അടി വസ്ത്രവും പെര്‍ഫ്യൂമും പാടില്ല ! അശ്ലീല സ്വഭാവമുള്ള പരസ്യങ്ങള്‍ വിലക്കി കോടതി; നിരീക്ഷണം ഇങ്ങനെ…

അശ്ലീല സ്വഭാവമുള്ള ടെലിവിഷന്‍ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. ഹൈക്കോടതി മധുര ബെഞ്ചാണ് അശ്ലീല ഉള്ളടക്കമുള്ള പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ക്ക് പ്രകോപനമാകും എന്ന നിരീക്ഷണത്തിലാണ് കോടതി നടപടി. അടിവസ്ത്രങ്ങള്‍, പെര്‍ഫ്യൂം എന്നിവയുള്‍പ്പടെയുള്ള പരസ്യങ്ങള്‍ക്കാണ് വിലക്ക്. വിഷയത്തില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസും നല്‍കിയിട്ടുണ്ട്.

Read More

കൊറോണ വ്യാപനം തടയാന്‍ ചൂയിംഗം നിരോധിച്ച് ഹരിയാന സര്‍ക്കാര്‍ ! ച്യൂയിംഗം വില്ലനാവുന്നതിങ്ങനെ…

കോവിഡ് 19ന്റെ വ്യാപനം രാജ്യത്തെ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയാന്‍ പുതുവഴി തേടിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. തുപ്പുന്നതിലൂടെ കൊറോണ വ്യാപനം തടയുക എന്നത് ലക്ഷ്യമിട്ട് ജൂണ്‍ 30 വരെ ച്യൂയിംഗം വില്‍ക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി ഉത്തരവ് ഇറക്കിയിരിക്കുകയാണ്. പാന്‍മസാല, ഗുട്ക എന്നിവയുടെ നിരോധനം കര്‍ശനമാക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ച്യൂയിംഗം അല്ലെങ്കില്‍ ബബിള്‍ഗം തുപ്പിയിടുന്നത് കൊവിഡ് 19 പകരാനുള്ള സാധ്യതയുണ്ടെന്ന് ഹരിയാന ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഹരിയാനയില്‍ 13,000 പേര്‍ കോവിഡ് നിരീക്ഷണത്തിലാണ്.വൈറസിന്റെ വ്യാപനം പരിശോധിക്കുന്നതിനാണ് ച്യൂയിംഗം നിരോധനമടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഗുഡ്ക, പാന്‍മാസല എന്നിവക്ക് കഴിഞ്ഞ സെപ്റ്റംബറില്‍ സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണവ്യാപനം തടയുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാന്‍മസാലയുടെ വിപണനവും ഉത്പാദനവും നിരോധിച്ചിരുന്നു. കേരളത്തില്‍ ഗുഡ്കയും പാന്‍ മസാലയും വര്‍ഷങ്ങള്‍ക്കു മുമ്പു…

Read More