മീടു ഉയര്‍ത്തിവിട്ട കൊടുങ്കാറ്റ് ഇന്ത്യന്‍ സിനിമാലോകത്തെയാകെ പിടിച്ചു കുലുക്കിയിരുന്നു. നിരവധി പൊയ്മുഖങ്ങളാണ് മീടു ക്യാമ്പെയ്നിലൂടെ അഴിഞ്ഞു വീണത്. എന്നാല്‍ ഇതിനു ബദലായി പുരുഷന്മാര്ക്കു വേണ്ടി ആരംഭിച്ച മെന്ടു എന്ന ക്യാമ്പയ്നാണ് ഇപ്പോള്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. 2017ല്‍ ഹോളിവുഡില്‍നിന്നു തുടങ്ങിയ മീടൂ തരംഗം ലോകവ്യാപകമായി നിരവധി ആളുകളെ ബാധിച്ചിരുന്നു. കേന്ദ്രമന്ത്രി ആയിരുന്ന എം.ജെ.അക്ബറിനു രാജിവയ്ക്കേണ്ടി വന്നത് ഉദാഹരണം. ക്യാംപെയ്ന് മലയാള സിനിമയിലും ഏറെ ഒച്ചപ്പാടുകളുണ്ടാക്കി, തുറന്നുപറച്ചിലൂടെ പുരുഷനെയും കെണിയിലാക്കാവുന്ന നീക്കമെന്ന ആക്ഷേപവും ഉയര്‍ന്നു. പ്രശസ്ത ടിവി താരം കരണ്‍ ഒബ്റോയിയെ പീഡനകേസില്‍ അറസ്റ്റു ചെയ്തതിനെതിരെ കഴിഞ്ഞദിവസം നിരവധി പേര് രംഗത്തെത്തിയിരുന്നു. കെട്ടിച്ചമച്ച കേസാണെന്നു സഹോദരി അടക്കമുള്ളവര്‍ ആരോപിച്ചു. ഇതിന്റെ തുടര്‍ച്ചയായാണു ഹിന്ദി ടെലിവിഷന്‍ മേഖലയിലേക്കും പ്രചരിച്ചു തുടങ്ങിയ മെന്‍ടൂ പ്രസ്ഥാനം. പുരുഷനും തുല്യലിംഗനീതി ഉറപ്പാക്കണമെന്നാണ് ആവശ്യം. നാഷനല്‍ കമ്മിഷന് ഫോര്‍ വിമെന്‍ (എന്‍സിഡബ്ല്യു) എന്നതുപോലെ നാഷനല്‍ കമ്മിഷന്…
Read More