വടകര: യുവതി കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ലോഡ്ജ് ജീവനക്കാരന് അറസ്റ്റില്‍. വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ആലക്കല്‍ റെസിഡന്‍സി ലോഡ്ജിലെ ജീവനക്കാരന് വയനാട് ചുണ്ടയില്‍ സജേഷിനെയാണ് (21) അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി മുറിയെടുത്ത കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തുനിന്ന് എത്തിയതായിരുന്നു ഇവര്‍. പുലര്‍ച്ചെ യുവതി കുളിക്കുന്നതിനിടെയാണ് ദൃശ്യം പകര്‍ത്തിയത്. ബഹളം വച്ചതോടെ ഒപ്പമുള്ള ബന്ധുക്കള്‍ എത്തി പ്രതിയെ പിടികൂടി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ലോഡ്ജ് മുറിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. തുടര്‍ന്നു ഇവര്‍ നാട്ടിലേക്ക് മടങ്ങി. മൊബൈല്‍ ഫോണും ഇവര്‍ കൊണ്ടുപോയി. പൊലീസിലും പരാതി നല്‍കിയിട്ടില്ല. 2 പേരുടെ ദൃശ്യം പകര്‍ത്തിയതായാണ് വിവരം.ലോഡ്ജിലെ മുറികളിലെ വെന്റിലേഷന് ഗ്ലാസ് ഉണ്ടായിരുന്നില്ല. അവിടെ കൊതുകുവല വച്ച് മറയ്ക്കുകയാണ് ചെയ്തത്. ലോഡ്ജിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ആവശ്യമായ സുരക്ഷിതത്വം ഏര്‍പ്പെടുത്തിയതിന് ശേഷം ലോഡ്ജ് തുറന്നാല്‍ മതിയെന്നാണ് പൊലീസ് നിലപാട്.
Read More