ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഇന്നും മനസില്‍ സൂക്ഷിക്കുന്ന ചിത്രമാണ് സ്റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ ബാഷ. രജനി അധോലോക നായകന്‍ മാണിക് ബാഷയാകുന്ന ചിത്രത്തില്‍ തെന്നിന്ത്യയിലെ ഗ്ലാമര്‍ റാണി നഗ്മയായിരുന്നു നായിക. സുരേഷ് കൃഷ്ണയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. സിനിമ വിട്ട് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ് നഗ്മ. അഖിലേന്ത്യാ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് താരം. കഴിഞ്ഞ ദിവസം പോണ്ടിച്ചേരിയിലെ സോറപട്ട് എന്ന സ്ഥലത്തെത്തിയ നടി പാര്‍ട്ടി പരിപാടിക്കിടയില്‍ ബാഷയിലെ പാട്ടുകള്‍ പാടി വേദി കീഴടക്കി. സ്ത്രീകള്‍ പങ്കെടുത്ത പരിപാടിയില്‍ രാഹുലിനെ പുകഴ്ത്തിയായിരുന്നു നഗ്മ സംസാരിച്ചത്. രാഹുലാണ് യഥാര്‍ത്ഥ ബാഷയെന്ന് നടി പറഞ്ഞു. അടുത്തത് രാഹുലിനെ നിങ്ങള്‍ പ്രധാനമന്ത്രിയാക്കണമെന്നും ഇന്ദിര ഗാന്ധിയുടെ കുടുംബത്തിലുള്ളവരെ പോലെ ആരും ഇതുപോലെ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തിട്ടില്ലെന്നും നടി പറഞ്ഞു. രജനി അഭിനയിച്ച തമിഴ് സിനിമാ പാട്ടുകള്‍ എല്ലാം രാഹുലിന് വേണ്ടി നടി കൂസലില്ലാതെയാണ് പാടിയത്.
Read More