നമ്മുടെ പ്രകൃതിയില്‍ മരങ്ങള്‍ക്കുള്ള പ്രാധാന്യം പറയേണ്ടതില്ലല്ലോ…പല രാജ്യങ്ങളും നേരിടുന്ന ഒരു വിപത്താണ് വന നശീകരണം. എന്നാല്‍ മരങ്ങളെയും പ്രകൃതിയെയും അളവറ്റു സ്നേഹിക്കുന്നവരും ഈ സമൂഹത്തിലുണ്ട്. പശ്ചിമ ബംഗാളില്‍ ഒരു കുഞ്ഞിനെപ്പോലെ ആല്‍മരത്തെ വളര്‍ത്തി വിവാഹം കഴിപ്പിച്ച സംഭവം ഇതിന് ഉദാഹരണമാണ്. പുര്‍ബ ബര്‍ധമാനിലെ മെമാരിയിലാണ് ആല്മരത്തിന് വിവാഹ ചടങ്ങ് നടന്നത്. സ്വന്തം കുഞ്ഞിനെപ്പോലെ ഒരു സ്ത്രീയാണ് ഈ മരത്തെ പോറ്റിവളര്‍ത്തിയത്. കാലക്രമേണ, ആല്‍മരം വളരുകയും അതിന്റെ ശാഖകള്‍ വികസിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തന്റെ ‘മകന്’ വിവാഹം കഴിക്കുന്നതാണ് ഉചിതമെന്ന് സ്ത്രീക്ക് തോന്നി, അതിനാല്‍ അവള് വിവാഹ ചടങ്ങ് നടത്തുകയും ചെയ്തു. രേഖാദേവി പറയുന്നതനുസരിച്ച്, ആല്‍മരം തൈയായിരുന്ന കാലം മുതല്‍ സ്വന്തം മകനായി കണ്ടാണ് അവര്‍ വളര്‍ത്തിയത്. വിവാഹിതരായ രണ്ട് പെണ്മക്കള് ഉണ്ടായിരുന്നിട്ടും, പ്രിയപ്പെട്ട മരത്തിന് ഒരു വിവാഹം നടത്താന്‍ അവര്‍ക്കു അതിയായ ആഗ്രഹമുണ്ടായി. ഒരു ദിവസം,…
Read More