ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2,000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റിക്കൊടുത്തു തുടങ്ങി. ഇന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയാണു മാറ്റിയെടുക്കാന്‍ സമയം. മിക്ക ബാങ്കുകളിലും രാവിലെ മുതല്‍ നോട്ടുകള്‍ മാറ്റിയെടുക്കാനെത്തിയവവരുടെ തിരക്ക് അനുഭവപ്പെട്ടു. ഒരാള്‍ക്ക് ക്യൂവില്‍നിന്ന് പത്തു നോട്ടുകള്‍ (20,000 രൂപ) വരെയാണ് ഒരു സമയം മാറാനാകുക. പിന്നാലെ അതേ ക്യൂവില്‍ വീണ്ടും ചേര്‍ന്ന് നോട്ട് മാറിയെടുക്കാം. നോട്ട് മാറ്റിയെടുക്കാന്‍ തിരിച്ചറിയല്‍ രേഖയോ പ്രത്യേക അപേക്ഷാഫോമോ ആവശ്യമില്ല. ബാങ്കില്‍ 2,000 രൂപ നോട്ടുകള്‍ അക്കൗണ്ടുള്ളവര്‍ക്കു പരിധിയില്ലാതെ നിക്ഷേപിക്കാം. 2,000 രൂപ നോട്ടുകള്‍ മാറിയെടുക്കാനോ ബാങ്കുകളില്‍ നിക്ഷേപിക്കാനോ തിരക്കു കൂട്ടേണ്ടതില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ”സെപ്റ്റംബര്‍ 30നു ശേഷവും 2,000 രൂപ നോട്ട് രാജ്യത്ത് ഉപയോഗിക്കാം. 2,000 രൂപ നോട്ട് പിന്‍വലിച്ചത് റിസര്‍വ് ബാങ്കിന്റെ കറന്‍സി മാനേജ്മെന്റിന്റെ ഭാഗമായാണ്. സെപ്റ്റംബര്‍ 30നു മുന്‍പ് ഭൂരിഭാഗം…
Read MoreTag: bank
പത്തു ദിവസം മുമ്പ് കാണാതായ ബാങ്ക് ജീവനക്കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വനത്തില്‍ ! ആണ്‍സുഹൃത്ത് അറസ്റ്റില്‍…
ഛത്തീസ്ഗഢില്‍ പത്തുദിവസം മുമ്പ് കാണാതായ ബാങ്കുജീവനക്കാരിയുടെ മൃതദേഹം കാടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തനു കുറെ (26) എന്ന യുവതിയെയാണ് മരിച്ച നിലയില്‍ ഒഡിഷയിലെ വനത്തില്‍ വച്ച് കണ്ടെത്തിയത്. പാതി കത്തിക്കരിഞ്ഞ നിലയില്‍ ഒഡിഷയിലെ ബാലംഗീറിലെ കാട്ടിനുള്ളിലാണ് മൃതദേഹം കിടന്നത്. ഛത്തീസ്ഗഢ് കോര്‍ബ സ്വദേശിനിയാണ് തനു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ആണ് സുഹൃത്ത് സച്ചിന് അഗര്‍വാളിനെ (30) പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതി വെടിയേറ്റാണ് മരിച്ചതെന്നും മൃതദേഹം ഇതിന് ശേഷം കത്തിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. റായ്പുരിലെ സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയായിരുന്നു തനു. നവംബര്‍ 21 മുതലാണ് ഇവരെ കാണാതായത്. സച്ചിനൊപ്പം തനു ഒഡിഷയിലേക്ക് പോയെന്നായിരുന്നു ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ബന്ധുക്കള്‍ 22-ാം തീയതി കാണാനില്ലെന്ന് പോലീസില്‍ പരാതി നല്കി. ഛത്തീസ്ഗഢ് പോലീസ് അന്വേഷിക്കുന്നതിനിടെയാണ് ഒഡിഷയിലെ വനത്തിനുള്ളില്‍ പാതി കത്തിയ നിലയില്‍ യുവതിയുടെ മൃതദേഹം കിടക്കുന്നതായി വിവരം…
Read Moreകരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമിട്ടത് 30 ലക്ഷം ! ചികിത്സയ്ക്ക് സ്വന്തം പണം ചോദിച്ചപ്പോള്‍ ബാങ്കുകാര് കൈമലര്‍ത്തി; ഒടുവില്‍ മരണം…
