സൗദിയും ബിക്കിനിയണിയുന്നു; ബിക്കിനിധാരികളായ സ്ത്രീകള്‍ക്കും പ്രവേശിക്കാവുന്ന ആഡംബര ബീച്ച് റിസോര്‍ട്ടുമായി പുതിയ കിരീടാവകാശി

സൗദി: ലോകത്തിന്റെ മാറ്റത്തിനൊപ്പം സഞ്ചരിക്കാന്‍ ഇനി സൗദി അറേബ്യയും. കടുത്ത യാഥാസ്ഥിതിക രാജ്യമായി അറിയപ്പെടുന്ന സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് സ്വതന്ത്രമായ വസ്ത്രം ധരിക്കാന്‍ അനുമതി നല്‍കുന്ന ബീച്ച് റിസോര്‍ട്ട് ആരംഭിക്കാന്‍ പുതിയ കിരീടാവകാശി. ഈ ബീച്ച് റിസോര്‍ട്ടില്‍ സ്ത്രീകള്‍ക്ക് ബിക്കിനി ധരിക്കാനുള്ള അനുമതിയുണ്ടാകും. സൗദിയുടെ പുതിയ കിരീട അവകാശി മുഹമ്മദ് ബില്‍ സല്‍മാന്റേതാണ് പുരോഗമനപരമായ ഈ തീരുമാനം. രാജ്യത്തിന്റെ തെക്കുവടക്കന്‍ പ്രദേശത്ത് സമുദ്രത്തോടു ചേര്‍ന്നാണ് റെഡ് സീ റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ബുര്‍ഖ ധരിച്ച് എത്തേണ്ടതു കൊണ്ട് സൗദി അറേബ്യയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ആഡംബര റിസോര്‍ട്ടുകളില്‍ എത്തുന്നത് കുറവാണ്. ഇതില്‍ മാറ്റമുണ്ടാക്കാനാണ് അന്താരാഷ്ട്ര നിലവാരത്തോടെ സ്ത്രീകള്‍ക്ക് സ്വതന്ത്രമായ വസ്ത്രം ധരിക്കാന്‍ അനുവദിക്കുന്ന റിസോര്‍ട്ടിന് സൗദിയുടെ പുതിയ കിരീടാവകാശി അനുമതി നല്‍കിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള റിസോര്‍ട്ടിന് അനുമതി നല്‍കി ലോക ടൂറിസം മാപ്പില്‍ ഇടംപിടിയ്ക്കാനാണ്…

Read More