മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയോരത്ത് വെച്ച വാഴകള്‍ വെട്ടിനശിപ്പിച്ച് കുലയും കൊണ്ട് കടന്ന് ദേശീയ പാതാ അതോറിറ്റി. മണ്ണുത്തി സ്വദേശിയായ മനോജ് മേനോന്റെ വീടിന് മുന്നില്‍ അദ്ദേഹം കൃഷി ചെയ്ത വാഴകളാണ് അധികൃതര്‍ വെട്ടിനശിപ്പിച്ചത്. അദ്ദേഹത്തിന്റെ വീടിന്റെ മുന്നിലെ പത്ത് സെന്റോളം സ്ഥലം ദേശീയപാതയ്ക്കായി ഏറ്റെടുത്തിരുന്നു. എന്നാല്‍, അതില്‍ ഭൂരിഭാഗം സ്ഥലവും റോഡിനായി ഉപയോഗിച്ചില്ല. തുടര്‍ന്ന് വീടിന്റെ മുന്നിലെ സ്ഥലം സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് വീട്ടുടമസ്ഥന് സ്ഥലത്ത് കൃഷി ആരംഭിച്ചത്. എന്നാല്‍, വാഴ വലുതായി കുലച്ച് പാകമായതോടെ അതോറിറ്റി അധികൃതരെത്തി വാഴകള്‍ വെട്ടി നിരത്തി. അതിലുണ്ടായ നല്ല വാഴക്കുലകള്‍ വെട്ടാനെത്തിയവര്‍ തന്നെ കൊണ്ടുപോകുകയും ചെയ്തു. അഞ്ച് വര്‍ഷമായി പ്രദേശത്ത് കൃഷി ചെയ്യുന്നുണ്ടെന്ന് വീട്ടുടമ പറഞ്ഞു. കൃഷിയോടുള്ള പ്രിയംകൊണ്ടാണ് വാഴയും കപ്പയും കൃഷി ചെയ്തത്. വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്താണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഈ നടപടി. തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം വാഴയും…
Read MoreTag: BANANA
പ്രമുഖ നടന് രാത്രി കാലങ്ങളില്‍ പതിവായി ‘പഴം തൊലി ഉരിഞ്ഞു നില്ക്കുന്ന’ ഇമോജി അയച്ചു തരുമായിരുന്നു ! തുറന്നു പറച്ചിലുമായി സിന്‍സി അനില്‍
നടന് വിനായകന്റെ പരാമര്‍ശം കേരളത്തില്‍ കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തനിക്കു സെക്സ് ചെയ്യാന്‍ തോന്നുന്ന സ്ത്രീകളോടു തുറന്നു ചോദിക്കുമെന്നും അതാണ് മീടു എങ്കില്‍ ഇനിയും ആവര്‍ത്തിക്കുമെന്നുമായിരുന്നു വിനായകന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. നിരവധി പേര് വിനായകനെതിരേ രംഗത്തു വന്നിരുന്നു. ചിലരാകട്ടെ വിനായകനെ പിന്തുണച്ചു ം സംസാരിക്കുന്നുണ്ട്്. വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിന്‍സി അനില്‍ എന്ന യുവതി. അയാള്‍ വളര്‍ന്നു വന്ന സാഹചര്യത്തില്‍ നിന്നു കൊണ്ട് അയാളില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാന്‍ ഇല്ലാത്തത് കൊണ്ട് ഞാന്‍ അയാളെ വിമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല എന്ന് സിന്‍സി പറയുന്നു. സിന്‍സിയുടെ കുറിപ്പ് ഇങ്ങനെ… മാധ്യമപ്രവര്‍ത്തകയെ കൈ ചൂണ്ടി കാണിച്ചു ‘ എനിക്ക് ആ സ്ത്രീയുമായി സെക്സ് ചെയ്യാന്‍ തോന്നിയാല്‍ ഞാന്‍ അതവരോട് പോയി ചോദിക്കും ‘ എന്ന് വിനായകന് പറഞ്ഞു വച്ചത് മറ്റൊന്നുമല്ല… ആ സ്ത്രീയെന്നത് എനിക്കും എന്റെ പുരുഷ വര്‍ഗ്ഗത്തിനും ഭോഗിക്കാന്‍…
Read Moreഒരു കിലോ പഴത്തിന്റെ വില 3000ല്‍ അധികം ! കാപ്പിപ്പൊടിയ്ക്ക് 7,414 രൂപ; ഉത്തര കൊറിയയില്‍ നടക്കുന്നതെന്ത് ?
