാക്കാരായിരുന്നു. ആ വര്‍ഷം അമേരിക്ക സ്ഥിരതാമസം അനുവദിച്ചത് 67,000 ചൈനാക്കാര്‍ക്കായിരുന്നു. മെക്സിക്കോയ്ക്കും ക്യൂബയ്ക്കും പിന്നാലെ മൂന്നാം സ്ഥാനമായിരുന്നു…
Read Moreഭിക്ഷാടകരെ ഗെറ്റൗട്ട് അടിച്ച് കരുനാഗപ്പള്ളി ! കടകളുടെയോ വീടുകളുടെയോ പരിസരത്ത് നാടോടികള്‍ ഉള്‍പ്പെടെയുള്ളവരെ അടുപ്പിക്കേണ്ടയെന്ന തീരുമാനവുമായ നാട്ടുകാര്‍…
സംസ്ഥാനത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന നാടോടികള്‍ക്കും ഭിക്ഷാടകര്‍ക്കും നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് കൊല്ലം കരുനാഗപ്പള്ളിയിലെ നാട്ടുകാര്‍. കഴിഞ്ഞ ദിവസമാണ് കരുനാഗപ്പള്ളിയില്‍ ജാസ്മിനെന്ന നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത് . ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. കരുനാഗപ്പള്ളി എന്ന ഫേസ്ബുക് പേജ് മുന്‍കൈ എടുത്താണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഇനി മുതല്‍ കടകളില്‍ നിന്നോ വീടുകളില്‍ നിന്നോ ഒരു അന്യ സംസ്ഥാന ഭിക്ഷാടകാര്‍ക്കും ഒരു സഹായവും നല്‍കേണ്ടതില്ല എന്നതാണ് നാട്ടുകാരുടെ തീരുമാനം. കുട്ടികളേയും ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെയും കേന്ദ്രികരിച്ച് ഭിക്ഷാടന മാഫിയയുടെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നാട്ടുകാര്‍ ഇങ്ങനെയൊരു തീരുമാനവുമായി എത്തിയത്. ഭിക്ഷാടകര്‍ക്കു പണം നല്കി പ്രോത്സാഹിപ്പിക്കരുതെന്നും ഭക്ഷണത്തിന് വേണ്ടിയാണ് യാചിക്കുന്നതെങ്കില്‍ കാഴ്ച ചാരിറ്റബിള്‍ സൊസൈറ്റിയുടെ പദ്ധതിയായ ഭക്ഷണം നിറച്ച ഫ്രിഡ്ജിന്റെ വിശദാംശങ്ങള്‍ നല്‍കുക എന്നും മരുന്നാണ് ആവശ്യമെങ്കില്‍ താലൂക് ആശുപത്രിയിലേക്ക് അയക്കണം എന്നും നിര്‍ദേശമുണ്ട്. അടുത്തിടെ…
Read Moreപ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്താന്‍ ചൈന ! പ്ലാസ്റ്റിക് ഉപയോഗത്തില്‍ മുമ്പന്മാരായ ചൈനയുടെ പ്രഖ്യാപനം ലോക പരിസ്ഥിതിയ്ക്ക് വരുത്തുന്ന പുരോഗതി ഇങ്ങനെ…
ലോകത്ത് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഏഷ്യയില്‍ ഒന്നാമതും. എന്നാല്‍ ഇപ്പോള്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള പദ്ധതിയുമായി മുമ്പോട്ടു പോവുകയാണ് രാജ്യം. ദേശീയ വികസന പരിഷ്കരണ കമ്മിഷന് ഇതു സംബന്ധിച്ച് ഞായറാഴ്ച പുതിയ നയം പുറത്തിറക്കി. അഞ്ചു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുകയാണ് ലക്ഷ്യം. ചൈനയുടെ പദ്ധതി ഫലപ്രഥമായി നടപ്പായാല്‍ ഭൂമിയുടെ 6.3 ശതമാനം ഭാഗം പ്ലാസ്റ്റിക് വിമുക്തമാകും. 2020 അവസാനത്തോടെ പ്രധാന നഗരങ്ങളിലും 2022 ഓടെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കും. 0.025 മില്ലിമീറ്ററില്‍ താഴെ കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉല്പാദനവും വില്പനയും നിരോധിക്കും. ഹോട്ടല്‍ വ്യവസായത്തില്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം 30% കുറയ്ക്കണം. 2025 ഓടെ സൗജന്യ ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കള്‍ നല്‍കരുതെന്നും ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും പുതിയ ഉല്പന്നങ്ങള് വില്‍ക്കുന്ന…
