ചേച്ചീ എനിക്ക് വയറു വേദനിക്കുന്നു…എന്തെങ്കിലും കഴിക്കാന്‍ തരുമോ ? ബ്യൂട്ടി പാര്‍ലറില്‍ ഹെന്ന ചെയ്യാനെത്തിയ യുവതി ബ്യൂട്ടീഷന്റെ അഞ്ചു പവന്റെ മാലയും 60000 രൂപയും അടിച്ചെടുത്ത് മുങ്ങി…

ബ്യൂട്ടിപാര്‍ലറില്‍ ഹെന്ന ചെയ്യാനെത്തിയ യുവതി ബ്യൂട്ടീഷന്റെ പണവും സ്വര്‍ണവും കവര്‍ന്ന് മുങ്ങി. ബ്യൂട്ടീഷന്റെ ബാഗില്‍ നിന്ന് 60000 രൂപയും അഞ്ച് പവന്‍ ആഭരണവുമാണ് യുവതി കവര്‍ന്നെടുത്തത്. കക്കോടി ബസാറിലെ ‘സഹേലി’ ബ്യൂട്ടിപാര്‍ലറില്‍ ശനിയാഴ്ച പകലാണ് സിനിമാക്കഥയെ വെല്ലുന്ന മോഷണം നടന്നത്. രാവിലെ 11 മണിയോടെയാണ് 25 വയസ്സ് തോന്നിക്കുന്ന, ജീന്‍സും ടോപ്പുമിട്ട യുവതി ബ്യൂട്ടിപാര്‍ലറിലെത്തിയത്. മുടിയില്‍ ഹെന്ന ചെയ്യാനും താരന്‍ പോകാനുള്ള ട്രീറ്റ്‌മെന്റ് ചെയ്യുന്നതിനുമാണ് വന്നതെന്നും യുവതി ബ്യൂട്ടീഷനോടു പറഞ്ഞു. യുവതി ആവശ്യപ്പെട്ടപ്രകാരം പാര്‍ലറിന്റെ ഉടമയും ബ്യൂട്ടീഷനുമായ രഹ്ന ജോലി തുടങ്ങി. ”കുറച്ചു സമയം കഴിഞ്ഞപ്പോള്‍ യുവതി ചേച്ചി എനിക്ക് വയറുവേദനിക്കുന്നു. എന്തെങ്കിലും കഴിക്കാന്‍ വേണമെന്ന് പറയുന്നു. എനിക്ക് അള്‍സറിന്റെ അസുഖമുണ്ട്. ജ്യൂസ് ഓര്‍ഡര്‍ ചെയ്യുമോയെന്ന് ചോദിക്കുന്നു.കോവിഡായതിനാല്‍ ഓര്‍ഡര്‍ കിട്ടില്ല… അവിടെ പോയി കഴിക്കണമെന്ന് രഹന പറയുന്നു. ബിസ്‌കറ്റെങ്കിലും കിട്ടിയാല്‍ മതിയായിരുന്നുവെന്ന് യുവതി വേദന അസഹ്യമായ രീതിയില്‍…

Read More