ലോകം കോവിഡില്‍ നിന്ന് മുക്തി നേടാന്‍ പരിശ്രമിക്കുമ്പോള്‍ ഒരു കോവിഡ് കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ രാജ്യമാണ് ഉത്തരകൊറിയ. അതിരുകളെല്ലാം അടച്ച് കോവിഡിനെ പ്രതിരോധിച്ചെന്നാണായിരുന്നു ഇവരുടെ അവകാശവാദം. ഈ രാജ്യത്ത് നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും പുറംലോകത്തിന് അജ്ഞാതമായതിനാല്‍ ഇത് വിശ്വസിക്കുകയേ തല്‍ക്കാലം നിവൃത്തിയുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഉത്തരകൊറിയയില്‍ നിന്ന് പുറത്തു വരുന്ന ചില റിപ്പോര്‍ട്ടുകള്‍ രാജ്യം നേരിടുന്ന വന്‍ പ്രതിസന്ധിയെക്കുറിച്ച് സൂചനകള്‍ നല്‍കുന്നതാണ്. പ്രകൃതിദുരന്തങ്ങള്‍ അടക്കം രാജ്യത്ത് വന്‍വിലക്കയറ്റവും ഭക്ഷ്യക്ഷാമവും ഉണ്ടാക്കിയെന്നാണ് വാര്‍ത്താ ഏജന്‍സി കെ.സി.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നത്. കിം ജോങ് ഉന്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നും ആശങ്ക അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആഞ്ഞടിച്ച ടൈഫൂണ്‍ കൊടുങ്കാറ്റ് രാജ്യത്ത് വലിയ കൃഷിനാശം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ തലസ്ഥാനമായ പ്യോങ്യാങില്‍ ഒരു കിലോ വാഴപ്പഴത്തിന് 3,335 രൂപയാണ്, ഒരു പാക്കറ്റ് ബ്ലാക്ക് ടീയ്ക്ക് 5,190…
Read Moreവീണാ എസ് നായര്‍ ‘വാഴകളോടും’ വോട്ടഭ്യര്‍ത്ഥിച്ചു ! വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍
വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ എസ് നായരുടെ അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കടയിലെ വാഴത്തോട്ടത്തിലാണ് നോട്ടീസുകള്‍ കണ്ടെത്തിയത്. നേരത്തെ വീണയുടെ പോസ്റ്ററുകള്‍ ഉപയോഗിക്കാതെ ആക്രിക്കടയില്‍ തൂക്കിവിറ്റ സംഭവം വലിയ വിവാദത്തിനു തിരികകൊളുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടന്നിട്ടുണ്ടോയെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ഇന്നലെ സംശയം പ്രകടിപ്പിച്ചിരുന്നു. പ്രചാരണത്തിലെ വീഴ്ചകള്‍ അന്വേഷിക്കാന്‍ കെപിസിസി സമിതിയെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലുളള മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. മുല്ലപ്പളളിയെ കണ്ട് പരാതിപ്പെട്ട യു ഡി എഫ് സ്ഥാനാര്‍ത്ഥി വീണാ കമ്മിഷന് മുന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാഴത്തോട്ടത്തില്‍ നിന്ന് അഭ്യര്‍ത്ഥനാ നോട്ടീസുകള്‍ കണ്ടെത്തിയിരിക്കുന്നത്.
Read More