”സാബ്ജി, ഇരിക്കുന്നില്ലേ, ക്ഷീണം തീര്‍ത്തിട്ട് പോകാം.ഡല്‍ഹി -ജയ്പൂര്‍ റൂട്ടിലെ ഭരത്പൂരില്‍ റോഡരുകില്‍ നിന്ന് സുന്ദരിമാര്‍ ഇങ്ങനെ മാടി വിളിക്കുന്നത് പതിവു കാഴ്ചയാണ് പതിറ്റാണ്ടുകളായി വേശ്യാവൃത്തി തൊഴിലായി സ്വീകരിച്ച ബേഡിയ വര്‍ഗക്കാരാണിവര്‍. രാജസ്ഥാന്, മധ്യപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ബേഡിയ സമൂഹത്തിന്റെ ഏക വരുമാന മാര്‍ഗം വേശ്യാവൃത്തിയാണ്. പുരുഷന്മാര് ജോലി ചെയ്യാതെ വീട്ടിലിരിക്കും. അല്ലെങ്കില്‍ അമ്മയുടെ, ഭാര്യയുടെ, സഹോദരിയുടെ, മകളുടെ പിമ്പായി പ്രവര്‍ത്തിക്കും. അവര്‍ സമ്പാദിക്കുന്ന പൈസയാല്‍ വില കൂടിയ കാറുകളും ആഡംബരവസ്തുക്കളും ഉപയോഗിക്കുന്നത് പുരുഷന്മാരാണ്. രാജസ്ഥാന് സര്‍ക്കാരിന്റെ നിയമപ്രകാരമുള്ള തൊഴിലാളികള്‍ക്കുള്ള ഒരു ദിവസത്തെ വേതനമായ 149 രൂപയുടെ പത്തോ പതിനഞ്ചോ ഇരട്ടി ഒരു ദിവസം സമ്പാദിക്കുന്ന ഇവര്‍ക്ക് മറ്റു തൊഴിലുകളില്‍ താല്‍പ്പര്യമില്ല. വിദ്യാഭ്യാസം തീരെയില്ലാത്തതിനാല് അവര്‍ക്ക് കൂലിപ്പണിയല്ലാതെ വേറൊരു ജോലിയും ചെയ്യാനും സാധിക്കില്ല. പെണ്‍കുട്ടിക്ക് പത്തോ പതിനൊന്നോ വയസ്സാകുമ്പോള്‍ മാതാപിതാക്കള്‍ ഏറ്റവും കൂടുതല്‍ കാശ്…
Read More