ഡിസംബര്‍ ആയപ്പോഴേക്കും ചൂട് അസഹ്യമായി ഉയരുകയാണ്. ചൂടു കൂടുമ്പോള്‍ വന്യജീവികള്‍ കാട്ടില്‍ നിന്ന് ജനവാസ കേന്ദ്രത്തിലേക്ക് വെള്ളം അന്വേഷിച്ച് വരാറുണ്ട്. അത്തരത്തില്‍ കാടിറങ്ങിയ കടുവ ‘ബാത്ത് ടബ്ബില്‍’ കുളിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കടുവ ബാത്ത്ടബ്ബില്‍ ഉല്ലസിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വീടിനോട് ചേര്‍ന്ന് വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്ന ടബ്ബിലാണ് കടുവ കുളിക്കാന്‍ ഇറങ്ങിയത്. ആദ്യം ടബ്ബിന്റെ ചുറ്റും നടന്ന് സ്ഥിതിഗതികള്‍ പരിശോധിച്ചു. തുടര്‍ന്നാണ് കടുവ ബാത്ത് ടബ്ബിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് വെള്ളത്തില്‍ തന്നെ കിടന്ന് കടുവ ഉല്ലസിക്കുന്നതാണ് വീഡിയോയുടെ അവസാനം.
Read MoreTag: bathtub
ബാത്ത്ടബ്ബുകള്‍ കാലനാകുമ്പോള്‍ ? ഓരോ വര്‍ഷവും ബാത്ത് ടബ്ബില്‍ കിടന്ന് മരിക്കുന്നത് ലക്ഷക്കണക്കിന് ആളുകള്‍; ബാത്ത് ടബ്ബ് ആളുകളെ മരണത്തിലേക്ക് നയിക്കുന്നതിങ്ങനെ…
മുംബൈ: ബാത്ത് ടബ്ബില്‍ വീണ് ഒരാള്‍ എങ്ങനെയാണ് മുങ്ങി മരിക്കുന്നത് ? ഇന്ത്യന്‍ സിനിമയിലെ നിത്യഹരിത നായികയായിരുന്ന ശ്രീദേവിയുടെ മരണവിവരമറിഞ്ഞവരെല്ലാം സ്വയം ചോദിച്ചിട്ടുണ്ടാവുക ഈ ചോദ്യമാണ്. എന്നാല്‍ ബാത്ത്ടബ്ബില്‍ വീണുള്ള മരണങ്ങള് അസാധാരണ സംഭവമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയിലും ജപ്പാനിലും ഒട്ടേറെ സെലിബ്രിറ്റികളുടെ ജീവനെടുത്ത ബാത്ത്ടബ്ബെന്ന വില്ലനെക്കുറിച്ച് ഇന്ത്യാക്കാര്‍ക്ക് വേണ്ടത്ര പരിചയമില്ലെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരം മരണങ്ങളെ ഗാര്‍ഹിക അപകടങ്ങളുടെ കൂട്ടത്തിലാണ് സാധാരണ ഉള്‍പ്പെടുത്താറ്. മാത്രവുമല്ല പുരുഷന്മാരേക്കാള് സ്ത്രീകളാണ് ഇത്തരം അപകടങ്ങള്‍ക്ക് വിധേയമാകുന്നതെന്നും പഠനം പറയുന്നു. മാര്‍ച്ച് 2017ല്‍ പ്രസിദ്ധീകരിച്ച ജേര്‍ണല്‍ ഓഫ് ജനറല്‍ ആന്‍ഡ് ഫാമിലി മെഡിസിനിലെ റിപ്പോര്‍ട്ട് പ്രകാരം ജപ്പാനില്‍ ഓരോ വര്‍ഷവും കുളിമുറിയുമായി ബന്ധപ്പെട്ട 19,000ല്‍പ്പരം അപകട മരണങ്ങള് സംഭവിക്കാറുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബാത്ത്ടബ്ബില്‍ മുങ്ങിമരിക്കുന്നവരുടെ എണ്ണത്തില്‍ 70ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. ഇത്തരം അപകടങ്ങളില്‍ പെടുന്ന 10ല്‍ ഒമ്പത് പേരും 65…
Read More