സ്വന്തമായി 30 ലക്ഷം രൂപ ബാങ്കില്‍ കിടക്കുന്നയാള്‍ രോഗത്തിന് ചികിത്സിക്കാന്‍ കാശില്ലാതെ മരിക്കേണ്ടുന്ന ദുരവസ്ഥ ലോകത്തെവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് ഒരു പക്ഷെ ഈ നമ്പര്‍ വണ്‍ കേരളത്തിലായിരിക്കും. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷം നിക്ഷേപമുണ്ടായിട്ടും ഭാര്യയെ ചികിത്സിക്കാന്‍ പണമില്ലാതെ അവരെ മരണത്തിനു വിട്ടു കൊടുക്കേണ്ടി വന്ന 80 വയസുള്ള ദേവസിയുടെ ദുര്‍വിധി നിരവധി ചോദ്യങ്ങളാണുയര്‍ത്തുന്നത്. ബാങ്കിലെ സ്വന്തം കാശ് ചോദിക്കുമ്പോള്‍ പട്ടിയോടെന്ന പോലെയാണ് അധികൃതര്‍ പെരുമാറുന്നതെന്നും തന്റെ ഭാര്യയെ തിരിച്ചു തരാന്‍ അവര്ക്കാകുമോയെന്നും കരുവന്നൂര്‍ സ്വദേശി ദേവസി ചോദിക്കുന്നു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് മതിയായി പണം കിട്ടാതെ ദേവസിയുടെ ഭാര്യ ഫിലോമിന ഇന്ന് രാവിലെ മരിച്ചു. മാപ്രാണം സ്വദേശിയായ ഫിലോമിന തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ചതും മറ്റുമുള്ള ഇവരുടെ സമ്പാദ്യമാണ് കരുവന്നൂര്‍…
Read Moreമുമ്പ് ലോണടയ്ക്കാന്‍ വഴിയില്ലാതെ ബാങ്കിലെ പലരുടെയും വീട്ടുപടിക്കല്‍ ചെന്നു നിന്നിട്ടുണ്ട് ! ഇന്ന് ബാങ്കുകാര് ടാര്‍ജറ്റ് തികയ്ക്കാന്‍ തന്നെ തേടിയെത്തുന്നുവെന്ന് രശ്മി പശുപാലന്…
മലയാളികള്‍ക്ക് നല്ലവണ്ണം അറിയാമാവുന്ന മോഡലും സോഷ്യല്‍ മീഡിയ താരവും ഇടതുപക്ഷ സഹയാത്രികയുമാണ് രശ്മി ആര് നായര്‍ എന്ന രശ്മി പശുപാലന്. ഇവര്‍ക്ക് നിരവധി ആരാധകരുമുണ്ട്. ഫോട്ടോകള്‍ മിക്കതും അതീവ ഗ്ലാമറസ് ആയതിനാല്‍ നിരവധി കാഴ്ചക്കാരും എത്താറുണ്ട്. നിരവധി വിവാദങ്ങളിലും ഉള്പ്പെട്ടിട്ടുള്ളതിലാല് മാധ്യമ ലൈംലൈറ്റില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന ഒരു താരം കൂടിയാണ് രശ്മി. അതേ സമയം സമകാലീക സാമൂഹിത രാഷട്രീയ വിഷയങ്ങളില്‍ തന്റെ അഭിപ്രായവും നിലപാടുകളും വെട്ടിത്തുറന്ന് പറയാനും ഇവര്‍ മടികാണിക്കാറില്ല. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിനിയാണ് രശ്മി. ഇപ്പോഴിതാ ഇത്തരത്തില്‍ രശ്മി പങ്കുവെച്ച പുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറി ഇരിക്കുന്നത്. താന്‍ നേരത്തെ അനുഭവിച്ച ദുരിതങ്ങളും ഇപ്പോളത്തെ ജീവിതവും രശ്മി കുറിപ്പിലൂടെ പറയുന്നുണ്ട്. രശ്മി ആര് നായരുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം: ഏഴു വര്‍ഷം മുന്‍പ് ഞാന്‍ നൂറു രൂപ തികച്ചെടുക്കാന്‍ ഇല്ലാത്തതുകൊണ്ട്…
Read Moreഒന്നിരുട്ടി വെളുത്തപ്പോള്‍ പൂക്കച്ചവടക്കാരന്റെ ഭാര്യ കോടീശ്വരി ! ബാങ്ക് അക്കൗണ്ടില്‍ വന്നത് 30 കോടി രൂപ; പണം വന്ന വഴിയറിഞ്ഞപ്പോള്‍ അവര്‍ ഞെട്ടിപ്പോയി…
രാത്രി ഇരുട്ടി വെളുത്തപ്പോള്‍ താന്‍ കോടീശ്വരിയായി എന്ന സത്യമറിഞ്ഞാല്‍ ആരുടെയും ബോധം പോകും. ഇത്തരത്തില്‍ പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തിയത് 30 കോടി രൂപയാണ്. കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് അക്കൗണ്ടില്‍ പണം എത്തിയെങ്കിലും കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തറിഞ്ഞത്. കര്‍ണാടകത്തിലെ ചന്നപട്ടണയിലുള്ള പൂക്കച്ചവടക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിലാണ് കോടികള്‍ എത്തിയത്. ബാങ്കില്‍ നിന്നുള്ളവര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് എസ്ബിഐയിലെ അക്കൗണ്ടിലേക്ക് പണം വന്നകാര്യം പൂക്കച്ചവടക്കാരനായ സയിദ് ബുഹാന്റെ ഭാര്യ രഹ്ന ബാനു അറിയുന്നത്. തുടര്‍ന്ന് ബാങ്കധികൃതര്‍ അക്കൗണ്ട് മരവിപ്പിക്കുകയായിരുന്നു. മുമ്പ് ഇവരുടെ അക്കൗണ്ടില്‍ 60 രൂപ മാത്രമായിരുന്നുണ്ടായിരുന്നത്. മാസങ്ങള്‍ക്കുമുമ്പ് ഓണ്‍ലൈനിലൂടെ ഭാര്യയ്ക്ക് സാരി വാങ്ങിയപ്പോള്‍ കമ്പനി എക്സിക്യുട്ടീവ് എന്ന പേരില്‍ ഒരാള്‍ വിളിക്കുകയും കാര്‍ സമ്മാനമായി ലഭിച്ചെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതു ലഭിക്കണമെങ്കില്‍ 6,900 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ചെവിക്ക് ശസ്ത്രക്രിയ നടത്തുന്നതിനായി രണ്ടു ലക്ഷം…
