രണ്ടാഴ്ചയായി കേരളത്തിലെ പ്രണയിതാക്കളുടെ ചുണ്ടില്‍ രണ്ടാഴ്ചയായി തത്തിക്കളിക്കുന്നത് മലയാളം പാട്ടല്ല ഒരു ഹിന്ദിപ്പാട്ടാണ്. എന്നാല്‍ ഹിന്ദിപ്പടത്തിലേതല്ല എന്നുമാത്രം. മായാനദിയിലെ . ‘ബാവ്രാ മന് ദേഖ്നേ ചലാ ഏക് സപ്നാ…’ എന്ന പാട്ട് പ്രണയത്തിന്റേതു മാത്രമല്ല സൗഹൃദത്തിന്റേതു കൂടിയാണ്. മായാനദി കണ്ടിറങ്ങിയവരെല്ലാം കൂടെക്കൂട്ടിയത് മൂന്നു പെണ്‍കുട്ടികളുടെ രാത്രിയിലെ ആ ബാല്ക്കണിയിരുത്തവും, സ്നേഹവും, സൗഹൃദവും, സംഗീതവും കൂടിയാണ്. ചിത്രത്തില്‍ അഭിനയിച്ച ദര്‍ശന രാജേന്ദ്രന് തന്നെയാണ് ആ പാട്ട് സിനിമയ്ക്ക് വേണ്ടി പാടിയതും. ഇപ്പോള്‍ പാട്ടിന്റെ കവര്‍ വേര്‍ഷനുമായി ദര്‍ശന തന്നെയെത്തിയിരിക്കുകയാണ്. ഈ പാട്ട് മുഴുവനായി പാടാന്‍ നിരവധി പേരാണ് ദര്‍ശനയുടെ ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പാട്ടിനെ അഭിനന്ദിച്ചുകൊണ്ട് ഗായകന് സ്വാനന്ദ് കിര്‍കിറെയും എത്തിയിരുന്നു.ചിത്രത്തില്‍ ദര്‍ശനാ രാജേന്ദ്രനാണ് ഗാനം പാടി അഭിനയിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതമില്ലാതെ പതിയേ ഒഴുകകയാണ് ആ പാട്ട്. സ്നേഹം മാത്രമേയുള്ളൂ അതില്‍. ലിയോണയും ഐശ്വര്യയും…
Read More