ലൈംഗിക അതിക്രമങ്ങൾ സഹിക്കുന്നതുകൊണ്ടും അവസാനിച്ചില്ല ഈ പെൺകുട്ടികളുടെ ദുരന്തങ്ങൾ. കംഫർട്ട് സ്റ്റേഷനുകളിലെ പെൺകുട്ടികളെ വേട്ടയാടിയിരുന്ന മറ്റൊരു ഭീതിയായിരുന്നു ലൈംഗിക രോഗങ്ങൾ. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയായിരുന്നു പട്ടാളക്കാർ പെൺകുട്ടികളെ കടന്നാക്രമിച്ചിരുന്നത്. അതുകൊണ്ടുതന്നെ ലൈംഗിക രോഗബാധിതരുടെ എണ്ണം കംഫർട്ട് സ്റ്റേഷനിൽ ദിനംപ്രതി വർധിച്ചുകൊണ്ടേയിരുന്നു. “രോഗത്തിന്റെ കാഠിന്യവും വേദനയും അറിയാതെയിരിക്കാൻ ഉയർന്ന ഡോസിലുള്ള വേദനസംഹാരികളാണ് ഞങ്ങൾക്കു നൽകിയിരുന്നത്. ഇതിനു പുറമേ സ്വകാര്യഭാഗങ്ങളിൾ രാസപദാർഥങ്ങൾ ഒഴിച്ചു. അതോടെ ഒരു കുഞ്ഞിനു ജന്മം നൽകാനുള്ള എന്റെ ആഗ്രഹത്തിനും അവർ അന്ത്യം കുറിച്ചു.””- ലീ പറഞ്ഞു. കൊടും ക്രൂരത ഒരിക്കൽ ഒരു കൊറിയൻ പെൺകുട്ടിയിൽനിന്ന് അൻപതോളം പട്ടാളക്കാരിലേക്കു ലൈംഗികരോഗം പടർന്നു. ഇതിൽ കലികയറിയ അവർ രോഗവ്യാപനം തടയാനായി അവളുടെ സ്വകാര്യ ഭാഗങ്ങളിലേക്ക് ഇരുന്പു കന്പി പഴുപ്പിച്ചു കയറ്റിയെന്നു ചോംഗ് വെളിപ്പെടുത്തുന്നു. രോഗത്തിനു പുറമേ ഗർഭം ധരിക്കുന്ന സ്ത്രീകളും കടുത്ത പീഡനങ്ങൾക്കു വിധേയരായി. ഒരു പെൺകുട്ടി…
Read MoreTag: barak flowers
തടങ്കൽ പാളയം! ഒരു സ്ത്രീ കാബിനുകളിൽ ഒന്നിലേക്കു വിരൽ ചൂണ്ടി എന്നോട് അവിടേക്കു ചെല്ലാൻ പറഞ്ഞു; കുറച്ചു കഴിഞ്ഞപ്പോൾ മുറിക്കുള്ളിലേക്ക് ഒരു പട്ടാളക്കാരൻ വന്നു…
കരഞ്ഞും നിലവിളിച്ചും ദിവസങ്ങളോളം നീണ്ട യാത്ര. ട്രെയിൻ ഒടുവിൽ ചൈനയിലെ ജപ്പാൻ അധിനിവേശ പ്രദേശമായ ജിലിനിൽ എത്തി. അവിടെനിന്നു ലീയെയും മറ്റ് പെൺകുട്ടികളെയും കൊണ്ടുപോയതു ജപ്പാൻ പട്ടാളക്കാരുടെ ക്യാന്പിലേക്ക്. അപ്പോഴും ആ പെൺകുട്ടികൾ ആരും കാത്തിരിക്കുന്ന അപകടം മണത്തിരുന്നില്ല. ക്യാന്പിലെ ജോലിക്കും മറ്റു സഹായങ്ങൾക്കും വേണ്ടിയാണ് തങ്ങളെ അവിടെ എത്തിച്ചതെന്നാണ് ആ പെൺകുട്ടികൾ വിശ്വസിച്ചിരുന്നത്. ലീയും അങ്ങനെതന്നെ കരുതി. ആ ക്യാന്പ് ശരിക്കും ഒരു തടങ്കൽ പാളയമായിരുന്നു. അനുവാദമില്ലാതെ ആർക്കും പുറത്തേക്കു പോകാൻ വഴികളൊന്നുമുണ്ടായിരുന്നില്ല. ഒരു തരത്തിലും രക്ഷപ്പെടാതിരിക്കാൻ മതിലിനു മുകളിൽ കന്പിവലകൾ സ്ഥാപിച്ചിരുന്നു. മാത്രമല്ല, ആ കന്പിവലയിൽകൂടി വൈദ്യുതിയും കടത്തിവിട്ടിരുന്നു. അതിനാൽ രക്ഷപ്പെടുക എന്നൊരു സാഹസത്തിനു മുതിരാനുള്ള ധൈര്യം പോലും ആർക്കും ഉണ്ടായിരുന്നില്ല. എതിർത്തപ്പോൾ ക്യാന്പിലെ പരേഡ് ഗ്രൗണ്ടിലെ പുല്ലു പറിക്കുക, പാത്രങ്ങൾ കഴുകുക, തുടങ്ങിയ ജോലികളാണ് ഇവർക്കു തുടക്കത്തിൽ നല്കിയിരുന്നത്. കേൾക്കുന്പോൾ നിസാരമെന്നു തോന്നിയേക്കാവുന്ന…
Read Moreഅവർ ഞങ്ങളെ പിച്ചിച്ചീന്തി! ജാപ്പനീസ് പട്ടാളക്കാരുടെ കിടപ്പറ മോഹങ്ങൾക്കായി ബാരക്കുകളിലേക്കു എടുത്തെറിയപ്പെട്ടവരുടെ നടുക്കുന്ന ജീവിതാനുഭവങ്ങൾ…
“ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ജപ്പാൻ സർക്കാർ തയാറായില്ല. നഷ്ടപരിഹാരവും ക്ഷമാപണവുമാണ് ഞങ്ങൾ അവരിൽനിന്നു പ്രതീക്ഷിക്കുന്നത്. അത് എന്റെ, എന്നെപ്പോലെ പട്ടാള ബാരക്കുകളിൽ ജീവിതം പിച്ചിച്ചീന്തപ്പെട്ട സ്ത്രീകളുടെ അവകാശമാണ്. ‘ ദക്ഷിണ കൊറിയയിലെ ഹൗസ് ഓഫ് ഷെയറിംഗ് എന്ന അഭയ കേന്ദ്രത്തിലിരുന്നു ലോകത്തിലെ അവസാന കംഫർട്ട് സ്ത്രീകളിൽ ഒരാളായ ലീ ഓക്കെ സിയോൺ പറഞ്ഞു. ലീക്ക് ഇപ്പോൾ വയസ് 93. വാർധക്യത്തിന്റെ അവശതകൾ മറന്ന് ലീ ഇന്നും പോരാട്ടം തുടരുന്നത് അവരെപ്പോലുള്ള അനേകം കംഫർട്ട് സ്ത്രീകൾക്കു നീതി ലഭിക്കാനാണ്. അഞ്ചു പതിറ്റാണ്ടത്തെ ഇടവേളയ്ക്കു ശേഷം ജന്മനാടായ ദക്ഷിണ കൊറിയയിലേക്ക് മടങ്ങി എത്തിയ ലീക്ക് അഭയം നൽകാൻ ആകെയുണ്ടായിരുന്നതു ഹൗസ് ഓഫ് ഷെയറിംഗ് മാത്രമാണ്. അവിടെ ലീ തനിച്ചായിരുന്നില്ല. ബാല്യവും കൗമാരവും യൗവനവുമെല്ലാം ചിലരുടെ അധമമോഹങ്ങൾക്കു മുന്നിൽ അടിമവയ്ക്കപ്പെട്ട്, ഒടുവിൽ വാർധക്യത്തിന്റെ പടിവാതിൽക്കൽ അനാഥരായി നിൽക്കുന്ന അഞ്ചു പേർ കൂടിയുണ്ടായിരുന്നു,…
Read More