ഇന്ത്യയില്‍ സൗന്ദര്യമത്സരം ജയിക്കുന്ന സുന്ദരികളില്‍ ഒട്ടുമിക്ക ആളുകളുടെയും സ്വപ്‌നലോകം ബോളിവുഡാണ്. ഗരിമാ യാദവ് എന്ന സുന്ദരി വ്യത്യസ്ഥയാകുന്നതും ഇവിടെയാണ്. സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടിയ ശേഷം സിനിമാലോകത്ത് ഇഷ്ടംപോലെ അവസരങ്ങളുണ്ടായിട്ടും ഗരിമാ യാദവിന്റെ സ്വപ്‌നം രാജ്യസേവനത്തില്‍ അടിയുറച്ചതായിരുന്നു. ഇന്ന് ഗരിമ സശസ്ത്ര സീമാ ബലില്‍ ലെഫ്റ്റനന്റാണ്.ഗരിമാ യാദവിന്റെ സൗന്ദര്യത്തിന്റെയും സാഹസികതയുടെയും ലോകത്ത് നിറഞ്ഞു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന നിരവധി ആളുകള്‍ക്ക് പ്രചോദനമാകുന്നതാണ് ഈ സൈനിക ഉദ്യോഗസ്ഥയുടെ ജീവിതം. 2017ലാണ് ഇന്ത്യാസ് മിസ് ചാമിംഗ് ഫേസ് എന്ന സൗന്ദര്യ മത്സരത്തില്‍ ഗരിമ യാദവ് പങ്കെടുക്കുന്നത്. സൗന്ദര്യറാണിപ്പട്ടം ചൂടിയാണ് ഗരിമ ആ മത്സരം അവസാനിപ്പിച്ചത്. ഇനി ഗരിമയുടെ ജീവിതത്തില്‍ ഉണ്ടായ വഴിത്തിരിവിനെക്കുറിച്ച് പറയാം…ഡല്‍ഹിയിലെ സെന്റ്.സ്റ്റീഫന്‍സ് കോളജില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കുമ്പോള്‍ ഐഎഎസ് ആയിരുന്നു ഗരിമയുടെ സ്വപ്‌നം. എന്നാല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഗരിമയ്ക്ക് വിജയിക്കാനായില്ല. ഇതുകൊണ്ടൊന്നും തോറ്റു പിന്മാറാന്‍ ഗരിമ തയ്യാറായിരുന്നില്ല. കംബൈന്‍ഡ്…
Read More