കൊട്ടാരക്കര പട്ടാഴിക്ഷേത്രത്തില്‍ തന്റെ സ്വര്‍ണമാല മോഷണം പോയ സുഭദ്രക്ക് സ്വന്തം സ്വര്‍ണവളകള്‍ ഊരിനല്‍കിയ സ്ത്രീയ്ക്കായുള്ള തെരച്ചിലിലായിരുന്നു കേരളം. ഒടുവില്‍ അവരെ കണ്ടുകിട്ടുകയും ചെയ്തു. ആലപ്പുഴ സ്വദേശിനിയായ ശ്രീലതയായിരുന്നു കനിവിന്റെ ആ ആള്‍രൂപം. അന്തരിച്ച മോഹനന് വൈദ്യരുടെ ഭാര്യയാണ് ശ്രീലത എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. മാധ്യമങ്ങള്‍ക്കു മുന്പില് വരാന്‍ വിസമ്മതിച്ച ശ്രീലത നിരവധി തവണ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് മാധ്യമങ്ങളോടു സംസാരിക്കാന്‍ തയ്യാറായത്. കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത, ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴിക്ഷേത്രത്തില്‍ പോയത്. മാല നഷ്ടപ്പെട്ട സുഭാദ്രാമ്മയ്ക്കും തന്നെ സാഹായിച്ച ഈ സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. സുഭദ്രാമ്മയ്ക്ക് വളകള്‍ നല്‍കിയത് ശ്രീലതയാണെന്ന ചിലര്‍ക്ക് മനസിലായെന്ന് വ്യക്തമായാതോടെ കൊട്ടാരക്കരയില്‍ നിന്ന് ചേര്‍ത്തയല്ക്ക് മടങ്ങുകയായിരുന്നു.
Read MoreTag: bangles
വള വാങ്ങി നല്‍കിയില്ല ! ഫീനോയില്‍ കുടിച്ച് മകളുടെ ആത്മഹത്യാ ശ്രമം; ഇതു കണ്ട് വിഷമം മൂത്ത അമ്മ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി…
അമ്മ വള വാങ്ങി നല്കാഞ്ഞതിന്റെ മനപ്രയാസത്തില്‍ വീട്ടുകാരുടെ കണ്മുമ്പില് വച്ച് ഫീനോയില്‍ കുടിച്ച് മകള്‍. ഇതു കണ്ട് ഹൃദയം തകര്‍ന്ന അമ്മ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി. മുംബൈയിലെ ഓഷിവര മേഖലയിലെ ലോഖന്ദ്വാല മാര്‍ക്കറ്റിന് സമീപം ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. ഒരു പെട്ടി വളയ്ക്ക് വേണ്ടിയാണ് പ്രിയയും അമ്മ സാഷി കോമള്‍ സാഗറും തമ്മില്‍ വഴക്കിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് വീട്ടുകാരുടെ മുമ്പില്‍ വെച്ച് പെണ്‍കുട്ടി ഫിനോയില്‍ കുടിക്കുകയായിരുന്നു. തുടര്‍ന്ന് പ്രിയയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ബന്ധുക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് സാഷിയെ കാണാതായ കാര്യം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ നിലയില്‍ സാഷിയെ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
Read More