തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പരാതിയുമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോടതിയെ സമീപിച്ചത്. എന്നാല്‍ പരിശോധനയില്‍ ഇവര്‍ ബംഗ്ലാദേശ് പൗരയാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. 2021-ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാവോണ്‍ ദക്ഷിണ് മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ട അലോ റാണി സര്‍ക്കാരാണ് തിരഞ്ഞെടുപ്പ് പരാജയം ചോദ്യംചെയ്ത് കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ വാദംകേട്ട ശേഷമാണ് അലോ റാണി സര്‍ക്കാര്‍ ബംഗ്ലാദേശ് പൗരയാണെന്നും ഹര്‍ജി നിലനില്‍ക്കില്ലെന്നും കോടതി കണ്ടെത്തിയത്. അവര്‍ക്കെതിരെ നടപടിക്കും ജസ്റ്റിസ് ബിബേക് ചൗധരി നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പില്‍ 2000 വോട്ടിനായിരുന്നു അലോ റാണി സര്‍ക്കാര്‍ ബി.ജെ.പി സ്ഥാനാര്‍ഥി സ്വപന് മഞ്ജുംദാറിനോട് പരാജയപ്പെട്ടത്. ഇന്ത്യന്‍ നിയമങ്ങള്‍ ഇരട്ടപൗരത്വം അനുവദിക്കാത്ത കാലത്തോളം അലോ റാണി സര്‍ക്കാരിന് ഇന്ത്യന്‍ പൗരയാണെന്ന് സ്ഥാപിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നിയമ നടപടിയും നേരിടേണ്ടി വരും. അനധികൃതമായി ഇന്ത്യയില്‍ താമസിച്ചതിന് നടപടിയെടുക്കാനും നാടുകടത്താനും കോടതി…
Read MoreTag: Bangladeshi
കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ബംഗ്ലാദേശിലെ തീവ്രവാദികളും കൊടുംകുറ്റവാളികളും; പലരും കഴിയുന്നത് വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച്; കഴിഞ്ഞ ദിവസം മലപ്പുറത്തു നിന്ന് പിടിയിലായത് 35 ബംഗ്ലാദേശികള്‍
നമ്മുടെ നാട്ടില്‍ പശ്ചിമബംഗാളില്‍ നിന്നുള്ള തൊഴിലാളികളെന്ന വ്യാജേന എത്തുന്നവരില്‍ നല്ലൊരു പങ്കും ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ എന്നു വിവരം. ബംഗാളികളായി കേരളത്തിലെത്തിയവരില്‍ ബംഗ്ലാദേശി തീവ്രവാദികളും കൊടുംകുറ്റവാളികളുമുണ്ടെന്ന വിവരം കേരളത്തിലെ ആളുകളെ ആശങ്കപ്പെടുത്താന്‍ പോന്നതാണ്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ വാഴക്കാട്ടുനിന്ന് 35 പേരെ രേഖകളില്ലാതെ പിടികൂടിയതോടെയാണ് ബംഗ്ലാദേശുകാരുടെ സാന്നിധ്യം വലിയ തോതിലുണ്ടെന്നു സ്ഥിരീകരിച്ചത്.കെട്ടിട നിര്‍മാണത്തൊഴിലാളികളാണു വാഴക്കാട്ട് അറസ്റ്റിലായത്. ഇവരില്‍ അഞ്ചു പേര്‍ക്കു മാത്രമാണ് പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നത്. മറ്റുള്ളവരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാജമായിരുന്നു. ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇവരുടെ വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്. എന്‍.ഐ.എ. അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയെന്നാണ് സൂചന. സംസ്ഥാനത്ത് വിവിധ മേഖലകളിലായി ലക്ഷക്കണക്കിനു ബംഗാളികള്‍ തൊഴിലെടുക്കുന്നുണ്ട്. ഏകദേശം 30 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നുണ്ടെന്നാണ് കണക്ക്. മുമ്പ് തമിഴ്‌നാട്ടില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു കേരളത്തില്‍ കൂടുതലെങ്കില്‍ ബംഗാളികളുടെയും വടക്കു-കിഴക്കന്‍ സംസ്ഥാനക്കാരുടെയും കുത്തൊഴുക്കോടെ…
Read More