പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് എതിരേ ബംഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ വ്യാപക അക്രമം. ക്ഷേത്രങ്ങള്‍ക്കും ബസുകള്‍ക്കും ട്രെയിനുകള്‍ക്കുമെതിരേ വന്‍തോതിലുള്ള ആക്രമണമാണ് കലാപകാരികള്‍ അഴിച്ചു വിട്ടത്. നരേന്ദ്രമോദി ധാക്കയില്‍ ഇറങ്ങിയ വെള്ളിയാഴ്ച മുതല്‍ തുടങ്ങിയ അക്രമം ഞായറാഴ്ച എത്തിയപ്പോള്‍ ബസുകളും ട്രെയിനുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കുന്നതിലേക്കാണ് എത്തി നില്‍ക്കുന്നത്. പലയിടത്തായി നടന്ന ആക്രമണത്തില്‍ 11 പേര്‍ക്ക് ജീവന് നഷ്ടമായി. തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളാണ് ആക്രമണത്തിനു പിറകിലെന്നും നിരവധി ക്ഷേത്രങ്ങളും ഗതാഗത സംവിധാനങ്ങളും ആക്രമിക്കപ്പെട്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച സന്ദര്‍ശനം തുടങ്ങിയ ആദ്യ ദിവസം മുതല്‍ മോദിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് അരങ്ങേറിയ അക്രമങ്ങളില്‍ ഞായറാഴ്ച വരെ 11 പേര് കൊല്ലപ്പെട്ടതായി ബംഗ്ലാദേശി പോലീസും ഡോക്ടര്‍മാരും പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോദി എത്തിയതു മുതല്‍ തുടങ്ങിയ കലാപം മോദി രാജ്യം വിട്ടിട്ടും ഞായറാഴ്ച വരെ തുടര്‍ന്നു. ബംഗ്ലാദേശ് പാകിസ്താനില്‍ നിന്നും സ്വതന്ത്രമായതിന്റെ…
Read More