വെടിയൊച്ചകള്‍ കാതുകളില്‍ അലയടിക്കുമ്പോഴും റിഫാദ് സധൈര്യം ജോലി തുടരുകയാണ്. കാഷ്മീരിലെ കലാപാന്തരീക്ഷം റിഫാദയുടെ ആവേശം കെടുത്തുന്നില്ല. ആയിരക്കണക്കിന് ബാറ്റുകളാണ് റിഫാദയുടെ ഫാക്ടറിയില്‍ നിന്നും ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് എത്തുന്നത്്. ശ്രീനഗറിലെ നര്‍വാര താഴ്വാരത്തെ റിഫാദ് മസൂദിയുടെ ഉപജീവനമാര്‍ഗമാണ് ഈ ബാറ്റുകള്‍. അതിനെക്കാളുപരി റിഫാദയുടെ ജീവിതമാണ് ഈ ബാറ്റുകള്‍. അതിനാല്‍ തന്നെ കാഷ്മീരിലെ ബാറ്റ് വുമണ്‍ എന്നാണ് റിഫാദ ഇപ്പോള്‍ അറിയപ്പെടുന്നത്. നാല്‍പതുകാരിയായ റിഫാദ് മസൂദിയുടെ ബാറ്റ് ഫാക്ടറിയില്‍ നിന്ന് ദിവസവും സ്റ്റേഡിയത്തിലേക്ക് എത്തുന്നത് ആയിരക്കണക്കിന് ബാറ്റുകളാണ്. 1970-ല്‍ തന്റെ ഭര്‍ത്താവിന്റെ അച്ഛന്‍ ആരംഭിച്ച ബാറ്റ് നിര്‍മാണ യൂണിറ്റിന്റെ ചുമതല അദ്ദേഹത്തിന്റെ മരണശേഷം തന്റെ ഇരുപത്തൊന്നാം വയസില്‍ റിഫാദ് ഏറ്റെടുക്കുകയായിരുന്നു. അങ്ങനെ കാശ്മീര്‍ താഴ്‌വാരത്തില്‍ നിന്നുള്ള ഏക വനിതാ ബാറ്റ് നിര്‍മാതാവായി റിഫാദ്. ഫുട്‌ബോള്‍ കോച്ച് ആയ ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയും റിഫാദക്ക് ലഭിക്കുന്നതോടെ ബാറ്റ് നിര്‍മാണ യൂണിറ്റ് കഴിഞ്ഞ…
Read More