Read More50000 രൂപയില്‍ താഴെയുള്ള ബാങ്ക് ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ! പുതിയ നീക്കം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട 120 കോടിയുടെ കഥ പുറത്തു വന്നതിനു പിന്നാലെ…
50000ല്‍ താഴെയുള്ള ബാങ്ക് ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇപ്പോള്‍ 50000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമില്ല. പൗരത്വ ദേഭഗതി നിയമത്തിനെതിരെ രാജ്യത്ത് ആകമാനം കലാപം അഴിച്ചുവിടാന്‍ പോപ്പുലര്‍ ഫ്രണ്ട് 120 കോടി മുടക്കി എന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ആലോചന തുടങ്ങിയത്. 50,000 രൂപക്ക് മുകളില്‍ നടക്കുന്ന ഇടപാടുകള്‍ ആരാണ് നടത്തിയതെന്നറിയാനുള്ള സംവിധാനം ബാങ്കുകള്‍ക്കുണ്ട്. ബാങ്കുകള്‍ വഴി ഇക്കാര്യം അറിയാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാരിനുമുണ്ട്. യുപിയില്‍ അക്രമം ഉണ്ടാക്കാനാണ് 78 അക്കൗണ്ടുകള്‍ വഴി 120 കോടി ഒഴുക്കിയതായി എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയത്. ഇക്കാര്യം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുപി, മംഗലാപുരം, ആസാം തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് കേന്ദ്രം കണ്ടെത്തി കഴിഞ്ഞു. നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ്…
Read Moreആരോട് പറയാന്‍? അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ 1900 രൂപ പിഴ; സിപിഐഎം അടൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുടെ അനുഭവം ഇങ്ങനെ
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന കാരണത്താല്‍ കോര്‍പറേറ്റ് ബാങ്കുകളുടെ തീവെട്ടി കൊള്ള തുടര്‍കഥയാകുന്നു. മിനിമം ബാലന്‍സ് 1000 രൂപ വേണമെന്നാണ് ബാങ്കുകളുടെ നിലപാട്. മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ട് ഉടമകളുടെ പക്കല്‍ നിന്നും പിഴയായ സാധാരണ ചെറിയ തുകയാണ് ഈടാക്കിയിരുന്നത് എന്നാല്‍ അടൂര്‍ ഐഡിബിഐ ബാങ്ക് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ 1900 രൂപ പിഴ അടയ്ക്കണമെന്നാണ് അക്കൗണ്ട് ഉടമയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സിപിഐഎം അടൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറി പി ബി ഹര്ഷകുമാറിനൊടാണ് പിഴ അടയ്ക്കാന്‍ ബാങ്ക് അധിക്യതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തെകുറിച്ച് ഹര്‍ഷകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ… ഞാനും എന്റെ ഭാര്യയും ചേര്‍ന്ന് ഐഡിബിഐ ബാങ്കിന്റെ അടൂര്‍ ബ്രാഞ്ചില്‍നിന്ന് 300000 രൂപ കിസാന്‍ ക്രെഡിറ്റ് പദ്ധതിയില്‍പ്പെടുത്തി വായ്പ എടുത്തു. വായ്പ വേണമെങ്കില്‍ ഉപഭോക്താവ് ഒരു എസ്ബി അക്കൗണ്ട് കൂടി ആരംഭിക്കണമെന്ന് പറഞ്ഞതിന് പ്രകാരം 500…
Read More