Read Moreശ്രീലങ്കയിലേക്ക് യാത്ര ചെയ്യുന്നതില്‍ ഇന്ത്യക്കാരെ വിലക്കി കേന്ദ്ര സര്‍ക്കാര്‍ ! ഒഴിവാക്കാനാവാത്ത യാത്ര ഉള്ളവര്‍ക്കായി പത്യേക സൗകര്യമൊരുക്കും…
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരുടെ ശ്രീലങ്കയിലേക്കുള്ള യാത്ര വിലക്കി കേന്ദ്ര സര്‍ക്കാര്‍. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ശ്രീലങ്കയിലേക്ക് അത്യവശ്യ യാത്രകളല്ലാത്തവ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കയിലേക്ക് ഒഴിവാക്കാനാകാത്ത യാത്ര ചെയ്യുന്ന പൗരന്മാര് ആവശ്യമെങ്കില്‍ സഹായത്തിനായി കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായോ കാന്‍ഡിയിലെ അസിസ്റ്റന്റ് ഹൈക്കമ്മീഷനുമായോ ഹാമ്പന്‍തോട്ടയിലെയും ജാഫ്നയിലെയും കോണ്‍സുലേറ്റുകളുമായോ ബന്ധപ്പെടാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഹായത്തിനായി വിളിക്കേണ്ട നമ്പറുകള്‍ വെബ്സൈറ്റില്‍ ലഭ്യമാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരയില്‍ 250 പേര് കൊല്ലപ്പെട്ടിരുന്നു. ഒരു മലയാളിയടക്കം ഏഴ് ഇന്ത്യക്കാര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ലങ്കയില്‍ ഈസ്റ്റര്‍ ദിന ആരാധന നടക്കുകയായിരുന്ന ക്രൈസ്തവ ദേവാലയങ്ങളിലും വിദേശ സഞ്ചാരികള്‍ കുടുതലായി എത്തുന്ന ഹോട്ടലുകളിലുമാണ് വന്‍ സ്ഫോടനം നടന്നത്. വിവിധ ഇടങ്ങളിലായി ചാവേറുകള്‍ എത്തി സ്ഫോടനം നടത്തുകയായിരുന്നു.
Read Moreതമാശയുടെ പലതരത്തിലുള്ള വേര്‍ഷനുകള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊന്ന് ആദ്യമായിരുന്നു…ആദ്യത്തെ തമാശയില്‍ നിന്ന് കൊള്ളയും കൊലപാതകവും വരെ ടിക് ടോക്കിന്റെ പേരു പറഞ്ഞ് നടക്കാന്‍ തുടങ്ങിയതോടെ കളി കാര്യമായി; ടിക് ടോക്കിന് ഇന്ത്യയില്‍ പൂട്ടുവീഴുമ്പോള്‍…
പുതിയ പുതിയ ആപ്ലിക്കേഷനുകളും ഗെയിമുകളും തുടക്കത്തില്‍ ആളുകള്‍ വിനോദത്തിനായി ഉപയോഗിക്കുന്നുവെങ്കിലും പിന്നീട് അതിന്റെ സ്വഭാവം മാറുന്ന കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്. ഇപ്പോള്‍ ടിക് ടോക്കിന് ഇന്ത്യയില്‍ പൂട്ടുവീഴുന്നതിന് ഇടയാക്കിയതും സമാനമായ രൂപാന്തരത്വമാണ്. തുടക്കത്തില്‍ തമാശ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ ആളുകള്‍ ഉപയോഗിച്ചിരുന്ന ഈ ചൈനീസ് ആപ്ലിക്കേഷന്‍ പിന്നീട് അക്രമത്തിനും അശ്ലീലതയ്ക്കും വഴിവെച്ചതിന്റെ പരിണിതഫലമാണ് ഇപ്പോഴത്തെ ഈ നിരോധനം. തൃശ്ശൂര്‍ ചിയ്യാരത്ത് നീതു എന്ന പെണ്‍കുട്ടിയെ കാമുകന് നിധീഷ് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതിനു പിന്നിലും ടിക് ടോകിന്റെ കൈ ഉണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. രക്തം കുടിക്കുന്ന ദമ്പതികള്‍ എന്ന പേജില്‍ ഇരുവരും ചേര്‍ന്ന് നിരവധി വീഡിയോകളാണ് പോസ്റ്റ് ചെയ്തിരുന്നത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി ഒരുക്കുന്നു എന്ന ആരോപണവും ടിക് ടോക്കിനെതിരേ ഉയര്‍ന്നിരുന്നു. അശ്ലീലതയുടെ അതിപ്രസരവും ടിക് ടോക്കിനെതിരേ ആരോപണമുയരാന്‍ കാരണമായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപയോഗിച്ച് അശ്ലീല…
