കൊച്ചി: പനമ്പിള്ളിനഗര്‍ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ മൂന്നാം പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ച പ്രതിയെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്)യുടെ നേതൃത്വത്തിലാണു ചോദ്യം ചെയ്യുന്നത്. ശബ്ദ സാമ്പിളുകള്‍ ഉള്‍പ്പെടെ ശേഖരിച്ചു നടത്തുന്ന വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി എല്ലാ കുറ്റങ്ങളും സമ്മതിച്ചുവെന്നാണു വിവരങ്ങള്‍. പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വാങ്ങുവാനും അന്വേഷണസംഘം തയാറെടുക്കുകയാണ്. വിവിധ കേസുകളില്‍ വിശദമായ അന്വേഷണത്തിന് പ്രതിയെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നാണു അധികൃതരുടെ നിലപാട്. ഇതിനായി അടുത്തയാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. എട്ടു ദിവസത്തേയ്ക്കാണു പ്രതിയെ നിലവില്‍ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുള്ളത്. കസ്റ്റഡിയില്‍ ലഭിച്ച് രണ്ടാം ദിവസം രാത്രിയാണു പ്രതിയെ കൊച്ചിയിലെത്തിച്ചത്.
Read MoreTag: beauty parlor case
ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസ്; രവി പൂജാരിയെ കൊച്ചിയിലെത്തിച്ചു; തുടര്‍ നീക്കങ്ങള്‍ അതീവ രഹസ്യം
കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസിലെ മൂന്നാം പ്രതിയും അധോലോക കുറ്റവാളിയുമായ രവി പൂജാരിയെ ചോദ്യം ചെയ്യുന്നതും തെളിവെടുപ്പടക്കലുമടക്കം എല്ലാം അതീവ രഹസ്യം. സുരക്ഷയുടെ ഭാഗമായാണു തുടര്‍നീക്കങ്ങള്‍ അതീവ രഹസ്യമാക്കിവയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍. പ്രതിയെ ഇന്നു മുതല്‍ ചോദ്യം ചെയ്തേക്കും. സുരക്ഷാ വിവരങ്ങള്‍ വിലയിരുത്തിയശേഷമാകും തെളിവെടുപ്പ് നടത്തണോയെന്ന കാര്യത്തില്‍ അന്തി തീരുമാനമെടുക്കൂ. ബംഗളൂരുവില്‍നിന്ന് ഇന്നലെ രാത്രി 8.50 ഓടെയാണു എയര്‍ ഏഷ്യ വിമാനത്തില്‍ രവി പൂജാരിയെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്. ഡിവൈഎസ്പി അനൂപ് കുരുവിള ജോണിന്റെ നേതൃത്വത്തിലൂള്ള ആന്റി ടെറിസ്റ്റ് പോലീസ് സംഘം വിമാനത്താവളത്തില്‍ എത്തിയ രവി പൂജാരിയെ പിന്നീടു നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവിടെയുള്ള ആന്റി ടെററസ്റ്റ് ഓഫീസിലെ മുറിയിലാണ് ഇയാളെ ഇന്നലെ താമസിപ്പിച്ചത്. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലായിരുന്ന രവി പൂജാരിയെ നടപടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് നാലരയോടെയാണ് ക്രൈംബ്രാഞ്ച് ഏറ്റുവാങ്ങിയത്.2018…
Read Moreബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്: സത്യം തെളിയിക്കാൻ എട്ട് ദിവസം കൈയിൽ കിട്ടും; രവി പൂജാരിയെ രാത്രിയോടെ കൊച്ചിയിലെത്തിച്ചേക്കും
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസിൽ അധോലോക നേതാവ് രവി പൂജാരിയെ ഇന്നുരാത്രി കൊച്ചിയിലെത്തിച്ചേക്കും. കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ കൊച്ചിയിലെത്തിക്കുന്നതിനായി ക്രൈംബ്രാഞ്ച് സംഘം ബംഗളൂരുവിലെത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇന്നു രാത്രിയില്‍തന്നെ പ്രതിയെ കൊച്ചിയിലെത്തിക്കാനുള്ള നീക്കങ്ങളാണ് അധകൃതര്‍ നടത്തുന്നത്. എട്ട് ദിവസത്തേക്കാണു രവി പൂജാരിയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണു പ്രതിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. നടി ലീന മരിയ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടിപാര്‍ലറില്‍ 2018 ഡിസംബര്‍ 15ന് ഉച്ചയ്ക്കാണ് വെടിവയ്പുണ്ടായത്. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം രവി പൂജാരി സ്വയം ഏറ്റെടുത്തിരുന്നു. വെടിവയ്പ്പ് നടത്തിയ മറ്റ് പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു. ഏതാനു ദിവസങ്ങള്‍ക്കുമുമ്പാണു പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്. കേരളത്തില്‍ മൂന്നു കേസുകളാണ് രവി പൂജാരിക്കെതിരേയുള്ളത്. മൂന്നും വെടിവയ്പ് കേസുകളാണ്. കൊച്ചിയിലെത്തിച്ചശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും…
Read Moreബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പില്‍ വമ്പന്‍ ട്വിസ്റ്റ്! കൊച്ചിയിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്ക്; വെടിവെപ്പുണ്ടാകുമെന്ന് ആ ഉദ്യോഗസ്ഥന് തനിക്ക് മുന്നറിയിപ്പ് തന്നതായി ലീന മരിയ പോള്‍…
കൊച്ചി : അധോലോക നായകന് രവി പൂജാരി ഉള്‍പ്പെട്ട കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പു കേസില്‍ നിര്‍ണായക വഴിത്തിരിവ്. കൊച്ചിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വെടിവെപ്പുണ്ടാകുമെന്ന് ഒരു എസ്.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബ്യൂട്ടി പാര്‍ലറിന്റെ ഉടമയും നടിയുമായ ലീന മരിയ പോള്‍ മൊഴി നല്കി. മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.ഐയ ചോദ്യം ചെയ്തു. രവി പൂജാരിയെ പ്രതിയാക്കിയുള്ള ആദ്യ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് കേസില്‍ ഇപ്പോള്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന് തയാറാക്കിയ അന്തിമ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിക്കുക. കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറിന് നേരെ ബൈക്കിലെത്തിയവര്‍ വെടിവെച്ചത്.
Read More