ദുബായ്: റിയല്‍ എസ്റ്റേറ്റ് ബിസിനസ് വരുത്തിവച്ച കടക്കെണിയില്‍ പെട്ട് ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ സ്ഥിതി അതീവ ദയനീയമെന്ന് വിവരം. സഹായിക്കാനാരുമില്ലാതെ ജയിലഴിക്കുള്ളില്‍ നരകിച്ചു കഴിയുകയാണ് ഈ നന്മനിറഞ്ഞ വ്യവസായി. ഇദ്ദേഹത്തിന്റെ മാനസികാരോഗ്യത്തിനും കോട്ടം തട്ടിയിട്ടുണ്ടെന്നാണ് സൂചന സര്‍വ്വതും നശിച്ച് മാനസിക രോഗികളുടേതിന് തുല്യമായ അവസ്ഥയിലാണ് അദ്ദേഹത്തെ കാണാനാകുക എന്നാണ് വിവരം. ഭക്ഷണം ശരിക്ക് കഴിക്കാത്തതിനാല്‍ മെലിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. കടുത്തപ്രമേഹവും രക്തസമ്മര്‍ദവും മറ്റ് ശാരീരിക അവശതകളും മൂലം രാമചന്ദ്രന് നന്നേ ക്ഷീണിച്ചു. ജയിലില്‍നിന്ന് ആശുപത്രിയിലേക്കു കൊണ്ടുവരുന്നതു വീല്‍ച്ചെയറിലാണ്. പ്രത്യേക അനുമതിയോടെ വെള്ളിയാഴ്ചകളില്‍ അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിക്കുന്ന ചുരുക്കം മലയാളി സുഹൃത്തുക്കള്‍ ഭക്ഷണം വാങ്ങി നല്‍കും. ഇത് ആര്‍ത്തിയോടെ രാമചന്ദ്രന് ഭക്ഷിക്കുമെന്നാണ് ദുബായില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ശത്രുവിന് പോലും ഈ അവസ്ഥ വരരുതെന്നാണ് ഇത് കണ്ട് നില്ക്കുന്ന മലയാളികള്‍ പ്രാര്‍ത്ഥിക്കുന്നത്. അത്ര ദയനീയമാണ് സ്ഥിതി. ഭൂമിയിടപാടുകളില്‍…
Read More