അമ്മയാണ്… തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ വന്ന കടുവയെ പൊരിഞ്ഞ പോരാട്ടത്തില്‍ മലര്‍ത്തിയടിച്ച് അമ്മക്കരടി; വീഡിയോ വൈറലാവുന്നു…

ചന്ദ്രപുര്‍:എല്ലാ അമ്മമാരും കുഞ്ഞുങ്ങളെ തങ്ങളുടെ ജീവനേക്കാള്‍ അധികം സ്‌നേഹിക്കുന്നവരാണ്.മഹാരാഷ്ട്രയിലെ തബോഡ ദേശീയോദ്യാനത്തില്‍ അടുത്തിടെ നടന്ന ഒരു പോരാട്ടം ഇതിന് ഉത്തമ ഉഹാദരണമായിരുന്നു. കടുവയും ഒരു അമ്മക്കരടിയും തമ്മിലായിരുന്നു അത്യപൂര്‍വമായ ഈ പോരാട്ടം. പാര്‍ക്കില്‍ സന്ദര്‍ശകരായെത്തിയവര്‍ മിനിറ്റുകള്‍ നീണ്ടുനിന്ന പോരാട്ടം അത്ഭുതത്തോടെയും ആശങ്കയോടെയുമാണ് കണ്ടുനിന്നത്. ദേശീയോദ്യാനത്തിലെ ഒരു തടാകത്തില്‍ വെള്ളംകുടിക്കാന്‍ എത്തിയതായിരുന്നു അമ്മക്കരടിയും കുഞ്ഞും. ആ സമയത്ത് ചൂടില്‍നിന്ന് രക്ഷപ്പെടാന്‍ തടാകത്തിലിറങ്ങി കിടക്കുകയായിരുന്ന ഒരു കടുവ. കരടിക്കുഞ്ഞിനെ കണ്ട് അതിനു നേര്‍ക്കടുത്ത കടുവയെ അമ്മക്കരടി തടഞ്ഞു. പിന്നെ നടന്നത് പൊടി പാറുന്ന പോരാട്ടമായിരുന്നു. ഒടുവില്‍ ശക്തനായ കടുവയ്ക്ക് കരടിയുടെ വീറിനു മുന്നില്‍ പലപ്പോഴും അടിപതറി. മിനിറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഗുരുതരമായ പരിക്കൊന്നും ഏല്‍ക്കാതെ ഇരുപക്ഷവും പിന്‍വാങ്ങുകയും ചെയ്തു. അക്ഷയ് കുമാര്‍ എന്നയാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Read More