ജനമൈത്രി പോലീസ് എന്നാണ് പേരെങ്കിലും ജനങ്ങളോട് ഒട്ടുമിക്ക പോലീസുകാര്‍ക്കും അത്ര മൈത്രി ഉണ്ടാവാറില്ല. എന്നാല്‍ ഇതിന് അപവാദമാവുകാണ് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലെ ഒരു ട്രാഫിക് പോലീസുകാരന്. ‘ഒരു സോപ്പു വാങ്ങിത്തരുമോ’ എന്നു ചോദിച്ച യാചകനായ വയോധികനെ കുളിപ്പിച്ചിരിക്കുകയാണ് നെയ്യാറ്റിന്‍കര സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരനും പൂവാര്‍ വിരാലി സ്വദേശിയുമായ എസ്.ബി. ഷൈജു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപമാണു സംഭവം. പൊരി വെയിലത്തു നിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് വളരെ പതുക്കെ നടന്നു വരികയായിരുന്ന വയോധികനെ ഷൈജു കാണുന്നത്. ഡ്യൂട്ടി അവസാനിച്ചതിനാല്‍ തിരികെ സ്റ്റേഷനിലേക്ക് മടങ്ങുന്നതിനിടെ വയോധികന്റെ സമീപത്തു ചെന്ന് ‘റോഡ് മുറിച്ചു കടക്കേണ്ടതുണ്ടോ’ എന്നു ചോദിച്ചു. പക്ഷേ, മറുപടി ‘കുളിക്കാന്‍ ഒരു സോപ്പു വാങ്ങിത്തരാമോ’ എന്നതായിരുന്നു. പിന്നാലെ വയോധികന് നാണയത്തുട്ടുകള്‍ ഷൈജുവിനു നേരെ നീട്ടി. ഇതോടെയാണ് വയോധികന് കുളിക്കാന്‍ ആഗ്രഹിക്കുന്നതായി ഷിജുവിനു മനസ്സിലായത്. സമീപത്തെ…
Read MoreTag: bath
23 ലക്ഷം കൊടുത്ത് അത്യപൂര്‍വമായ കറുത്ത കുതിരയെ വീട്ടിലെത്തിച്ചു ! കുളിപ്പിച്ചപ്പോള്‍ ആളാകെ മാറി; സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം ഇങ്ങനെ…
23 ലക്ഷം രൂപ നല്കി വാങ്ങിയ അത്യപൂര്‍വ ഇനം കറുത്ത കുതിര ഒന്നു കുളിച്ചപ്പോള്‍ ആളാകെ മാറിയതിന്റെ ഞെട്ടലിലാണ് രമേഷ് സിംഗ് എന്നയാള്‍. മാര്‍വാനി ഇനത്തില്‍പ്പെട്ട അത്യപൂര്‍വമായ കറുത്ത കുതിരയെ കണ്ടയുടന്‍ 23 ലക്ഷം രൂപ നല്കി രമേഷ് വാങ്ങുകയായിരുന്നു. പക്ഷേ വീട്ടിലെത്തി കുളിപ്പിച്ചപ്പോഴാണ് തനിക്കു പറ്റിയ അബദ്ധം രമേഷ് അറിയുന്നത്. വെള്ളം വീണതോടെ കുതിരയുടെ ശരീരത്തിലടിച്ച കറുത്ത പെയിന്റ് ഇളകി. തവിട്ടു നിറത്തിലുള്ള നാടന്‍ കുതിര മുന്നില്‍. പഞ്ചാബിലെ സംഗ്രുര്‍ ജില്ലയിലെ സുനം പട്ടണത്തില്‍ തുണിക്കട നടത്തുന്ന രമേഷ് സിങ് ഫാം നടത്തുന്നതിനായാണ് കുതിരയെ വാങ്ങിയത്. അപൂര്‍വ ഇനത്തില്‍പ്പെട്ട കുതിരയുടെ ഫാം തുടങ്ങുന്നതിനുവേണ്ടിയാണ് കറുത്ത കുതിരയെ തന്നെ വാങ്ങിയത്. കുതിരയ്ക്ക് അപൂര്‍മായി മാത്രമാണ് കറുത്ത നിറം വരാറുള്ളത് അതിനാലാണ് ഇത്ര വലിയ തുകയ്ക്ക് കുതിരയെ വാങ്ങാന്‍ രമേഷ് തയാറായത്. കുതിരയുടെ വിപണി വിലവച്ച് മറിച്ചുവിറ്റാല്‍ അഞ്ചു…
Read More