വാഴയില ലൈനില്‍ മുട്ടിയെന്ന പേരില്‍ കുലച്ച നൂറുകണക്കിന് വാഴകള്‍ വെട്ടി കര്‍ഷകനോട് ക്രൂരമായ പ്രതികാരം ചെയ്ത് കെഎസ്ഇബി. വാരപ്പെട്ടിയില്‍ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയില്‍ കൃഷി ചെയ്തിരുന്ന 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വെട്ടിനശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കര്ഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന്‍ സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒന്‍പത് മാസം പ്രായമായ കുലവാഴകളാണിത്. ദിവസങ്ങള്‍ക്കകം വെട്ടി വില്‍ക്കാനാവുംവിധം മൂപ്പെത്തുന്ന കുലകളാണ് ഉപയോഗശൂന്യമായതെന്ന് തോമസിന്റെ മകന് അനീഷ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാര്‍ വാഴകള്‍ വെട്ടിയതെന്ന് അനീഷ് വ്യക്തമാക്കി. രണ്ടര ഏക്കറില്‍ 1600 ഏത്തവാഴകളാണുള്ളത്. ഇതില്‍ അര ഏക്കറിലെ വാഴകളാണ് കെഎസ്ഇബിക്കാര്‍ എത്തി വെട്ടിനിരത്തിയത്. സംഭവദിവസം ഒരു വാഴയുടെ ഇല ലൈനില്‍ മുട്ടി കത്തിനശിച്ചിരുന്നു. ഇതേ…
Read MoreTag: banana tree
അദ്ഭുതം, ബാബു ആന്റണി ഏത്തവാഴയില് ? എന്തു ചെയ്യണമെന്നറിയാതെ സിനിമാലോകം; വൈറലാകുന്ന സംഭവം ഇങ്ങനെ…
നടന് ബാബു ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ട്രോളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്.’ബാബു ആന്റണിയുടെ രൂപം ഏത്തവാഴയില്, എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം’. ഇതായിരുന്നു ട്രോളിലെ വാക്കുകള്‍.’ഇത് അയച്ചു തന്നവര്‍ക്കു നന്ദി. ഹൃദയം തുറന്ന് പൊട്ടിച്ചിരിക്കാനുള്ള വക ഇതിലുണ്ട്. ഏത്തവാഴയും എന്റെ ആരാധകരില്‍ ഒരാളാണെന്ന് കണ്ടതില്‍ സന്തോഷം.’ട്രോള്‍ പങ്കുവച്ച ശേഷം ബാബു ആന്റണി കുറിച്ചത് ഇങ്ങനെയായിരുന്നു. ഈ ട്രോളിനു താഴെ വരുന്ന കമന്റുകളും അതീവ രസകരമാണ്. ‘ ബാബു ആന്റണി വാഴ അടുത്തുള്ള വാഴകളെ ഇടിച്ചു കൊണ്ടിരിക്കുന്നു’, ‘ഫ്രീക്കന്‍ ഏത്തവാഴ ആയിരിക്കും..ടാറ്റൂ കുത്തിയതാ’…എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാറിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ബാബു ആന്റണി.
Read Moreഇതെന്താ വാഴയ്ക്ക് ഭ്രാന്ത് പിടിച്ചോ ! വാഴക്കുലയുണ്ടായ ശേഷം വെട്ടിയ പൂവന്‍വാഴ വീണ്ടും കുലച്ചു; അമ്പരപ്പ് വിട്ടുമാറാതെ കാഴ്ചക്കാര്‍…
ഒരിക്കല്‍ കുലച്ചുവെട്ടിയ പൂവന്‍വാഴ വീണ്ടും കുലച്ചത് കൗതുകമാവുന്നു. വയനാട്ടിലെ പനമരത്ത് രണ്ടാം മൈല്‍ എടയത്ത് ഗലീലിയോ ജോര്‍ജിന്റെ കൃഷിയിടത്തിലാണ് ഈ കൗതുകക്കാഴ്ച. പാതയോരത്തുള്ള കൃഷിയിടത്തിലെ പൂവന്‍വാഴ കുലവന്നു പഴുത്തതിനെത്തുടര്ന്നു 3 മാസം മുന്‍പ് വെട്ടിയതാണ്. എന്നാല്‍, കഴിഞ്ഞ ദിവസം നോക്കുമ്പോള്‍ വെട്ടിയ ഭാഗത്തിനു മുകളിലായി വീണ്ടും കുലവന്ന നിലയില്‍ കണ്ടു. കൗതുകക്കാഴ്ച ബിനാച്ചി-പനമരം പാതയോരത്തായതിനാല്‍ കാഴ്ചക്കാരായി എത്തിയതും ഒട്ടേറെപ്പേരാണ്. ഒരു വാഴയില്‍ത്തന്നെ രണ്ടു കുലകളും ഒട്ടേറെ വാഴച്ചുണ്ടുകളും ഉണ്ടായ കാഴ്ച പലയിടങ്ങളിലും കണ്ടിട്ടുണ്ടെങ്കിലും വെട്ടിയ പൂവന്‍വാഴ വീണ്ടും കുലച്ചുകാണുന്നത് ആദ്യമായിട്ടാണെന്നാണ് കാഴ്ചക്കാരായെത്തിയ പലരും പറയുന്നത്. ഇതിനോടകം പൂവന്‍വാഴയും കുലയും വൈറലായിട്ടുണ്ട്.
Read More