കൂട്ടിക്കലില്‍ കേരള ബാങ്കിന്റെ ജപ്തി നടപടി നേരിടുന്ന പരുവക്കാട്ടില്‍ ദാമോദരൻ കോട്ടയത്ത് കേരള ബാങ്കിന്റെ മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണയ്ക്കിടെ വിതുമ്പിയപ്പോൾ.ഭാര്യ വിജയമ്മ സമീപം.-ജോണ്‍ മാത്യു. മുണ്ടക്കയം: പ്രളയ ദുരിതബാധിത മേഖലയിൽ ജപ്തി നടപടി ഉണ്ടാകില്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറയുമ്പോഴും ജപ്തിനടപടിയുമായി മുന്നോട്ടു പോകുകയാണു കേരള ബാങ്കിന്റെ ഏന്തയാർ ശാഖ. വൃദ്ധദമ്പതികളായ കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാര്‍ പരുവക്കാട്ടില്‍ ദാമോദരന്‍ (77), ഭാര്യ വിജയമ്മ(72)എന്നിവരാണ് സ്വന്തം കിടപ്പാടം നഷ്ടമാകുമെന്ന ഭീതിയില്‍ കഴിയുന്നത്. 2012ലാണ് ആകെയുണ്ടായിരുന്ന 10 സെന്റ് സ്ഥലം ഈടുവച്ച് വീട് പണിയുന്നതിനായി അഞ്ചു ലക്ഷം രൂപ രണ്ടു പേരുടെയും പേരിൽ ഭവനവായ്പ എടുത്തത്. വീടുനിര്‍മാണം പൂര്‍ത്തിയായി വായ്പ തിരിച്ചടച്ചു വരുന്നതിനിടയില്‍ ദാമോദരന്‍ ഹൃദയാഘാതമുണ്ടായി ചികിത്സയിലായി. ഇതോടെ മേസ്തിരിപ്പണിക്കാരനായ ദാമോദരന്‍ തിരിച്ചടവ് പ്രതിസന്ധിയിലായി. വിജയമ്മയ്ക്കാവട്ടെ തൈറോയിഡ് രോഗവും പിടിപെട്ടു. സര്‍ക്കാര്‍ നല്കുന്ന പെന്‍ഷനല്ലാതെ ഇരുവര്‍ക്കും മറ്റു വരുമാനങ്ങളൊന്നും…
Read More