കരുവന്നൂര്‍ ബാങ്ക് തിരിമറി ചൂടുപിടിച്ച ചര്‍ച്ചയാകുമ്പോള്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ മുന്‍ പഞ്ചായത്തംഗം ടി.എം. മുകുന്ദന് കരുവന്നൂര്‍ സര്‍വീസ് സഹകരണബാങ്കില്‍നിന്നു വായ്പയെടുത്ത തുകയുടെ കാര്യത്തില്‍ ദുരൂഹത തുടരുന്നു. മുകുന്ദന് 80 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറയുമ്പോള്‍ 20 ലക്ഷം വായ്പയെടുത്തെന്ന കാര്യം മാത്രമേ വീട്ടുകാര്‍ക്ക് അറിയൂ… ഈടുവച്ച ഭൂരേഖകള്‍ ഉപയോഗിച്ച് തട്ടിപ്പു നടന്നോ എന്ന് അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ബാങ്കിന്റെ വീഴ്ചയാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നു പൊതുപ്രവര്‍ത്തകര്‍ ആരോപിച്ചു. ബാങ്കില്‍ പണയംവച്ച ഭൂമിയടക്കമുള്ള രേഖകളില്‍ ഉടമകള്‍ അറിയാതെ ജീവനക്കാരും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയും ഒത്തുകളിച്ച് കോടികള്‍ വായ്പയെടുത്തിട്ടുണ്ടെന്നാണ് ആരോപണം. 20 ലക്ഷം വായ്പ 80 ലക്ഷമായതില്‍ അന്വേഷണം വേണമെന്നു മുകുന്ദന്റെ സഹോദരി ആവശ്യപ്പെട്ടു. വടക്കാഞ്ചേരി വ്യാസ കോളജിലെ ജീവനക്കാരനായിരുന്നു മുകുന്ദന്. 1995-ല്‍ സ്ഥലവും വീടും ഈടുവച്ച് പത്തുലക്ഷം രൂപയും അഞ്ചു വര്‍ഷം മുമ്പു മകളുടെ വിവാഹത്തിനു…
Read More