സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടന് റിയാസ് ഖാന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. ചെന്നൈയിലെ വീടിനു മുമ്പിലൂടെ കൂട്ടംചേര്‍ന്ന് പോയവരെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നടന് മര്‍ദനമേറ്റത്. വീടിനുമുന്നില്‍വച്ച് പന്ത്രണ്ടംഗസംഘമാണ് റിയാസിനെ ആക്രമിച്ചത്. മൂന്ന് പേരെ ആളന്തൂര്‍ പൊലീസ് നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കൂട്ടംകൂടി പുറത്തിറങ്ങിയവരെ താന്‍ പിന് തിരിപ്പിക്കാന് ശ്രമിക്കുകയായിരുന്നു എന്നായിരുന്നു റിയാസ് ഖാന് പറഞ്ഞത്. സാമൂഹിക അകലം പാലിക്കണമെന്നും നിരോധനാജ്ഞ ഉള്ളതിനാല്‍ കൂട്ടം കൂടി പോകുന്നത് ശരിയല്ലെന്നും പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു മര്‍ദ്ദനമെന്ന് റിയാസ് ഖാന് പറഞ്ഞു. ”ഞാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഞാന്‍ പറയുന്നതൊന്നും അവര്‍ മനസിലാക്കിയില്ല. എന്നോട് തര്‍ക്കിക്കാന്‍ മാത്രമായി അവര്‍ സംസാരിക്കുകയായിരുന്നു. പിന്നീട് എന്റെ മുന്നിലേക്ക് അവര്‍ നടന്നുവന്നു. മുന്നിലേക്ക് വരരുതെന്ന് അവരോട് ഞാന്‍ പറഞ്ഞു. അവര്‍ മുന്നിലേക്ക് വരുന്നതുകണ്ട് ഞാന്‍…
Read MoreTag: beaten up
ആശുപത്രിയിലെത്തിയത് മദ്യപിച്ച് ! രോഗിയെ ചികിത്സിക്കാന്‍ 10000 രൂപ ആവശ്യപ്പെട്ടു; ഡോക്ടറെ പഞ്ഞിക്കിട്ട് രോഗിയുടെ ബന്ധുക്കള്‍;വീഡിയോ കാണാം…
ന്യൂഡല്‍ഹി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ഡോക്ടര്‍ രോഗിയെ ചികിത്സിക്കുന്നതിന് ആവശ്യപ്പെട്ടത് 10000 രൂപ. ഒടുവില്‍ രോഗിയുടെ ബന്ധുക്കളുടെ കൈയ്യില്‍ നിന്നു പൊതിരെ തല്ലു വാങ്ങിയതിനു ശേഷമാണ് ഡോക്ടര്‍ക്ക് സമാധാനമായത്. ഉത്തര്‍പ്രദേശില്‍ കാസ്ഗഞ്ചിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വെള്ളിയാഴ്ചയാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. ഡോക്ടറെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. റോഡപകടത്തില്‍ പരിക്കേറ്റ് മദന്‍ എന്നയാളിനെ ഹെല്‍ത്ത് സെന്ററില്‍ ചികിത്സയ്ക്കായി എത്തിച്ചതിനു പിന്നാലെയാണ് സംഭവം അരങ്ങേറുന്നത്. മദ്യപിച്ച നിലയിലായിരുന്ന ഡോക്ടര്‍ക്ക് രോഗിയെ പരിശോധിക്കാനായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. രോഗിയുടെ ഭിന്നശേഷിക്കാരനായ സഹോദരനെ തര്‍ക്കത്തിനിടെ ഡോക്ടര്‍ മര്‍ദ്ദിച്ചുവെന്നും ബന്ധുക്കള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത് എഴുതി നല്‍കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടുവെന്നും, എന്നാല്‍ ഇതിനു പകരമായി പതിനായിരം രൂപ ഡോക്ടര്‍ ആവശ്യപ്പെട്ടുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അയ്യായിരം രൂപ ഡോക്ടര്‍ക്ക് നല്‍കിയെങ്കിലും അയ്യായിരം കൂടെ നല്കുന്നതു വരെ ഡോക്ടര്‍ രോഗിയെ നോക്കിയില്ലെന്നും…
Read More