Read Moreവഴിയോരത്ത് കിട്ടുന്ന കരിമ്പിന് ജ്യൂസ് അങ്ങനെ വാങ്ങിക്കുടിക്കല്ലേ നല്ല ഉഗ്രന്‍ പണികിട്ടും;കരിമ്പിന് ജ്യൂസ് ഹാനികരമാകുന്നതിങ്ങനെ…
ദാഹിച്ചു വലഞ്ഞു വരുമ്പോഴാണ് വഴിയോരത്ത് നല്ല കരിമ്പിന് ജ്യൂസ് വില്‍ക്കുന്നത് ശ്രദ്ധയില്‍ പെടുന്നത്. എന്നാല്പിന്നെ ഒരു ഗ്ളാസ് വാങ്ങിക്കുടിച്ചേക്കാമെന്ന് കരുതിയാല്‍ അത് പലപ്പോഴും നയിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കായിരിക്കും. കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കരിമ്പ് ജ്യൂസില്‍ ചേര്‍ക്കുന്ന ഐസ് ഭക്ഷ്യയോഗ്യമല്ലാത്തതെന്നു കണ്ടെത്തുകയും കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളില്‍ അനധികൃത കരിമ്പ് ജ്യൂസ് വില്പന നിരോധിക്കുകയും ചെയ്തിരിക്കുകയാണ്. ശുദ്ധജലത്തിന്റെ പിച്ച്മൂല്യം ഏഴെന്നിരിക്കിരേ കരിമ്പിന് ജ്യൂസില്‍ ചേര്‍ക്കുന്ന ഐസിന്റെ പിഎച്ച് മൂല്യം നാലാണ്. അമ്ലത്വം ഇത്രയധികം കൂടുന്നതിനാല്‍ ഇത് ഭക്ഷ്യയോഗ്യമല്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നഗരസഭാ ആരോഗ്യ വിഭാഗം അധികൃതര്‍ നിരോധനവുമായി മുന്നോട്ടു വന്നത്. ഇതേത്തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളില്‍ റോഡരികിലെ അനധികൃത കരിമ്പ് ജ്യൂസ് കച്ചവടം നിലച്ചു. എന്നാല്‍ കാഞ്ഞങ്ങാട് നഗരസഭാ പരിധി കഴിഞ്ഞാല്‍ കരിമ്പ് ജ്യൂസ് വില്പന ഇപ്പോഴും വ്യാപകമാണ്. കാഞ്ഞങ്ങാട് ടൗണില്‍നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെ മാവുങ്കാലില്‍…
Read Moreരാജ്യത്ത് പോണ്‍സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കുന്നു ! റിലയന്‍സ് ജിയോ നടപ്പാക്കിത്തുടങ്ങി; വിവരം പുറത്തറിഞ്ഞത് പരാതിയുമായി നിരവധി ആളുകള്‍ രംഗത്തുവന്നതോടെ…
രാജ്യത്ത് പോണ്‍സൈറ്റുകള്‍ കര്‍ശനമായി നിയന്ത്രിക്കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിനുള്ള നീക്കം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോണ് വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്സൈറ്റുകള്‍ നിരോധിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രം ഡാറ്റാ പ്രൊവൈഡര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം. 857 സൈറ്റുകള്‍ പൂട്ടാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതില്‍ 30 സൈറ്റുകളില്‍ പോണ് ദൃശ്യങ്ങളോ വീഡിയോകളോ ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് ഈ സൈറ്റുകള്‍ ഒഴിവാക്കി ബാക്കിയുള്ള 827 സൈറ്റുകള്‍ നിരോധിക്കുന്നതിന് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 27ന് കോടതി ഇത് സംബന്ധിച്ച ഉത്തരവിട്ടത്. ഈ നിര്‍ദേശം ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് ഒക്ടോബര്‍ എട്ടിന് രേഖാ മൂലം കോടതിയില്‍ നിന്നും ലഭിച്ചതോടെ ഇതു സംബന്ധിച്ച നടപടികള്‍ മന്ത്രാലയം ഊര്‍ജ്ജിതമാക്കിരുന്നു. ഈ നിര്‍ദേശം കേന്ദ്രം നടപ്പാക്കാന്‍…
Read More