തായ്ലാന്‍ഡിലേക്ക് ജീവനോടെ 109 മൃഗങ്ങളെ കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് ഇന്ത്യന്‍ യുവതികള്‍ ബാങ്കോക്കില്‍ അറസ്റ്റില്‍. തിങ്കളാഴ്ചയാണ് ഇവര്‍ തായ്ലാന്ഡ് അധികൃതര്‍ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ പിടിയിലായത്. രണ്ട് സ്യൂട്ട്കേസുകളില്‍ അടച്ച് കടത്താന്‍ ശ്രമിച്ച മൃഗങ്ങളെ എക്സ്റേ പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു. ഇവയില്‍ അപൂര്‍വ്വ ഇനത്തില്‍ പെടുന്ന രണ്ട് വെള്ള മുള്ളന്‍പന്നികള്‍, രണ്ട് ഉറുമ്പ്തീനികള്‍, 35 ആമകള്‍, 50 പല്ലികള്‍, 20 പാമ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നുവെന്ന് തായ്ലാന്ഡ് നാഷണല്‍ പാര്‍ക്ക്, വൈല്‍ഡ് ലൈഫ്, പ്ലാന്റ് കണ്‍സര്‍വേഷന്‍ വിഭാഗം വ്യക്തമാക്കി. ചെന്നൈയില്‍ നിന്നും യാത്ര ചെയ്ത നിത്യ രാജ, സാകിയ സുല്‍ത്താന ഇബ്രാഹിം എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ കസ്റ്റംസ്, വന്യജീവി നിയമങ്ങള്‍ പ്രകാരം കേസെടുത്തതായി അധികൃതര്‍ അറിയിച്ചു.
Read MoreTag: Bangkok
സുന്ദരിയും സുശീലയും കന്യകയുമായ മകള്‍ക്ക് വരനെത്തേടി കോടീശ്വരന് ! സ്ത്രീധനമായി നല്‍കുന്നത് രണ്ടു കോടിയും ബിസിനസ് പങ്കാളിത്തവും; വരനു വേണ്ട യോഗ്യതകള്‍ ഇങ്ങനെ…
ബാങ്കോക്ക്: വ്യത്യസ്ഥമായ രീതിയില്‍ മകള്‍ക്ക് വരനെത്തേടി തായ്ലന്ഡിലെ കോടീശ്വരന്. മകളുടെ സര്‍വ്വ ഗുണങ്ങളും പറഞ്ഞു കൊണ്ട് സോഷ്യല്‍മീഡിയയിലൂടെയാണ് വരനെ തായ്ലാന്റിലെ മില്യണയറായ ആര്‍നോണ്‍ റോഡ്തോന്‍ഗ് വരനെ തേടുന്നത്. വിചിത്ര വാഗ്ദാനങ്ങളാണ് ഇദ്ദേഹം മുന്നോട്ടു വച്ചിരിക്കുന്നത്. 26 കാരിയായ തന്റെ മകള്‍ കാണ്‍സിറ്റയ്ക്ക് വിവാഹ പ്രായമായെന്നും നല്ല പയ്യനെ കണ്ടെത്തുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു വാഗ്ദാനമെന്ന് അദ്ദേഹം അറിയിക്കുന്നു. തന്റെ മകള്‍ സുന്ദരിയാണെന്നും കോടീശ്വരിയാണെന്നും ഇംഗ്ലീഷും ചൈനീസും തായ് ഭാഷയും നന്നായി സംസാരിക്കുമെന്നും കന്യകയാണെന്നും അദ്ദേഹം പറയുന്നു. തന്റെ മകളെ കെട്ടുന്ന പയ്യന് രണ്ട് കോടി സ്ത്രീധനത്തിനു പുറമെ കോടികളുടെ ബിസിനസില്‍ പങ്കാളിത്തവും ഈ കോടീശ്വരന് വാഗ്ദാനം ചെയ്യുന്നുണ്ട്. മകളെ വിവാഹം കഴിക്കുന്നയാള്‍ക്ക് തന്റെ ഫാം മൊത്തമായി എഴുതിക്കൊടുക്കാമെന്നും വാഗ്ദാനത്തിലുണ്ട്. സതേണ്‍ തായ്ലന്റിലെ ചുംഫോന്‍ പ്രവിശ്യയിലെ ഡുറിയന് ഫ്രൂട്ട് ഫാമിന്റെ ഉടമയാണ് റോഡ്തോന്‍ഗ്. തന്നെ ബിസിസനില്‍ സഹായിക്കുന്ന മകള്‍ സര്‍വോപരി…
Read More