ഒരു രോഗി പറയുന്നു… ഡോക്ടറേ എനിക്കെല്ലാ ദിവസവും… അഞ്ചുമണിയാകുന്പോൽ മൂത്രമൊഴിക്കണം.ഡോ: അതിനെന്താ രാവിലെ മൂത്രമൊഴിക്കുന്നത് നല്ല ശീലമാണ്. അതു രോഗമല്ല, മരുന്നു വേണ്ട. രോഗി: അതല്ല ഡോക്ടർ, ഞനെഴുന്നേൽക്കുന്നത് ഏഴു മണിക്കാണ്!! ചെറിയ കുട്ടികൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് സാധാരണം. എന്നാൽ, കൗമാരത്തിലെത്തിയിട്ടും മൂത്രമൊഴിക്കുന്നവരുണ്ട്. 2% മുതിർന്ന കുട്ടികളിൽ ഇതുകാണാറുണ്ട്. രാത്രിമാത്രമല്ല പകലുറങ്ങുന്പോഴും ഇതു വരുന്പോഴാണു പ്രശ്നം ഗുരുതരമാകുന്നത്. ഇതിനെ പ്രാഥമികം, ദ്വിതീയം എന്നു രണ്ടായി തിരിക്കാം. മൂത്രനിയന്ത്രണത്തെക്കുറിച്ച് അവബോധം വരാത്ത കുട്ടിക്കാലത്തെ മൂത്രമൊഴിക്കലാണൂ പ്രാഥമികം. അങ്ങനെയല്ലാതെ പലവിധ കാരണങ്ങൾ കൊണ്ടു തുടരുന്നതിനെയാണു ദ്വിതീയം എന്ന വിഭാഗത്തിൽ പെടുത്തിയിരിക്കുന്നത്. നമ്മളിവിടെ പറയുന്നത് രണ്ടാമനെ കുറിച്ചാണ്. മാനസിക വേദനയിൽഅനുഭവിക്കാത്തവർക്ക് ഇതു നിസാരമായി തോന്നാം. പക്ഷേ, ഇത്തരം പ്രശ്നമുള്ളവർ അനുഭവിക്കുന്ന മാനസിക വേദന വലുതാണ്.ആണ്‍കുട്ടികളിലാണെങ്കിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് ആരുടെയും മുഖത്ത് നോക്കാൻ ധൈര്യമില്ലാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു.പെണ്‍കുട്ടികൾ ആരും അറിയാതെ ഇതു മൂടിവയ്ക്കുന്നു.…
Read More