പാവം ഭാര്യമാരോട് പറഞ്ഞത് ബംഗളുരുവിലേക്ക് പോകുവാണെന്ന് ! എന്നിട്ട് നേരേ പോയത് ബാങ്കോക്കിലേക്ക്; തിരികെയെത്തിയപ്പോള്‍ കിട്ടിയത് എട്ടിന്റെ പണി…

ബംഗളുരുവിലേക്കെന്നു പറഞ്ഞ് ഭാര്യമാരെ പറ്റിച്ച് ബാങ്കോക്കില്‍ കറങ്ങാന്‍ പോയ ഭര്‍ത്താക്കന്മാര്‍ തിരികെയെത്തിയപ്പോള്‍ അവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ബംഗളൂരുവിലാണ് തരികിട ഭര്‍ത്താക്കന്മാര്‍ക്ക് ഇങ്ങനെ എട്ടിന്റെ പണി കിട്ടിയത്. ഇവര്‍ക്കു പറ്റിയ അമളി സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരും അറിയുകയും ചെയ്തു. ഇവര്‍ക്ക് പറ്റിയ അബദ്ധം ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഇപ്പോള്‍. ഇവര്‍ക്ക് കിട്ടിയ പണിയില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവരാണ് കമന്റും ഷെയറും ചെയ്യുന്നതില്‍ ഭൂരിപക്ഷം പേരും. ബിസിനസ് ആവശ്യത്തിന് ബംഗളൂരുവിലേക്ക് പോകുന്നു എന്ന് ഭാര്യമാരോട് പറഞ്ഞാണ് ഇവര്‍ ബാങ്കോക്കിലേക്ക് ടൂര്‍ പോയത്. ബാങ്കോക്ക് സന്ദര്‍ശനമൊക്കെ കഴിഞ്ഞു തിരികെ വന്നപ്പോഴാണ് പണി പാളിയത്. തങ്ങളുടെ തട്ടിപ്പ് ആരും അറിയില്ലെന്നാണ് ഇവര്‍ കരുതിയത് എന്നാല്‍ കറക്കം ഒക്കെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കാണുന്നത് ഇവരുടെ വീടുകളില്‍ പോലീസ് പോസ്റ്റര്‍ ആണ്. ഇതിന്റെ ചിത്രമാണ് ഇപ്പോള്‍ തരംഗമാകുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് പോയി…

Read More

ഇവനാണ് നുമ്മ പറഞ്ഞ നടന്‍…ഇവനാണ് നടന്‍ ! മികച്ച അഭിനേതാക്കളെ തോല്‍പ്പിക്കുന്ന പ്രകടനവുമായി നായ; വീഡിയോ വൈറലാകുന്നു…

അഭിനയം ഒരു കല തന്നെയാണ് സ്‌കൂളില്‍ പോകാതിരിക്കാനും സ്‌കൂളില്‍ നിന്നു അവധിയെടുത്ത് വീട്ടിലേക്ക് പോകാനുമൊക്കെ വയറുവേദനയും കാലുവേദനയുമൊക്കെ അഭിനയിക്കുന്ന നിരവധി കുട്ടികളുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് മാത്രമല്ല ആളുകളെ പറ്റിക്കുന്ന ഈ വിദ്യകളൊക്കെ തങ്ങള്‍ക്കും വശമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു നായ. ബാങ്കോക്കിലെ ഒരു നായയാണ് ഇത്തരത്തില്‍ ആളുകളെ പറ്റിച്ച് സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയത്. പിന്‍കാലുകളിലൊന്ന് ഒടിഞ്ഞു തൂങ്ങിയ നിലയില്‍ നിരത്തിലൂടെ ഇഴഞ്ഞു നീങ്ങിയാണ് നായ ആളുകളെ ശ്രദ്ധയാകര്‍ഷിച്ചത്. ഭക്ഷണത്തിനു വേണ്ടിയാണോ അതോ വെറുതെ ഒരു നേരമ്പോക്കിനായി ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനാണോ നായ ഇങ്ങനെ പെരുമാറിയതെന്നു വ്യക്തമല്ല. കാര്യമെന്തായാലും ഗേയ് എന്നു വിളിക്കുന്ന ഈ നായയെ നന്നായി അറിയാവുന്ന ഒരു പ്രദേശവാസിയാണ് നായയുടെ അഭിനയം പൊളിച്ചടുക്കിയത്. ബൈക്കിലെത്തിയയാള്‍ നായയുടെ അവസ്ഥ കണ്ട് ബൈക്ക് നിര്‍ത്തി ഒടിഞ്ഞ കാല്‍ പരിശോധിക്കാനെത്തി. ഇയാള്‍ വിളിച്ചതോടെ അഭിനയം നിര്‍ത്തി നാലുകാലില്‍ നിവര്‍ന്ന് നിന്ന നായ അരികിലേക്ക്…

Read More